Updated on: 25 December, 2020 4:52 PM IST
KAMCO MINI Tractor- നാട്ടിൻ പുറങ്ങളിൽ ധാരാളം കർഷകറുള്ളതിനാൽ ട്രാക്ടറുകളുടെ ആവശ്യം ധാരാളമാണ്.

ട്രാക്ടർ സർവീസ് ബിസിനസ്സ് ഗ്രാമപ്രദേശങ്ങളിൽ ആരംഭിക്കാൻ ഉചിതമായ ഒരു ബിസിനസ്സാണ്.  നാട്ടിൻ പ്രദേശങ്ങളിൽ ധാരാളം കർഷകറുള്ളതിനാൽ ട്രാക്ടറുകളുടെ ആവശ്യം ധാരാളമാണ്. ട്രാക്ടർ സർവീസ് ബിസിനസ്സ് എന്താണ്? ഇത് എങ്ങനെ ആരംഭിക്കാം? ട്രാക്ടർ സർവീസ് ബിസിനസ്സിൽ നിന്ന് എങ്ങനെ ലാഭം നേടാം?

ഗ്രാമപ്രദേശങ്ങളിൽ കർഷകരുടെ ഉപജീവനമാർഗം കൃഷിയെ മാത്രം ആശ്രയിച്ചിരിക്കുന്നു. രാജ്യമെമ്പാടുമുള്ളവർക്കായി ഭക്ഷ്യധാന്യങ്ങൾ അവർ ഉൽപ്പാദിപ്പിക്കുന്നു. കൃഷിയിടങ്ങളിൽ മാത്രമല്ല ട്രാക്ടറുകൾ ഉപയോഗപ്രദമാകുന്നത്, ധാന്യം, കാലിത്തീറ്റ, പുല്ല് തുടങ്ങിയവ കടത്തുന്നതിനും, കെട്ടിടവുമായി ബന്ധപ്പെട്ട വസ്തുക്കൾ കടത്തുന്നതിനടക്കം മറ്റ് പല ജോലികൾക്കും ട്രാക്ടറുകൾ ഉപയോഗിക്കാവുന്നതാണ്.

ട്രാക്ടർ സർവീസ് ബിസിനസ്സ് വളരെ ലാഭകരമായി ചെയ്യാൻ സാധിക്കുന്ന ബിസിനസ്സാണെന്ന് ചില കാര്യങ്ങൾ കൊണ്ട് തെളിയിക്കാൻ കഴിയും. ഗ്രാമീണ മേഖലയിലെ പ്രധാന ബിസിനസ്സിൻറെ 70 ശതമാനവും കാർഷിക മേഖലയുമായി ബന്ധപ്പെട്ടതാണ്. പക്ഷേ, ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന ഭൂരിഭാഗം ആളുകൾക്കും സ്വന്തമായി ഭൂമിയുണ്ട്, വലിയ തോതിലുള്ള കർഷകരായവർ ട്രാക്ടറുകൾ വാങ്ങുന്നതിന്റെ കാരണവും ഇതാണ്.  അതിനാൽ, ട്രാക്ടർ സേവന ബിസിനസിന് വളരെയധികം ഡിമാൻഡുണ്ട്, ആർക്കും ഈ ബിസിനസ്സ് ആരംഭിച്ച് കൂടുതൽ ലാഭം നേടാൻ കഴിയും.

ഒരു ട്രാക്ടർ സർവീസ് ബിസിനസ്സ് എങ്ങനെ ആരംഭിക്കാം?

ഈ ബിസിനസ്സ് വളരെ എളുപ്പത്തിൽ ആരംഭിക്കാൻ കഴിയും, കർഷകർക്കോ, 8 ലക്ഷം രൂപ നിക്ഷേപിക്കാൻ കഴിവുള്ള ഏതൊരാൾക്കും ഈ ബിസിനസ്സ് ആരംഭിക്കാൻ കഴിയും.  ലോൺ എടുത്തും ട്രാക്ടർ വാങ്ങാവുന്നതാണ്.  3 ലക്ഷം രൂപ down payment നൽകി തുടർന്നുള്ള മാസങ്ങളിൽ തവണകളായി അടയ്ക്കണം.

ശരിയായ സ്ഥലം തിരഞ്ഞെടുക്കുക:

തിരഞ്ഞെടുത്ത സ്ഥലത്ത് ആവശ്യക്കാർ ഉണ്ടോ ഇല്ലയോ എന്ന് ആദ്യം ഉറപ്പാക്കുക, ശേഷം ആ പ്രദേശത്ത് എത്രപേർ ഇതേ ബിസിനസ്സ് ചെയ്യുന്നുവെന്ന് അന്വേഷിക്കുക, സാധ്യമെങ്കിൽ, അവിടെയുള്ള കർഷകരുമായി ബന്ധപ്പെടുക.

മൂലധനം:

വലിയ തുക നിക്ഷേപമായി ഇറക്കാൻ സാധിക്കുന്നവർക്ക് ഈ ബിസിനസ്സ് ഒരു വലിയ തലത്തിൽ നിന്ന് ആരംഭിക്കാൻ കഴിയും. എന്നാൽ കുറവ് മൂലധനമുള്ളവർക്ക് ചെറിയ തലത്തിലും ആരംഭിക്കാം. നിങ്ങളുടെ പ്രദേശത്തിന്റെ ആവശ്യമനുസരിച്ച് നിങ്ങൾക്ക് ഈ ബിസിനസ്സ് ആരംഭിക്കാനും കഴിയും.

ട്രാക്ടർ എങ്ങനെ വാങ്ങാം?

നിങ്ങളുടെ അടുത്തുള്ള ട്രാക്ടർ ഷോറൂമിൽ പോയി ഒരു ട്രാക്ടർ വാങ്ങുക. ട്രാക്ടറുകൾ നിർമ്മിക്കുന്ന നിരവധി ഇന്ത്യൻ കമ്പനികളുമുണ്ട്. നിങ്ങൾക്ക് ഏതെങ്കിലും ഒരു കമ്പനി തിരഞ്ഞെടുക്കാം. ഇൻസ്റ്റാൾമെന്റിലാണ്  ട്രാക്ടർ വാങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഈ പ്രമാണങ്ങൾ ആവശ്യമാണ് - - Aadhaar card, PAN card, bank passbook, photo identity card, RTO registration, എന്നിവ.

 എങ്ങനെ ലാഭമുണ്ടാക്കാം?

ബിസിനസ്സ് ചെയ്യുന്ന സ്ഥലത്തുള്ള കർഷകരുമായി ബന്ധപ്പെടുക.  തുടക്കത്തിൽ, എതിരാളികളെക്കാളും  അല്പം കുറഞ്ഞ വിലയ്ക്ക് സർവീസ് നൽകാൻ ശ്രമിക്കുക. ഈ ട്രിക്ക് നിങ്ങൾക്ക് കൂടുതൽ നേട്ടവും കൂടുതൽ ഉപഭോക്താക്കളെ സൃഷ്ടിക്കുന്നതിനും സഹായിക്കും.

സൗജന്യ ഓൺലൈൻ രജിസ്ട്രേഷന് :9400865666

call for free online registration: 9400865666

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:എസ്.ബി.ഐ. വായ്പാ പലിശ കുറച്ചു ട്രാക്ടർ വായ്പ നൽകുന്നു - SBI Cheapest Tractor Loans:

English Summary: Profitable Business Ideas: Start Tractor Service Business & Earn Big Profits; Know How?
Published on: 25 December 2020, 04:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now