Updated on: 30 April, 2021 9:21 PM IST
തക്കാളി പഴുത്ത് വരുമ്പോൾ

തക്കാളി പഴുത്ത് വരുമ്പോൾ ഇങ്ങനെ ചീത്തയാവുന്നുത് തടയാം 

കാൽസ്യം കുറഞ്ഞത് കൊണ്ട് സംഭവിക്കുന്നത് ആണ്.

മണ്ണിൽ ചെടിക്ക് ചുറ്റും ഡോളോമൈറ്റ് /കുമ്മായം ഒന്നോ രണ്ടോ സ്പൂൺ വിതറാം.

അര സ്പൂൺ ചുണ്ണാമ്പ് (വെത്തിലയുടെ കൂടെ മുറുക്കാൻ ഉപയോഗിക്കുന്നത് ) ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ചെടിക്ക് തളിക്കാം.

അല്ലെങ്കിൽ ഒരു പിടി മുരിങ്ങ ഇല അരച്ച് വെള്ളത്തിൽ നേർപ്പിച്ച് അരിച്ച് മൂന്ന് ദിവസം കൂടുമ്പോൾ ഇലകളിൽ സ്പ്രേ ചെയ്യാം.

ശ്രദ്ധിക്കേണ്ടവ

കേരളത്തിലെ മണ്ണ് പൊതുവായി അമ്ലത്ത്വം (പുളിരസം) കൂടിയതരമാണ്. ഇത്തരം മണ്ണില് ബാക്ടീരിയകള് വഴിയുണ്ടാവുന്ന 'ബാക്ടീരിയല് വാട്ടം' വലിയ തലവേദനയാണ്. അത് പ്രതിരോധിച്ച് വളര്ന്ന്, നല്ല കായ്പ്പിടിത്തം കാണിക്കുന്ന തക്കാളിയിനങ്ങള്തന്നെ നടാന് ഉപയോഗിക്കണം. കായ്കള് മൂപ്പായി വരുന്നയവസരത്തിലാണ് തക്കാളി വിണ്ടുകീറുന്ന പ്രവണത. ശക്തി, മുക്തി, അനഘ, വെള്ളായണി, വിജയ് എന്നീയിനങ്ങള് വാട്ടമില്ലാത്തവയാണ്. മുക്തിയും അനഘയും വിണ്ടുകീറല് കുറവുള്ളയിനങ്ങളാണ്.

1. വിത്തുകൾ പാകി മുളപ്പിച്ച് 20-25 ദിവസത്തിനു ശേഷം മാറ്റി നടുന്നതാണ് നല്ലത്.വിത്ത് മുളക്കുവാൻ വെക്കുമ്പോൾ ജലാംശം അധികമാകാതെ ശ്രദ്ധിക്കണം. തക്കാളി ചെടികൾ ചാക്കിലോ grow bag ലോ നടാവുന്നതാണ്. നേരിട്ടു നിലത്ത് നടുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ബാക്ടീരിയൽ വാട്ടം,നിമ വിരശല്യം എന്നിങ്ങനെയുള്ള രോഗ കീടബാധകൾ പ്രധിരോധിക്കാം.രണ്ടിൽ കൂടുതൽ ചെടികൾ ഒരു grow bagൽ വളരുന്നത് കായ്ഫലം കുറയും. പകുതി ഭാഗം Potting മിശ്രിതം നിറച്ച ശേഷം തൈകൾ നടുക. ശേഷം ചെടി വളരുന്നതനുസരിച്ച് മണ്ണിട്ട് കൊടുത്താൽ കൂടുതൽ വേരുകൾ ഇറങ്ങി ചെടി ആരോഗ്യത്തോടെ വളരും.

2. നാലില പ്രായം തുടങ്ങി 10 ദിവത്തിൽ ഒരിക്കലെങ്കിലും സ്യൂഡോമോണസ് (20g/5 ml + 1 Ltr water) ഇലകളിൽ spry ചെയ്യുകയും ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയും ചെയ്യുന്നത് ബാക്ടീരിയൽ വട്ടം, മുരടിപ്പ് തുടങ്ങി പല കീട രോഗ ആക്രമണങ്ങളെയും തടയും.

3. ചെടി നടുമ്പോൾ തന്നെ ബലമുള്ള താങ്ങു കൊടുക്കണം. വളർന്ന ശേഷം താങ്ങു നാട്ടുമ്പോൾ വേരുപടലത്തിനു പൊട്ടലുണ്ടാവുകയും ചെടി നശിക്കുകയും ചെയ്യും.

4. തക്കാളി ചെടിയും ചുവടും എപ്പോഴും വൃത്തിയായിരിക്കണം. ചെടി വളർന്നു വരുന്നതനുസരിച്ച് താഴ്ഭാഗത്തെ പ്രായമായ ഇലകൾ തണ്ടിൽ നിന്നും 2 inch മാറി മുറിച്ചുകളയണം. ഇലകളുടെ ഇടയിൽ നിന്നും മുളച്ചു വരുന്ന പുതിയ മുകുളങ്ങൾ മുറിച്ചുകളയുന്നത് ചെടിയുടെ ആരോഗ്യവും കായ് വലുപ്പവും കൂടാൻ സഹായിക്കും.

5. ചിത്ര കീടം, മുരടിപ്പ് തുടങ്ങി രോഗങ്ങൾ ബാധിച്ച ഇലകൾ മുറിച്ചുമാറ്റി തീയിടുകയും ജൈവ കീടനാശിനി മൂന്നു ദിവസം കൂടുമ്പോൾ തളിക്കുകയും ചെയ്യണം.

6. തോട്ടത്തിൽ ബന്തി ചെടി വളർത്തിയാൽ വെള്ളിച്ച ആക്രമണം കുറയും.

7. കുമ്മായം കിഴികെട്ടി നേർത്ത ധൂളിയായി ഇലകളിൽ വീഴ്ത്തുന്നത് ചീത്രകീടം, മുരടിപ്പ്, മിലിമൂട്ട, വെള്ളിച്ച എന്നിവയ്ക്ക് എതിരെ പ്രയോഗിക്കാവുന്നതാണ്.

8. മാസത്തിൽ ഒരിക്കൽ 10g കുമ്മായം ചെടിയുടെ തണ്ടിൽ തട്ടാതെ ചുവട്ടിൽ ഇടുന്നത് മണ്ണിലെ അമ്ലത കുറക്കും. വളർച്ചയെ സഹായിക്കും.

9. ജൈവവളങ്ങൾകൊപ്പം എഗ്ഗ്, ഫിഷ് അമീനോകൾ നല്ല വളർച്ചാ ത്വരകങ്ങളാണ്.

10. തക്കാളി പൂക്കളിൽ പരാഗണം നടന്നാൽ മാത്രമേ കായ്കൾ ഉണ്ടാവുകയുള്ളൂ .പരാഗണം കൃത്യമായി നടന്നില്ലെങ്കിൽ പൂക്കൾ കൊഴിഞ്ഞുപോവുകയും കായ് പിടിക്കാതിരിക്കുകയും ചെയ്യും .അതിനു കൃത്രിമ പരാഗണം നടത്താം . പൂവ് കുലുങ്ങത്തക്ക വിധത്തിൽ തണ്ടിൽ ചെറുതായി തട്ടി കൊടുക്കാം .ഒരു രണ്ടു മിനിട്ട് നേരത്തേക്ക് ഇങ്ങനെ ചെയ്യുക .രാവിലെ വേണം ചെയ്യാൻ .എല്ലാ ദിവസവും ചെയ്താൽ, ഉണ്ടാവുന്ന പൂവുകളെല്ലാം കായ് പിടിക്കും .

11. വേപ്പെണ്ണ 25 ML+25g വെളുത്തുള്ളി + 10gകാന്താരി / പച്ചമുളക് + 5g ഇഞ്ചി +10g ബാർ സോപ്പ് ലായനി തയ്യാറാക്കി 6 ലിറ്റർ വെള്ളം ചേർത്ത് തളിക്കുന്നത് ഒരു വിധം എല്ലാ കീട രോഗങ്ങൾക്കും ഫലപ്രദമാണ്. രാവിലെ 6 നും 8.30 നും ഇടയ്ക്കോ വൈകിട്ട് 4 നും 6.30 യ്ക്കും ഇടയ്ക്കോ തളിക്കുന്നതാണ് നല്ലത്. വേപ്പെണ്ണ ഇലകളിൽ പൊള്ളൽ ഉണ്ടാക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

12. തക്കാളിയുടെ തണ്ടുമുറിച്ചു നട്ട് പുതിയ ചെടികൾ ഉണ്ടാക്കാവുന്നതാണ്. വെള്ളത്തിലോ ചകിരിച്ചോറിലോ തണ്ടുകൾ കുത്തി നിർത്തി വേരുപിടിപിച്ച് മാറ്റി നടാവുന്നതാണ്.

English Summary: tomato when ripe may get wasted, it can be stopped
Published on: 10 February 2021, 09:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now