കേരള കൃഷി വകുപ്പ് തൃശൂരിൽ വച്ച് നടത്തിയ വൈഗ-അഗ്രി ഹാക്കത്തോൺ മത്സരത്തിൽ പങ്കെടുത്ത് ഞാൻ രൂപകൽപന ചെയ്ത് അവതരിപ്പിച്ച നൂതന തിരിനന സംവിധാനമായ (wick) "റെനോവ് ഇറിഗേഷൻ " സിസ്റ്റം ഫൈനലിൽ എത്തുകയും പ്രശംസാപത്രം ലഭിക്കുകയും ചെയ്യ്തു . നാല് വിഷയങ്ങളിലായി 600 ന് മുകളിൽ മത്സരാർത്ഥികളിൽ നിന്ന് പല ഘട്ടങ്ങളിലൂടെ ആയിരുന്നു മത്സരം.
ഞാൻ ഏറ്റെടുത്ത വിഷയം ചിലവ് കുറഞ്ഞതും, കൃഷി ആയാസരഹിതവുമാക്കാൻ സാധിക്കുന്ന ഒരു ഉത്പന്നം എന്നതായിരുന്നു. ഒരു മത്സര ഇനം എന്നതിനുപരി എന്റെ ഉൽപന്നത്തെ ജൂറിമാർ അഭിനന്ദിക്കുകയും, വിപണനത്തിന് വേണ്ട സഹായ വാഗ്ദാനം കൃഷി വകുപ്പിൽ നിന്ന് ലഭിക്കുകയും ചെയ്തു.
ഉൽപനം : റെനോവ് ഇറിഗേഷൻ (wick irrigation )
പ്രത്യേകത :
1,സാധാരണ തിരി നന രീതികളിൽ നിന്ന് വ്യത്യസ്ഥമായി സ്ഥലത്തിന്റെ ഉയർച്ചതാഴ്ച നോക്കാതെ സെറ്റ് ചെയ്യാൻ സാധിക്കുന്നു. വാട്ടർ ടാങ്ക് മാത്രം ഉയർന്ന് നിന്നാൽ മതിയാകും.
2, ഗ്രോ ബാഗിലോ , എതുതരം ചട്ടികളിലോ, ജാറുകളിലോ . കൂടാതെ മണ്ണിൽ കൃഷി ചെയ്യുന്നവർക്കും തിരി നന പ്രയോജനപ്പെടുത്താൻ സാധിക്കുന്നു.
3, മറ്റ് തിരിനന സംവിധാനത്തേക്കാൾ ചിലവ് കുറഞ്ഞതും, ആർക്കും ആയാസരഹിതമായി സെറ്റു ചെയ്യുവാനും , മാറ്റി സ്ഥാപിക്കാനും കഴിയുന്നു.
NB: പ്രോഡക്റ്റ് ഉടൻ വിതരണത്തിന് തയ്യാറാവുന്നതാണ്.
Ph: 7907184470 (WA )