Features

ചെമ്മീൻ കൃഷിയിൽ വിസ്മയങ്ങൾ തീർത്ത അശ്വിൻ

Aswin and his farm
Aswin and his farm

ഏഴു വർഷമായി സ്വന്തം സ്ഥലത്ത് ചെമ്മീൻ കൃഷി ചെയ്യുന്ന കൊല്ലം പറവൂരിലെ യുവകർഷകൻ അശ്വിൻ ഇന്ന് ഒത്തിരി പേർക്ക് പ്രചോദനമാകുന്ന വ്യക്തിത്വമാണ്. കൃഷിക്കൊപ്പം ഫാം ടൂറിസവും അശ്വിൻ മുന്നോട്ടു കൊണ്ടു പോകുന്നു. 12 ഏക്കർ സ്ഥലത്തായിരുന്നു ഏഴുവർഷം മുൻപ് അശ്വിൻ ചെമ്മീൻ കൃഷി ആരംഭിക്കുന്നത്.

Ashwin, a young farmer from Paravur, Kollam who has been cultivating prawns in his own land for seven years, is now an inspiration to many. Along with farming, Ashwin also promotes farm tourism. Ashwin started shrimp farming on 12 acres of land seven years ago. But the floods of 2018, which caused pain to most farmers, also created a crisis in Ashwin's life. Ashwin lost more than two tonnes of carp. But through hard work and self-confidence, Ashwin bravely faced those crises.

എന്നാൽ ഒട്ടുമിക്ക കർഷകരുടെയും വേദനകൾക്ക് കാരണമായ 2018ലെ പ്രളയം അശ്വിന്റെ ജീവിതത്തിലും പ്രതിസന്ധികൾ സൃഷ്ടിച്ചു. രണ്ട് ടണ്ണിലധികം കരിമീൻ ആണ് അശ്വിന് നഷ്ടമുണ്ടായത്. എന്നാൽ കഠിനാധ്വാനത്തിലൂടെയും ആത്മ വിശ്വാസത്തിലൂടെയും അശ്വിൻ ആ പ്രതിസന്ധികളെ ധീരമായി നേരിട്ടു.

അശ്വിവിന്റെ ഫാമിന്റെ പേര് അക്വാ ഹെവൻ എന്നാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ തികച്ചും ഒരു സ്വർഗ്ഗലോകം ആണ് ഇവിടെ. നാലേക്കർ അടുത്ത് ചെമ്മീനും, ഒരേക്കറിന് അടുത്ത സ്ഥലത്ത് കരിമീനും, 10 സെൻറ് സ്ഥലത്ത് തിലോപ്പിയും, മറ്റു മത്സ്യങ്ങളും പശു, ആട്, പോത്ത്, കോഴി തുടങ്ങി എല്ലാം അക്വാ ഹെവനിൽ എത്തുന്നവർക്ക് കാണാം.

ചെമ്മീൻകൃഷി തന്നെയാണ് അഞ്ചേക്കറിൽ പ്രധാനം. അതിൽ ഏറ്റവും പ്രധാനം കാരചെമ്മീൻ ആണ് ജീവനോടെയുള്ള വിൽപ്പനയാണ് അശ്വിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. വനാമി ഇടക്കാല കൃഷിയായും ഇവിടെ ചെയ്യുന്നു. കാര ചെമ്മീൻ 120 ദിവസം ആകുമ്പോഴേക്കും വിളവെടുപ്പ് സാധ്യമാകും. 365 ദിവസവും കൃഷി ചെയ്യാൻ കഴിയണം എന്ന രീതിയിലാണ് അക്വാ ഹെവനിലെ ചെമ്മീൻകൃഷി മുന്നോട്ടുപോകുന്നത്.

വെള്ളത്തിൽ ഓക്സിജൻ അളവ് കുറയുന്നതും, ഭീമമായ തീറ്റ ചെലവും ചെമ്മീൻ കൃഷിയിൽ വെല്ലുവിളികൾ ഉണ്ടാകാറുണ്ടെന്ന് അശ്വിൻ പറയുന്നു. ഓരോ വിളവെടുപ്പ് പൂർത്തിയാകുമ്പോഴും വെള്ളം പൂർണമായി വറ്റിച്ച് അണുനശീകരണം നടത്തി കുളം ഒരുക്കി അടുത്ത കൃഷി ചെയ്യുകയാണ് പതിവ് എന്ന് അശ്വിൻ പറയുന്നു. തീറ്റച്ചെലവ് കുറയ്ക്കുവാൻ വേണ്ടി ആന്ധ്രയിൽനിന്നുള്ള തീറ്റ കമ്പനിയുമായി ധാരണയിൽ ഒപ്പിട്ടിട്ടുണ്ട് അശ്വിൻ.

ലാഭവും നഷ്ടവും ഒരുപോലെ ഉണ്ടാകാറുണ്ടെന്ന് അശ്വിൻ തുറന്ന് സമ്മതിക്കുന്നു. നഷ്ടത്തിലേക്ക് ബിസിനസ് പോകുമ്പോഴും അതിൽ മനസ്സും മടുക്കുവരോട് അശ്വിന് പറയാനുള്ളത് ഒന്നുമാത്രം പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ട് പിന്നെയും പിന്നെയും മുന്നേറുക....

കൃഷിയിൽ മാത്രമല്ല മാജികിലും തൻറെ സ്ഥാനം അരക്കിട്ട് ഉറപ്പിച്ചിരിക്കുകയാണ് ഈ മിടുക്കൻ. അശ്വിവിന്റെയും അക്വാ ഹെവന്റെയും കൂടുതൽ വിശേഷങ്ങൾ അറിയാം.. നാളെ ആറുമണിക്ക് ഫാർമർ ഫസ്റ്റ് പ്രോഗ്രാമിലൂടെ..


English Summary: ashwin has done wonders in shrimp farming

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds