Updated on: 15 June, 2021 9:09 AM IST
Mushroom

നമുക്കെല്ലാവർക്കും അറിയാം കൂൺ പോഷകങ്ങളാൽ സമ്പന്നവും രുചികരവുമാണ്, എന്നാൽ കലോറി കുറവുമാണ്.  നിങ്ങളുടെ പാചകത്തെ രുചിയുടെ പുതിയ തലത്തിലേക്ക് കൊണ്ടുപോകാൻ ഈ വിദേശ ഫംഗസുകൾക്ക് ശക്തിയുണ്ട്.

കൂൺ ഇഷ്ടമാണോ? വ്യത്യസ്ത മഷ്റൂം പാചകക്കുറിപ്പുകൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എന്നാൽ ഏതു തരം കൂണാണ് പാചകം ചെയ്യാൻ ഏറ്റവും മികച്ചതെന്നും,  അവ ഫ്രഷ് ആണോ എന്നും വേർതിരിച്ചറിയാൻ അറിയില്ലേ? എന്നാൽ ഇത് വായിക്കു.

വിപണിയിൽ സാധാരണയായി ലഭ്യമായ 5 കൂൺ:

ബട്ടൺ കൂൺ (Button mushrooms)

പോർട്ടോബെല്ലോ കൂൺ (Portobello mushrooms)

ക്രേമിനി കൂൺ (Cremini mushrooms)

ഷിയാറ്റേക്ക് കൂൺ (Shiitake mushrooms)

കാട്ടു കൂൺ (Wild mushrooms)

പാചകത്തിനായി കൂൺ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഉറച്ചതും മിനുസമാർന്നതും വരണ്ടതുമായ കൂൺ തിരഞ്ഞെടുക്കുക.

  • പുള്ളികുത്ത്, ചതവ്, മൃദു, എന്നിവയായ കൂൺ ഒഴിവാക്കുക.

  • വലുതോ ഇടത്തരമോ ആയ കൂൺ തിരഞ്ഞെടുക്കുക.

  • ഒരു കൂൺ ഭക്ഷ്യയോഗ്യമാണോ അതോ വിഷമുള്ളതാണോ എന്നും കണ്ടെത്തേണ്ടതുണ്ട്.

മുറിച്ച് കഷണങ്ങളാക്കിയ കൂൺ തിരഞ്ഞെടുക്കാമോ?

പല കടകളും കൂൺ മുറിച്ച് കഷ്ണങ്ങളായി വിൽക്കുന്നുണ്ട്.  ഇതിൻറെ ഉപരിതലങ്ങൾ വായുവിൽ തുറന്നിരിക്കുന്നതുകൊണ്ട് എളുപ്പത്തിൽ കേടുവരാൻ സാധ്യതയുണ്ട്.  അതിനാൽ, അതേ ദിവസം ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ വേണ്ടി കൂൺ പാചകം ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് മുറിച്ച കൂൺ വാങ്ങാം.

കൂൺ വാങ്ങി പിറ്റേന്നോ മറ്റോ പാചകം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഫുൾ കൂൺ വാങ്ങുന്നതാണ് നല്ലത്. ഇവ കുറച്ച് ദിവസത്തേക്ക് റഫ്രിജറേറ്ററിൽ സൂക്ഷിക്കാം.

കൂൺ എങ്ങനെ സംഭരിച്ചു വെക്കാം?

സംഭരിച്ചു വെക്കുന്നതിന് മുമ്പ്, കൂൺ നന്നായി കഴുകുക. ആദ്യം അവയെ ഒരു പാത്രത്തിൽ വെള്ളത്തിൽ മുക്കിവയ്ക്കുക. ഉപരിതലത്തിൽ പറ്റിനിൽക്കുന്ന ഏതെങ്കിലും അഴുക്ക് നീക്കം ചെയ്യുന്നതിനായി വിരലുകൊണ്ട് മൃദുലമായി തടവി വൃത്തിയാക്കുക.

പുതിയ കൂൺ ഒരു സിപ്പ്-ലോക്ക് പോക്കറ്റിലോ പേപ്പർ ബാഗിലോ ആക്കി ഫ്രിഡ്‌ജിൽ വെക്കുക.

പരമാവധി 3-4 ദിവസത്തിൽ കൂടുതൽ കൂൺ സംഭരിച്ചു വെക്കരുത്.

കൂൺ ഫ്രീസറിൽ വെക്കരുത്. എന്നിരുന്നാലും, വേവിച്ചവ മരവിപ്പിക്കാൻ കഴിയും.  പുതിയ കൂൺ പാചകം ചെയ്യുന്നതും പുതുതായി വേവിച്ചതും കഴിക്കുന്നതാണ് നല്ലത്.

സംഭരിച്ച കൂൺ കേടുവന്നാൽ ഒരിക്കലും ഉപയോഗിക്കരുത്.

കൂടുതൽ നേരം കൂൺ പാചകം ചെയ്യരുത്, കുറച്ച് മിനിറ്റ് മാത്രമേ ചെയ്യാവു. ഏതെങ്കിലും തരത്തിലുള്ള കൂൺ രുചികൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ, അവ വേഗത്തിലും മൃദുവായും വേവിച്ച്  സൂപ്പുകളിലും കറികളിലും ചേർക്കാം.

ഭക്ഷണത്തിൽ കൂൺ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഇത് ഓർക്കുക

വേവിക്കാത്ത കൂൺ (raw mushroom) ഒരിക്കലും കഴിക്കരുത്. മനുഷ്യ ശരീരത്തിന് അവയെ ദഹിപ്പിക്കാൻ കഴിയില്ല.  അസിഡിറ്റി ഉണ്ടാക്കാം. പച്ചക്കറികൾ വേവിക്കാതെ കഴിക്കുന്നത് ശരീരത്തിന് ഗുണം നൽകുന്നുവെന്ന് കരുതി പലരും സലാഡുകളിൽ കൂൺ വേവിക്കാതെ കഴിക്കാറുണ്ട്. പക്ഷേ, കൂൺ പച്ചക്കറിയല്ല അത് ഒരുതരം ഭക്ഷ്യയോഗ്യമായ ഫംഗസാണ്.  

ഇത് അറിയുമ്പോൾ, സ്വാഭാവികമായും നിങ്ങൾ ഫംഗസ് വേവിക്കാതെ കഴിക്കാൻ ആഗ്രഹിക്കില്ല!

English Summary: How to Choose Mushrooms for Cooking and How to Store them
Published on: 15 June 2021, 08:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now