കൃഷിയെ ഒരുപ്പാട് സ്നേഹിക്കുന്നവരാണോ നിങ്ങൾ സ്വന്തമായി കൃഷിചെയ്യാൻ മണ്ണില്ലാതെ ഫ്ലാറ്റിലോ വാടകവീട്ടിലോ താമസിക്കുകയാണോ എങ്കിൽ നിങ്ങൾക്ക് ട്രേ ഫാർമിങ് പരീക്ഷിക്കാം. മണ്ണോ , ചട്ടിയോ , ഗ്രോബാഗോ വേണ്ടാത്ത വളമോ ശാസ്ത്രീയ പരിപാലന രീതിയോ ഒന്നും വേണ്ടാത്ത ഒന്നാണ് ട്രേ ഫാർമിംഗ്. അതുത്പാദന ശേഷിയുള്ളതോ ഹൈബ്രിഡ് വെറൈറ്റി ആയ വിത്തുകളോ ഇതിനു ആവശ്യമില്ല. ഇലക്കറികൾ ആണ് പ്രധാനമായും ഈ രീതിയിൽ ഉദ്‌പാദിപ്പിക്കുക. മുളപ്പിച്ച പയർ വർഗ്ഗങ്ങളുടെയും ഇലക്കറികളുടെയും ഗുണം ഏവർക്കും അറിയാമല്ലോ ഇത്തരത്തിൽ വിത്ത് വിതച്ചു രണ്ടാം നാൾ മുതൽ ഒരു മാസം വരെ വിളവെടുക്കാവുന്നതരത്തിലാണ് ട്രേ ഫാർമിംഗ്. കടല, പയർ,മുതിര , ചെറുപയർ മത്തൻ കുമ്പളം ഉലുവ തുടങ്ങി കടയിൽ നിന്ന് വാങ്ങുന്ന എന്ത് ധാന്യങ്ങളും ട്രേ ഫാർമിംഗിൽ പരീക്ഷിക്കാം.
ഉയരം കുറഞ്ഞ പരന്ന ട്രൈകളാണ് ഇതിനു ആവശ്യം . ട്രേയുടെ ചുവട്ടില്‍ രണ്ടു നിരയായി ആറോ ഏഴോ സുഷിരം ഇട്ടതിനു ശേഷം കട്ടിയുള്ള പരുത്തിത്തുണിയോ ചാക്കോ മടക്കിയിട്ട് അതിനുമുകളിൽ ട്രേ വയ്ക്കാം അധികമുള്ള വെള്ളം ഒഴുകിപ്പോകുന്നതിനാണ് ഇത്. സംസ്കരിച്ച ചകിരിച്ചോറ് . ട്രേയുടെ അടിയിലായി ഒരു നിരയായി ഇട്ടുകൊടുക്കുക. ഇതിനു മുകളിലാണ് വിത്തു വിതയ്ക്കേണ്ടത്. അതിനു മുകളിലായി വീണ്ടും ഒരു നിര ചകിരിച്ചോറു കൂടി നിരത്തുക. ഇതിനു മുകളിലായി നേരിയതോതില്‍ വെള്ളം നനച്ചുകൊടുക്കുക. വളർന്നു തുടങ്ങുമ്പോൾ മുതൽ കറിക്ക് എടുക്കാം ഉപയോഗിക്കുമ്പോൾ മുളകളും , ഇലകളും നന്നായ കഴുകിയെടുത്താല്‍ മാത്രം മതി. കറിയോ, തോരനോ സാലഡോ ഏതു രീതിയിൽ ആണെങ്കിലും പോഷക സാരുദ്ധമായ ഇലക്കറികൾ ലഭിക്കും
English Summary: tray farming suitable for farming in flats and small hiyse
Published on: 05 April 2019, 10:05 IST