കിണറുകളിലും കുളങ്ങളിലും വെള്ളം കുറവായതിനാൽ ആഴം കൂട്ടാനും , ചെളിയെടുക്കാനും , കിണർ വൃത്തിയാക്കാനും എല്ലാവരും തിരഞ്ഞെടുക്കുന്ന സമയം വേനൽ കാലമാണ്. കിണർ വൃത്തിയാകുന്നതുമായി ബന്ധപെട്ടു നിരവധി അപകടങ്ങൾ പലപ്പോഴായി റിപ്പോർട്ട് ചെയ്യാറുണ്ട്. കിണർ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു പല മുന്നറിയിപ്പുകൾ ലഭിച്ചിട്ടും അവയൊന്നും കാര്യമാക്കാതെ പിന്നെയും അപകടങ്ങളിൽ ചെന്ന് ചാടുന്നത് ഇന്നും പതിവാണ്. ആഴമുള്ള കിണറ്റില്‍ ശുദ്ധീകരണ പ്രവൃത്തികള്‍ക്ക് വേണ്ടി ഇറങ്ങുകയും വായുസഞ്ചാരം കുറവായതിനാൽ കിണറിന് അടിത്തട്ടിലെത്തിയാല്‍ ശ്വാസതടസം, കൈ മരവിപ്പ്, തലചുറ്റല്‍, എന്നിങ്ങനെയുള്ള ലക്ഷണങ്ങളും തുടർന്ന് മരണം വരെ സംഭവിക്കാറുണ്ട്.
വായുസഞ്ചാരമില്ലാത്തക കിണറുകളിൽ അന്തർഭാഗത്തു രൂപം കൊള്ളുന്ന വിഷ വാതകമാണ് മിക്കപ്പോഴും മരണകരണമാകുന്നത് . കിണർ ശുദ്ധീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം ആഴമുള്ള കിണറ്റിൽ ഇറങ്ങുന്നതിനു മുൻപ് അഗ്നി ശമനസേനയെ വിവരമറിയിച്ചു നിർദേശങ്ങൾ സ്വീകരിക്കാം ഒരു കടലാസോ ചെറിയ പന്തമോ കത്തിച്ചു കയർകെട്ടി കിണറ്റിൽ ഇറക്കി നോക്കാം ഓക്സിജൻ ഉള്ളഭാഗത്തോളം തീ കത്തുകയും അതിനു ശേഷം ഓക്സിജൻ ഇല്ലാത്ത ഭാഗത്തു തീ കെടുകയും ചെയ്യും.
കിണറ്റില്‍ ഇറങ്ങുന്ന ആളിന്റെ അരയില്‍, അത്യാവശ്യഘട്ടങ്ങളില്‍ പെടുന്നനെ ആളിനെ മുകളില്‍ കയറ്റാന്‍ കഴിയുന്ന വിധത്തിൽ വടം കെട്ടിയിരിക്കണം സമീപത്തു അഞ്ചോ ആറോ ആളുകൾ സഹായത്തിനായി മുകളിൽ ഉണ്ടായിരിക്കണം ഒരാൾ കിണറ്റിൽ ഇറങ്ങി അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ കൂടുതൽ ആളുകൾ ഇറങ്ങാതെ അപകടത്തിൽ പെട്ട ആളെ മുകളിലേക്ക് കയറ്റാനുള്ള ശ്രമം ആണ് നടത്തേണ്ടത് കിണറ്റില്‍ വായുസഞ്ചാരം വര്‍ധിപ്പിക്കാൻ മരച്ചില്ലകള്‍ കയറില്‍ കെട്ടി കിണറ്റിലേക്കു തുടര്‍ച്ചയായി ഇറക്കുകയും ഉയര്‍ത്തുകയും ചെയ്യുന്നതും വെള്ളം കോരുന്ന ബക്കറ്റിൽ വെള്ളം മുകളിലേക്ക് കോരി താഴേക്ക് ഒഴിക്കുകയും ചെയ്യുക ഇത് വായുസാന്നിധ്യം വര്‍ധിപ്പിക്കും.
English Summary: precautions before climbing down the well.
Published on: 17 April 2019, 01:24 IST