Updated on: 30 April, 2021 9:21 PM IST
മുരിങ്ങ

മുരിങ്ങ മിക്കവാറും ആള്‍ക്കാര്‍ വീട്ടില്‍ നട്ട് പിടിപ്പിക്കുന്ന ഒന്നാണ്. ഇപ്പോള്‍ കൂടുതലും ചെടി മുരിങ്ങ എന്നറിയപ്പെടുന്ന അധികം പൊക്കം വെക്കാത്ത ഇനമാണ് പ്രചാരത്തില്‍ ഉള്ളത്.

ചെടി മുരിങ്ങയുടെ പ്രത്യേകത ഒരു വര്‍ഷത്തിനുള്ളില്‍ കായ്കള്‍ ഉണ്ടാവും എന്നതാണ്. ഫെബ്രുവരി മുതല്‍ മേയ് വരെയുള്ള വേനല്‍ കാലമാണ് മുരിങ്ങ ഏറ്റവും നന്നായി കായിക്കുന്ന സമയം. എന്നാല്‍ ഈ സീസണില്‍ പലയിടത്തും കായ്കള്‍ കുറവാണ്. അതിനു കാരണം ജനുവരി - ഫെബ്രുവരി മാസങ്ങളില്‍ തുടര്‍ച്ചയായി പെയ്ത മഴയാണ്.

ഒന്നരയടി നീളം, വീതി, ആഴം എന്നിവയുള്ള കുഴികളെടുക്കുകയാണ് കൃഷിക്കായി ആദ്യം ചെയ്യേണ്ടത്. മേൽമണ്ണ്, അഞ്ചു കിലോഗ്രാം ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ ചേർത്തു യോജിപ്പിച്ച് കുഴി വീണ്ടും നിറയ്ക്കണം. കുഴിയുടെ മധ്യേ ഒരു ചെറിയ കുഴിയെടുത്ത് ഒന്ന് ഒന്നര മാസം പ്രായമുള്ള തൈകൾ നടാം. ചുറ്റുമുള്ള മണ്ണ് നല്ലപോലെ അമർത്തി കൊടുക്കണം. കൂടുതൽ തൈകൾ നടുകയാണെങ്കിൽ 2-2.5 മീറ്റർ ഇടയകലം നൽകണം. വേരു പിടിച്ചു കിട്ടുന്നതു വരെ നനയ്ക്കുക. ഒരു മാസത്തിനു ശേഷം ചുവടൊന്നിന് 10 കിലോ ചാണകപ്പൊടി നൽകണം. 70-80 ദിവസം കഴിയുമ്പോൾ ഏകദേശം രണ്ടര അടി വളർന്നിരിക്കും. ചുവട്ടിൽ നിന്നു രണ്ടടി പൊക്കം നിർത്തി കൂമ്പ് നുള്ളികളയുക. ഇത് പാർശ്വശാഖകൾ ഉണ്ടാകാൻ സഹായിക്കും.

നല്ലതുപോലെ വെയിലും ചൂടും ഉള്ള കാലാവസ്ഥയാണ് മുരിങ്ങ കായ്ക്കുവാന്‍ നല്ലത്. മുരിങ്ങ കായ് പിടിക്കുവാന്‍ പ്രൂണിംഗ് ചെയ്തു കൊടുക്കുന്നത് നല്ലതാണ്.

അതുപോലെ തന്നെ ചെറു ചൂടുള്ള കഞ്ഞിവെള്ളം ചുവട്ടില്‍ നിന്നും ഒരടി മാറ്റി ഒഴിച്ച് കൊടുക്കുന്നതും മുരിങ്ങയില്‍ കൂടുതല്‍ പൂക്കള്‍ ഇടുവാന്‍ സഹായിക്കും. എല്ലാ കായും പൂകുന്നതിനും , പഞ്ചസാര പാനി പൂക്കളിൽ തളിക്കുക.തേനീച്ച വന്ന് പരാഗണം ചെയ്ത് കൂടുതൽ കായ് ഉണ്ടാകും 

മുരിങ്ങയുടെ മറ്റൊരു പ്രശ്നം പൂക്കള്‍ കൊഴിഞ്ഞു പോകുന്നതാണ്. പോഷകങ്ങളുടെ കുറവാണ് ഇതിന്റെ ഒരു കാരണം. പൂക്കള്‍ ഇടുന്ന സമയങ്ങളില്‍ വെള്ളം ഒഴിച്ച് കൊടുക്കാതിരിക്കുക. നല്ലതുപോലെ വെയില്‍ കിട്ടുന്നതും വെള്ളം കെട്ടി കിടക്കാത്തതുമായ സ്ഥലങ്ങളില്‍ വേണം മുരിങ്ങ വളര്‍ത്തുവാന്‍.

പൂക്കുന്നതിന് മുമ്പ് 3-4 പ്രാവശ്യം കമ്പ് ഇപ്രകാരം കോതി കൊടുക്കുന്നത് കൂടുതൽ ശാഖകൾ ഉണ്ടാകാൻ സഹായിക്കും. ചെടി നന്നായി തളിർത്തു വരും. മൂന്നു മാസത്തിനുശേഷം 100 ഗ്രാം യൂറിയ, 80ഗ്രാം രാജ്ഫോസ്, 50 ഗ്രാം പൊട്ടാഷ് എന്നിവ നൽകാം. വളപ്രയോഗം നടത്തുന്ന അവസരത്തിൽ മണ്ണിൽ നല്ല ജലാംശം ഉണ്ടായിരിക്കണം. വെള്ളം കെട്ടി കിടക്കാൻ അനുവദിക്കരുത്. വേനലിൽ വൈക്കോലോ ഉണക്കിലയോ വച്ച് പുതയിടുക. നട്ട് 4-5 മാസം കഴിയുമ്പോൾ മുരിങ്ങ പൂക്കാൻ തുടങ്ങും. പൂത്തു തുടങ്ങിയാൽ പിന്നെ ശിഖരങ്ങൾ മുറിയ്ക്കാൻ പാടില്ല. ആറുമാസം കഴിയുമ്പോൾ കായകൾ പറിക്കാറാകും. ഒരു തവണ കൂടി 100 ഗ്രാം യൂറിയ നല്കാവുന്നതാണ്. വിളവെടുപ്പ് മൂന്നു മാസത്തോളം തുടരും. ഓരോ കായ്ക്കും 65-70 സെന്റീമീറ്റർ നീളവും 150 ഗ്രാം വീതം തൂക്കവും പ്രതീക്ഷിക്കാം. ആദ്യ വർഷം 90 കായ വരെ കിട്ടാം. പിന്നീട് 200 നു മേൽ കായകൾ ഉണ്ടാകും. ശരിക്ക് വിളവു തരുന്ന ഒരു ചെടിയിൽ നിന്ന് ഒരാണ്ടിൽ 30-35 കിലോഗ്രാം വരെ വിളവു പ്രതീക്ഷിക്കാം.

വിളവെടുപ്പിനു ശേഷം മണ്ണിൽ നിന്നും ഒരു മീറ്റർ ഉയരത്തിൽ ചെടി നിറുത്തി
മേൽഭാഗം മുറിച്ചു മാറ്റുന്നു. അടുത്ത വിള പുതിയ ചിനപ്പുകളിൽ നിന്നും ലഭിക്കുന്നു.
3-4 വർഷത്തിനുശേഷം പുനഃകൃഷി ഇവയുടെ വിത്തിൽ നിന്നു നടത്താം.

English Summary: To get more yield from muringa use sugar liquid to spray on it
Published on: 23 March 2021, 10:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now