Updated on: 30 April, 2021 9:21 PM IST
പയർ (LONG COWPEA)

നാട്ടില്‍ ഏതു സ്ഥലത്തും നല്ല പോലെ പയർ വളരും. വള്ളിപ്പയറും കുറ്റിപ്പയറും രണ്ടിനങ്ങളുണ്ടെങ്കിലും വള്ളിപ്പയറാണ് കർഷകർ കൂടുതലായി കൃഷി ചെയ്യുന്നത്. കൂടുതൽ ലാഭം നേടിക്കൊടുക്കുന്നതും പയർതന്നെയാണ്. അതിനുകാരണം പ്രോട്ടീെൻറ ഒരു കലവറയാണ് പയർവർഗ വിളകൾ എന്നതാണ്​. ശാരിക, മാലിക, ലോല, വൈജയന്തി, വെള്ളായണി ജ്യോതിക, വെള്ളായണി ഗീതിക, കുരുത്തോല പയർ, മഞ്ചേരി ലോക്കൽ, കഞ്ഞിക്കുഴി പയർ തുടങ്ങിയവയാണ് കൃഷി ചെയ്യുന്ന പ്രധാന ഇനങ്ങൾ. കേരളത്തിലെ കാലാവസ്ഥയിൽ ഏതു സമയത്തും കൃഷി ചെയ്യാൻ പറ്റിയതാണ് പയർ. ഒരു സെൻറിന് 20 ഗ്രാം വിത്താണ് വേണ്ടത്.

വള്ളി വർഗ്ഗങ്ങളിലെ വിളവ് ചെടികളുടെ എണ്ണമല്ല , പടർത്തുന്ന രീതി അനുസരിച്ചാണ്. ശാഖകളിൽ ആണ് എളുപ്പത്തിലും ധാരാളമായും കായ്ക്കുന്നത്. പയറിൻ്റെ കാര്യത്തിലും ഇതു തന്നെയാണ്. കാർഷിക സർവ്വകലാശാലയുടെ പഠന റിപ്പോർട്ടുകളിൽ വള്ളിയുടെ നീളം (Vine length) എത്ര വരെയാകുമെന്ന് പ്രതിപാദിച്ചിരിക്കും. വളളിപ്പയറിൻ്റെ വള്ളി 4-4.5 മീറ്റർ വരെയാണ് വളരുന്നത്. ഇങ്ങനെ ഒറ്റ വള്ളി നീട്ടിയാൽ വിളവ് കുറയും ( 1-1.5 kg)എന്നാൽ നമ്മൾ ചെയ്യേണ്ടത് മറ്റൊരു രീതിയിലാണ്.

പയർ (LONG COWPEA) കൃഷിരീതി

നിലത്തു നടുമ്പോൾ 5 അടി നീളത്തിൽ ഒന്നരയടി വീതിയിൽ ഒരടി താഴ്ചയിൽ ചാലെടുക്കുക (അടുക്കളത്തോട്ടത്തിന് ഇതുമതി ) വാണിജ്യ കൃഷിയാണെങ്കിൽ നീളത്തിൽ 5 അടി ചാലുകളുടെ ഇടയിൽ 5 അടി അകലത്തിൻ ചാലെടുക്കുക. അടുത്ത വരി 10-12 അടി അകലത്തിൽ എടുക്കുക.

ശീമക്കൊന്നയില,കമ്മ്യൂണിസ്റ്റ് പച്ച, പെരുവലം ,വേപ്പില എന്നിവ ഇട്ട് ചവിട്ടിച്ചേർക്കുക ( 3 - 4 ഇഞ്ച് കനത്തിൻ) വാഴത്തട ഉണ്ടെങ്കിൽ ചെറുതായി നുറുക്കി ചേർക്കുക ( 2 ഇഞ്ച് ) അതിനു മുകളിൽ മണ്ണും ട്രൈക്കോഡെർമ്മ വളർത്തിയ ചാണകപ്പെടിയും എല്ലുപൊടിയും ഇട്ട് മുകളിൽ മണ്ണിട്ട് 10 ദിവസം നനക്കുക. കുഴി മൂടുന്നത് തറനിരപ്പിൽ നിന്ന് ഒരിഞ്ച് എങ്കിലും താഴെ വരെ വരെ മതി.

10 ദിവസം ക ഴിഞ്ഞ് ഒരടി അകലത്തിൽ വിത്തു പാകുക. തടമെടുക്കുന്ന സമയം തന്നെ പേപ്പർ കപ്പുകളിൽ വിത്തുപാകി മുളപ്പിച്ചാൽ 10 ദിവസത്തെ കാത്തിരുപ്പ് സമയം ലാഭിക്കാം.

വളപ്രയോഗം

മുളച്ചു നാലില പ്രായമാകുമ്പോൾ പച്ചച്ചാണകം ലൂസ് ആയിട്ട് കലക്കി ഒഴിച്ചു കൊടുക്കും. ഇടക്ക് ചാണക പൊടി അല്ലെങ്കിൽ ആട്ടിൻ കാഷ്ഠം പൊടിച്ചത് ഇട്ടു മണ്ണു കൂട്ടി കൊടുക്കും. പടർന്നു തുടങ്ങിയാൽ പന്തലിട്ട് അതിൽ കയറ്റി വിടും. പടർന്നു തുടങ്ങുമ്പോൾ ചുവട്ടിൽ ആട്ടിൻ കാഷ്ഠം അല്ലെങ്കിൽ ചാണകപ്പൊടി ഇട്ട് കൂടെ കൊന്നയിലയോ കമ്മൂണിസ്റ്റ്പച്ചയോ കരിയിലയോകൊണ്ട് പുതയിട്ട് മണ്ണ് കൂട്ടി കൊടുക്കും. പൂത്തു തുടങ്ങുമ്പോൾ ഓരോ പിടി കോഴിവളവും നൽകും. പിന്നെ ആഴ്‌ചയിൽ ഒരു ദിവസം കഞ്ഞിവെള്ളം പുളിപ്പിച്ച് അൽപം ചാരവും ചേർത്ത് ചുവട്ടിൽ ഒഴിച്ചു കൊടുക്കും. 

ചാക്ക്/ ഗ്രോ ബാഗ് നിറയ്ക്കാനും ഈ മിക്സ് തന്നെയാണ് ഉപയോഗിക്കുന്നത്. ലെയർ ആയി കരിയില കൂടി ഇടുന്നു. വളപ്രയോഗം എല്ലാം ഒരു പോലെ.

പയർചെടികൾ വള്ളി നീണ്ടു തുടങ്ങുന്ന സമയം പന്തൽ ഇട്ട് പടർന്നു പോകാൻ കമ്പു നാട്ടുകയോ ചരടുകെട്ടുകയോ ആണ് സാധാരണ ചെയ്തു വരുന്നത്. എന്നാൽ ഇതു പാടില്ല .വള്ളി നീണ്ടാൽ അതിനെ തറയിൽ കിടന്ന് പടരാൻ അനുവദിക്കുക.അധികം പുറത്തേക്കുപോയാൽ തലപ്പു വളച്ച് ചുവട്ടിലേക്കു വിടുക. 20-25 ദിവസം ആകുമ്പോൾ ഓരോവള്ളിയിൽ നിന്നും 10 വരെ ശിഖരങ്ങൾ ഒരടി നീളത്തിൽ വളർന്നിട്ടുണ്ടാകും. ഇവയെ ഓരോന്നായി സൂക്ഷിച്ച് ചണ നൂലോ ചരടോ ഉപയോഗിച്ച് പന്തലിലേക്ക് കെട്ടി വിടുക. ഒരിക്കലും രണ്ടു വളളി ഒരു ചരടിൽ കയറ്റരുത്. വള്ളികൾ തമ്മിൽ ചുറ്റി പിണയാനും ഇടയാകരുത്. അങ്ങനെ സംഭവിച്ചാൽ കായ പിടുത്തം ഗണ്യമായി കുറയും. ദിവസേന ശ്രദ്ധിച്ച് വള്ളികളെ തമ്മിൽ പിണയാതെ നേർ ദിശയിൽ പടർത്തേണ്ടതാണ്.

പന്തൽ ഇടുന്ന വിധം

ചുറ്റും മരങ്ങൾ ഉണ്ടെങ്കിൽ കാൽ നാട്ടുന്നത് ഗണ്യമായി കുറക്കാം.പ്ലാസ്റ്റിക് കോട്ടിംഗ്‌ ഉള്ള 2 MM GI കമ്പി വാങ്ങി 15 അടി അകലത്തിൽ നെടുകെയും കുറുകെയും നന്നായി വലിച്ചു കെട്ടണം. തെങ്ങ് ,കമുക് ഒഴികെയുള്ള മരങ്ങളിൽ കെട്ടുമ്പോൾ അവിടെ തടിക്കഷണമോ തൊണ്ടോ വെച്ചു വേണം കെട്ടേണ്ടത്. മരങ്ങൾ ഇല്ലെങ്കിൽ 15 അടി അകലത്തിൽ വരിയും നിരയുമായി മുളയോ കാറ്റാടി ക്കഴയോ നാട്ടേണ്ടതാണ്. പന്തലിനെ പൊക്കം അതു പരിപാലിക്കുന്നയാൾ കൈയ്യെത്തിയാൽ തൊടാവുന്നതിന്റെ പരമാവധി ഉയരമായിരിക്കണം.അതായത് 5 അടി പൊക്കമുളളയാൾ 6 1/2 അടി ഉയരത്തിൽ പന്തൽ ഇടണം.

1 MM നൈലോൺ ചരടുപയോഗിച്ച് പന്തൽ നിരത്താം. ചരടുകൾ തമ്മിൽ ഒരടി അകലത്തിൽ നെടുകെയും കുറുകെയും വലിച്ചു കെട്ടുക. (ബാഡ്മിന്റൻ റാക്കറ്റ് വരിയുന്നതു പോലെയാണ് ചരടു വരിയേണ്ടത് )അതിനു ശേഷം പന്തലിന്റെ ഓരോ കാലും പുറത്തേക്കു പരമാവധി വലിച്ചുകെട്ടുക (പന്തലിനു ബലം ലഭിക്കുന്നത് ഇങ്ങനെയാണ് ). 

ഇടക്കെവിടെയെങ്കിലും അയഞ്ഞാൽ അതിനു നേരേയുള്ള ഭാഗം ഇരുവശത്തു നിന്നും വലിച്ചുകെട്ടുക.

English Summary: when making cow pea fence always use good thickness mesh
Published on: 20 April 2021, 05:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now