1. Farm Tips

പച്ചക്കറി കർഷകരുടെ സ്ഥിരമായുള്ള ചില കൃഷി സംശയങ്ങൾക്കുള്ള മറുപടി

3 പച്ചക്കറി തടം ജൈവാംശമുള്ളതാക്കാന് മണ്ണില് എന്തൊക്കെ ചേര്ക്കണം…? കാലിവളം, കോഴിവളം, പിണ്ണാക്കുകള്, കംപോസ്റ്റ്, ചീഞ്ഞളിഞ്ഞ ഇലകള് തുടങ്ങിയവ ചേര്ക്കാം. ചാരം എല്ലുപൊടി ചീഞ്ഞളിയുന്ന വസ്തുക്കള് ചേര്ക്കാം.Cattle manure, poultry manure, cakes, compost and rotten leaves can be added. Ash, bone meal, and rotting material may be added.

K B Bainda
terrace farming
terrace farming

പച്ചക്കറി തടം ജൈവാംശമുള്ളതാക്കാന്‍ എന്ത് ചെയ്യണം, കോവലിന്റെ തണ്ടില്‍ മുഴകള്‍, വെണ്ടയുടെ പൂവിലും കായിലും ഉറുമ്പ് ശല്യം, സപ്പോട്ടയുടെ പൂക്കള്‍ സ്ഥിരമായി പൊഴിയുന്നു, സ്ഥിരമമായി കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ആണ് ഇവയെല്ലാം. അതിൽ ചില  സംശയങ്ങള്‍ക്ക് ജൈവരീതിയിലുള്ള പരിഹാരം നിര്‍ദേശിക്കുകയാണ് പി. വിക്രമന്‍ (പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ .റിട്ട)

1 പടവലത്തിന്റെ വേരുകള്‍ ഉരുണ്ടു വരുന്നു. എന്തെങ്കിലും രോഗമാണോ…? തണ്ടിന്റെ താഴ്ഭാഗത്ത് വണ്ണം വെക്കുന്നുമുണ്ട്. ഇതു കൊണ്ട് പ്രശ്‌നമുണ്ടാകുമോ…? 

നിമാവിര ഉണ്ടോയെന്നു സംശയമുണ്ട്. കമ്യൂണിസ്റ്റ് പച്ച അരിഞ്ഞിട്ട് നനച്ചു നോക്കുക. പച്ചച്ചാണകത്തില്‍ ഉമി കലര്‍ത്തി ചുവട്ടിലിടുക. കയ്പുള്ള ഇലകള്‍, വേപ്പിന്‍പിണ്ണാക്ക് ഇവ ചേര്‍ക്കുന്നതും നന്ന്.

terrace farming
terrace farming

2 വെണ്ടയില്‍ നിറയെ കറുത്ത വലിയ ഉറുമ്പുകളാണ്. ഇവ പൂവും കായയും നശിപ്പിക്കുന്നു. എന്താണ് ഒരു പോംവഴി… ?

.തടത്തില്‍ 25 ഗ്രാം വേപ്പിന്‍പിണ്ണാക്ക് ചേര്‍ക്കുക. സോപ്പ് വെള്ളത്തില്‍ വേപ്പെണ്ണ, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് ഇലകളിലും തണ്ടിലും തളിക്കുക..Add 25 g of neem cake to the batter. Add neem oil and turmeric powder in soapy water and sprinkle on leaves and stalks.

3 പച്ചക്കറി തടം ജൈവാംശമുള്ളതാക്കാന്‍ മണ്ണില്‍ എന്തൊക്കെ ചേര്‍ക്കണം…?

കാലിവളം, കോഴിവളം, പിണ്ണാക്കുകള്‍, കംപോസ്റ്റ്, ചീഞ്ഞളിഞ്ഞ ഇലകള്‍ തുടങ്ങിയവ ചേര്‍ക്കാം. ചാരം എല്ലുപൊടി ചീഞ്ഞളിയുന്ന വസ്തുക്കള്‍ ചേര്‍ക്കാം.Cattle manure, poultry manure, cakes, compost and rotten leaves can be added. Ash, bone meal, and rotting material may be added.

Cucumber
Cucumber

4 കോവലിന്റെ തണ്ടിലും വള്ളിയിലും ഇടയ്ക്ക് മുഴകള്‍ കാണുന്നു. എന്താണ് കാരണം…?

കടന്നല്‍ വര്‍ഗത്തിലുള്ള ഒരു ശലഭം മുട്ടയിട്ടു പുഴുവാകുന്നതാണ്. ഇതു തണ്ടിന്റെ ഉള്ളില്‍ കാര്‍ന്നു തിന്നും. തടത്തില്‍ വേപ്പിന്‍പിണ്ണാക്കോ അവണക്കിന്‍ പിണ്ണാക്കോ ഏതെങ്കിലും ചേര്‍ക്കുക. അടുത്ത് ചേന നടുന്നതും നല്ലതാണ്

terrace farming
terrace farming

5 സപ്പോട്ടയില്‍ പൂക്കള്‍ കൊഴിഞ്ഞു പോവുന്നു കായ പിടിക്കുന്നില്ല.

സപ്പോട്ടയില്‍ ഒരു കായും പിടിക്കുന്നില്ലെങ്കില്‍ ആണ്‍ മരമാകാം. ഒട്ടുതൈകള്‍ നടുക. കായ കുറവാണെങ്കില്‍ തണല്‍ ക്രമീകരിക്കുക. ചുവട്ടില്‍ കുറച്ച് എല്ലു പൊടി ചേര്‍ക്കുക.

6 വെണ്ടയില്‍ നിറയെ കറുത്ത വലിയ ഉറുമ്പുകളാണ്. ഇവ പൂവും കായയും നശിപ്പിക്കുന്നു. എന്താണ് ഒരു പോംവഴി… ?

തടത്തില്‍ 25 ഗ്രാം വേപ്പിന്‍പിണ്ണാക്ക് ചേര്‍ക്കുക. സോപ്പ് വെള്ളത്തില്‍ വേപ്പെണ്ണ, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് ഇലകളിലും തണ്ടിലും തളിക്കുക.

ഫേസ്ബുക്കിൽ ഷെയർ ചെയ്തു കിട്ടിയത്. കൃഷിജാഗ്രൺ  വായനക്കാർക്കും ഉപകാരപ്പെടുമെന്നതിനാൽ പ്രസിദ്ധീകരിക്കുന്നു. 

 

കടപ്പാട് 

 പി. വിക്രമന്‍ (പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ .റിട്ട)

 

കടപ്പാട്

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മുറ്റത്തും മട്ടുപ്പാവിലും നിറയുന്നു മഞ്ഞള്‍ പ്രസാദം

#Farmer The Brand#Farm#Agriculture#Agro

English Summary: The answer to some of the persistent farming doubts of vegetable growers

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds