Updated on: 27 March, 2022 9:05 AM IST
ആഫ്രിക്കൻ കാച്ചിൽ

വെള്ളക്കാച്ചിൽ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കിഴങ്ങ് വർഗ്ഗമാണ് ആഫ്രിക്കൻ കാച്ചിൽ. ആഫ്രിക്കയിൽ ഏറ്റവുമധികം കൃഷിചെയ്യപ്പെടുന്നതുകൊണ്ടാണ് ഇത്തരത്തിൽ ഒരു പേര് ഇതിന് കൈവന്നത്.

The African yam is a potato genus also known as the White yam. It is so named because it is widely cultivated in Africa.

മികച്ച ഇനങ്ങൾ

  • ശ്രീ ശുദ്ര, ശ്രീപ്രിയ, ശ്രീധന്യ

  • ദ്രുത പ്രവർദ്ധനരീതി

ദ്രുത പ്രവർദ്ധനരീതി

വലിയ കാച്ചിൽ വിത്ത് കഷ്ണങ്ങൾക്ക് പകരം ചെറിയ കഷണങ്ങൾ ഉപയോഗിച്ച് കൂടുതൽ ചെടികൾ ഉണ്ടാക്കി നല്ലയിനം കാച്ചിലുകളിൽ നിന്ന് പെട്ടെന്ന് കൂടുതൽ വിത്ത് കിഴങ്ങുകൾ ഉണ്ടാക്കിയെടുക്കുകയാണ് ഇത്. രോഗകീടബാധ ഇല്ലാത്തതും ഏകദേശം ഒരു കിലോഗ്രാം ഭാരം ഉള്ളതുമായ കാച്ചിൽ 5 സെൻറീമീറ്റർ കനത്തിൽ മുറിച്ച് കഷണങ്ങളാക്കുക.

ബന്ധപ്പെട്ട വാർത്തകൾ:  കാച്ചിൽ കൃഷി ചെയ്യാം

ഈ കഷണങ്ങൾ വെട്ടിമുറിച്ചു വീണ്ടും മൂന്നോ നാലോ ചെറിയ കഷ്ണങ്ങളാക്കി അതായത് 30 ഗ്രാം ഭാരം വീതം വരുന്ന രീതിയിൽ മുറിക്കുക. ഇ കഷണങ്ങൾ മുറി ഭാഗം മുകളിലേക്ക് വരത്തക്കവിധം തണലത്ത് ഒരു മണിക്കൂർ നേരം നിരത്തി ഉണക്കുക. അതിനുശേഷം തവാരണയിൽ നടാവുന്നതാണ്. രണ്ടുമൂന്ന് ആഴ്ച കൊണ്ട് ഇവ മുളയ്ക്കാൻ തുടങ്ങും, അപ്പോൾ പ്രധാന നിരത്തിൽ ഒരു മീറ്റർ ഇടവിട്ട് എടുത്ത് വാരങ്ങളിൽ 50 സെൻറീമീറ്റർ അകലത്തിൽ നടാം.

വളപ്രയോഗം

ഹെക്ടറൊന്നിന് 15 ടൺ എന്ന തോതിൽ കാലിവളം അടിവളമായി നിലമൊരുക്കുമ്പോൾ ചേർക്കണം.100:50:100 കിലോഗ്രാം നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് ഒരു ഹെക്ടറിന് ആവശ്യമാണ്. ഇതിൽ ഫോസ്ഫറസ് വളങ്ങൾ മുഴുവനായും നൈട്രജൻ, പൊട്ടാഷ് പകുതി വിധവും മുളച്ചുവന്നു രണ്ടാഴ്ചക്കകം ചേർത്തുകൊടുക്കാം. ബാക്കി നൈട്രജൻ, പൊട്ടാഷ് വളങ്ങൾ ആദ്യ വളപ്രയോഗം കഴിഞ്ഞു ഒരു മാസമാകുമ്പോൾ ചേർത്തു കൊടുത്തു കടയ്ക്കൽ നല്ലതുപോലെ മണ്ണ് കയറ്റി കൊടുത്താൽ മതി.

ബന്ധപ്പെട്ട വാർത്തകൾ: കിഴങ്ങുവർഗ്ഗവിളകളിൽ പോഷക സമൃദ്ധമായ വിള - കാച്ചിൽ

English Summary: Do you know the best way to apply this fertilizer to cultivate yam cultivation
Published on: 27 March 2022, 09:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now