ഡ്രൈ ഫ്രൂട്ട് എന്ന് കേൾക്കുമ്പോൾ തന്നെ പിസ്ത ബദാം തുടങ്ങിയ പേരുകളായിരിക്കും മലയാളിയുടെ മനസ്സിലേക്ക് കടന്നുവരിക. അതിന് കാരണം അറേബ്യൻ രാജ്യങ്ങളിൽ ജോലി ചെയ്തുവരുന്ന പ്രവാസികളാണ്.
ഏതൊരു പ്രവാസിയും അവധിക്ക് നാട്ടിൽ വരുമ്പോൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊക്കെ സമ്മാനിക്കാൻ കൊണ്ടുവരുന്ന വസ്തുക്കളിൽ ഒന്ന് മേൽപ്പറഞ്ഞ ഡ്രൈഫ്രൂട്ട്സ് ആയിരിക്കും. വടക്കേ ഇന്ത്യയിലും അറേബ്യയിലുമൊക്കെ താമസിക്കുന്നവർ ധാരാളം ഡ്രൈഫ്രൂട്ട്സ് ഉപയോഗിച്ചുവരുന്നുണ്ട്. ഒരു പക്ഷേ കേരളത്തിലായിരിക്കും സാധാരണക്കാർ ഡ്രൈനട്സ് കുറച്ച് ഉപയോഗിക്കുന്നത്.
ഡ്രൈ നട്സ് ഉപയോഗിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് പരക്കെ അറിവുള്ളതാണ്. എന്നാൽ ചർമത്തിന്റെ ആരോഗ്യത്തിനും ഇവ വളരെയധികം ഗുണം ചെയ്യുന്നതായി ചില ഗവേഷണഫലങ്ങൾ പറയുന്നു. ഇവയിൽ അടങ്ങിയിട്ടുള്ള ഫൈബർ പ്രൊട്ടീൻ ശരീരത്തിന് ആവശ്യമുള്ള കൊഴുപ്പുകൾ എന്നിവ വിശപ്പ് അകറ്റുന്നതിനുപുറമേ തിളക്കവും മൃദുത്വവും ആരോഗ്യവുമുള്ള ചർമം നമുക്ക് നൽകുന്നു. സൗന്ദര്യ സങ്കൽപത്തിൽ ഒഴിച്ചുകൂടാനാവാത്തതാണ് തിളക്കമുള്ള ചർമ്മം എന്ന് എല്ലാവർക്കും അറിയാമല്ലോ.
സാധാരണയായി കണ്ടുവരുന്ന ഡ്രൈ നട്സും അതിൻറെ പോഷകഗുണങ്ങളും എന്താണെന്നു നോക്കാം.
ആദ്യമായി നിയാസിൻ അടങ്ങിയ കശുവണ്ടിപരിപ്പിന്റെ ഗുണങ്ങൾ അറിയാം. കശുവണ്ടിപരിപ്പിലടങ്ങിയ നിയാസിൻ ചർമത്തിന് പ്രതിരോധം സൃഷ്ടിക്കുന്ന ഒരു ഘടകമാണ്. നിയാസിന് പുറമേ കശുവണ്ടി പരിപ്പിൽ ചെമ്പ് ധാരാളമടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൻറെ പുനരുജ്ജീവനത്തിന് കാരണമാകുന്നു. ഡർമ്മറ്റൈറ്റിസ് പിഗ്മെന്‍റെഷൻ തുടങ്ങിയ രോഗങ്ങളെ തടഞ് ഇത് ചർമത്തിന് തിളക്കം നിലനിർത്തുന്നു.
രണ്ടാമതായി നമുക്ക് പരിചയമുള്ള ബദാം എങ്ങിനെ ചർമ്മത്തെ രക്ഷിക്കുന്നു എന്ന് പരിശോധിക്കാം. തൊലിക്ക് വീക്കം കുറയ്ക്കാനും വെളുത്ത നിറം നൽകാനും ബദാമിനും ബദാം ഓയിലിനും പ്രത്യേക കഴിവുണ്ട്. ഇന്ന് മുഖകാന്തിക്ക് ബദാം ഫെയ്സ് പാക്ക് വലിയ രീതിയിൽ ശുപാർശ ചെയ്യപ്പെടുന്നുണ്ട്. വരണ്ട ചർമത്തിന് ഈർപ്പം നിലനിർത്താൻ ബദാം ഉപയോഗിക്കാവുന്നതാണ്. ഇത് പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ചർമത്തിന് മൊത്തത്തിൽ ആരോഗ്യം ലഭിക്കുകയും ചെയ്യും.
മൂന്നാമതായി നമ്മൾ കണ്ടുവരുന്ന വോൾനട്ടിനെ കുറിച്ച് പറയാം. വാർധക്യത്തിന് മുന്നോടിയായി ചർമ്മത്തിൽ കാണുന്ന ചുളിവുകൾ അകറ്റാൻ വാൾനട്ട് എന്ന ഡ്രൈനട്ടിനാകും. പ്രോട്ടീൻ വിറ്റാമിനുകൾ ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതാണ് ഇത്. ചർമ്മത്തെ പോഷിപ്പിക്കാനും തിളക്കമാർന്നതാക്കാനും അതുകൊണ്ടു തന്നെ ഇതിന് പ്രത്യേക കഴിവുണ്ട്.
അടുത്തതായി പിസ്ത എന്ന നട്ടിനെ പരിചയപ്പെടാം. വരണ്ട ചർമമുള്ളവർക്ക് പ്രത്യേകമായി നിർദ്ദേശിക്കപ്പെടുന്ന ഒന്നാണ് ഇത്. ചർമത്തിന് യുവത്വവും ആരോഗ്യവും നൽകാൻ ഇതിലടങ്ങിയ കൊഴുപ്പിന് സാധിക്കും. ഇക്കാരണത്താൽ പരമ്പരാഗതമായ അരോമ തെറാപ്പിയിലും മസാജ് തെറാപ്പിയിലും ഇത് വ്യാപകമായി ആയി ഉപയോഗിക്കാറുണ്ട്.
അവസാനമായി ഈന്തപ്പഴത്തെകുറിച്ചാണ് പറയാനുള്ളത്. മുഖത്തെ ചെറിയ വരകളും ചുളിവുകളുമെല്ലാം സ്ഥിരമായി ഈന്തപ്പഴം കഴിക്കുകയാണെങ്കിൽ അപ്രത്യക്ഷമാകും. വിറ്റാമിൻ സിയുടെ കലവറയായാണ് ഇതറിയപ്പെടുന്നത് . ചർമത്തിൻറെ ഇലാസ്റ്റികത വർധിപ്പിക്കാൻ ഈന്തപ്പഴത്തിനു കഴിയും. സ്ഥിരമായി കഴിക്കുകയാണെങ്കിൽ ചർമത്തിന് സൗന്ദര്യവും മിനുസവും കൈവരും എന്ന പ്രത്യേകതയും ഇതിനുണ്ട്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
ക്ഷീരകർഷകർക്ക് 'ക്ഷീര സാന്ത്വനം' ഇൻഷുറൻസ് പരിരക്ഷ
കുള്ളൻമാരുടെ ഉള്ളം കണ്ടുപിടിച്ച് ഇന്ത്യ
ക്യാപ്റ്റൻ കൂൾ ഇനി ക്രിക്കറ്റിൽനിന്ന് കോഴിവളർത്തലിലേക്ക്
പട്ടുനൂൽ പുഴു കൃഷിയിലൂടെ മികച്ച വരുമാനം
കൊക്കോ കൃഷിയിലൂടെ വീട്ടമ്മമാർക്ക് സ്ഥിര വരുമാനം
ഗോവൻ മദ്യം ഫെനി നിർമിക്കാൻ കശുവണ്ടി കോർപ്പറേഷൻ
നിങ്ങളുടെ കുട്ടിക്കുള്ള ഭക്ഷ്യധാന്യ കിറ്റ് കിട്ടിയോ?
വയലുടമകൾക്ക് 2000 രൂപ വാർഷിക ധനസഹായം