Updated on: 19 April, 2022 4:55 PM IST
Get Yield In 4th Year After Planting; More Know In Detail

അടി മുതൽ മുടി വരെ ഉപയോഗപ്രദമാണ് കൽപവൃക്ഷമായ തെങ്ങ്. കുറഞ്ഞ പ്രയത്നത്തിലൂടെയും ചുരുങ്ങിയ ചെലവിലൂടെയും, എന്നാൽ കൃത്യമായ പരിചരണത്തിലൂടെയും വർഷങ്ങളോളം ആദായമെടുക്കാവുന്ന കൃഷിയാണ് തെങ്ങ്. തെങ്ങിന് 80 വർഷത്തോളം ആയുസ്സുണ്ട്. അതിനാൽ തന്നെ തെങ്ങ് കൃഷി ദീർഘനാൾ ആദായം നേടിത്തരുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: തെങ്ങ് തടമെടുത്തു തടത്തില്‍ പൊന്തിവന്നിരിക്കുന്ന വേരുകള്‍ മുറിച്ചു മാറ്റണോ ?

വടക്ക് മുതൽ തെക്ക് വരെ ഇന്ത്യയിൽ വ്യാപകമായി വിളയിക്കുന്ന നാളികേര ഉത്പാദനത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഇന്ത്യ. വർഷം മുഴുവൻ കായ്ഫലം നൽകുന്ന തെങ്ങ് കൃഷിക്കായി വ്യത്യസ്ത സീസണുകൾ അനുയോജ്യമാണ്.

സ്വർഗത്തിലെ ചെടി എന്ന് വിശേഷിപ്പിക്കുന്ന നാളികേരത്തിന്റെ ഗുണങ്ങളെയും ഇനങ്ങളെയും അവയുടെ കൃഷിയും പരിചരണരീതിയും മനസിലാക്കാം.

തെങ്ങിന്റെ ഗുണങ്ങൾ

തെങ്ങിന്റെ നീളം 10 മീറ്ററിൽ കൂടുതലാണ്. നാളികേരമാണ് വ്യാപകമായ ഉപയോഗത്തിൽ പെട്ടതെങ്കിലും തേങ്ങാവെള്ളവും ചകിരിയും ചിരട്ടയും തെങ്ങിന്റെ തടിയും ഓലയും പൂക്കുലയുമെല്ലാം ഉപയോഗപ്രദമാണ്.

തെങ്ങ്- ഇനങ്ങൾ

പലതരം തെങ്ങുകൾ നമ്മുടെ നാട്ടിൽ വളരുന്നുണ്ട്. എന്നാൽ, ഉയരം കൂടിയതും കുള്ളൻ തെങ്ങുകളും ഹൈബ്രിഡ് സ്പീഷീസുകളുമാണ് പ്രധാനപ്പെട്ട മൂന്നെണ്ണം എന്ന് പറയാം. ഉയരം കൂടിയ വലുപ്പമുള്ള തെങ്ങുകൾ ദൈർഘ്യമേറിയതും ആയുസ്സുള്ളതുമാണ്. നാട്ടിൻപുറങ്ങളിലെല്ലാം വ്യാപകമായി കൃഷി ചെയ്യുന്ന ഇനമാണിത്. അതേസമയം, കുള്ളൻ ഇനം തെങ്ങുകളുടെ പ്രായം ഉയരമുള്ള തെങ്ങിനേക്കാൾ ചെറുതാണ്. ഇതിന്റെ വലുപ്പവും ഉയരവും ചെറുതാണ്.

കുള്ളൻ തെങ്ങിന് കൂടുതൽ വെള്ളം ആവശ്യമാണ്. കൂടാതെ, ഇതിന് കൂടുതൽ പരിചരണവും ആവശ്യമാണ്. ഉയരമുള്ളതും കുള്ളനുമായ ഇനങ്ങളുടെ സങ്കരയിനത്തിൽ നിന്നാണ് ഹൈബ്രിഡ് ഇനം തെങ്ങ് വികസിപ്പിച്ചിട്ടുള്ളത്. ഈ ഇനത്തിലെ തെങ്ങ് വൻതോതിൽ ഉത്പാദനശേഷിയുള്ളതാണെന്നും പറയുന്നു.

കൃഷിക്ക് അനുയോജ്യമായ മണ്ണ്

തെങ്ങ് കൃഷിക്ക് മണൽ കലർന്ന മണ്ണ് ആവശ്യമാണ്. കറുത്തതും പാറയുള്ളതുമായ മണ്ണിൽ ഇത് കൃഷി ചെയ്യാൻ കഴിയില്ല. തെങ്ങ് കൃഷി ചെയ്യുന്ന വയലിൽ നല്ല നീർവാർച്ച ഉണ്ടായിരിക്കണം. തേങ്ങ പാകമാകാൻ സാധാരണ താപനിലയും ചൂടുള്ള കാലാവസ്ഥയും ആവശ്യമാണ്. അതേ സമയം, ഇതിന് ധാരാളം വെള്ളം ആവശ്യമില്ല. മഴവെള്ളത്തിലൂടെ തന്നെ തെങ്ങിന് ആവശ്യമായ ജലം കണ്ടെത്താം.

തെങ്ങ് കൃഷി എങ്ങനെ ചെയ്യാം?

തെങ്ങിന്റെ ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം. ജൂൺ മുതൽ സെപ്തംബർ വരെയാണ് തെങ്ങിൻ തൈകൾ നടാനുള്ള അനുയോജ്യമായ സമയം. തെങ്ങിൻ തൈകൾ നടുമ്പോൾ, മരത്തിന്റെ വേരിൽ വെള്ളം കെട്ടിനിൽക്കാത്ത രീതിയിലാണ് ഇത് നട്ടുവളർത്തേണ്ടത്. മഴക്കാലം കഴിഞ്ഞ് തെങ്ങിൻ തൈകൾ നടുന്നത് കൂടുതൽ മികച്ച ഓപ്ഷനാണ്.

കൃഷിക്ക് അനുയോജ്യമായ ജലസേചനം

തെങ്ങിൻ തൈകൾ നനയ്ക്കുന്നതിനായി 'ഡ്രിപ്പ് രീതി' ഉപയോഗിക്കണം. ഈ മാർഗത്തിലൂടെ ചെടിക്ക് ശരിയായ അളവിൽ വെള്ളം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. അമിതമായി വെള്ളം നൽകുന്നത് തെങ്ങിനെ നശിപ്പിക്കും. തെങ്ങിൻ തൈകളുടെ വേരുകൾക്ക് തുടക്കത്തിൽ നേരിയ ഈർപ്പം ആവശ്യമാണ്. വേനൽക്കാലമാകുമ്പോൾ തെങ്ങിൻ തൈകൾ മൂന്ന് ദിവസത്തെ ഇടവേളയിൽ നനയ്ക്കുക. ശൈത്യകാലത്ത് എന്നാൽ ആഴ്ചയിൽ ഒരു നേരം ജലസേചനം നടത്തുക.

4 വർഷത്തിനുള്ളിൽ തെങ്ങ് കായ്ച്ചു തുടങ്ങും

ആദ്യത്തെ 3 മുതൽ 4 വർഷം വരെ തെങ്ങിന് പരിചരണം ആവശ്യമാണ്. തെങ്ങ് 4 വർഷം മുതൽ കായ്ച്ചു തുടങ്ങും.

ബന്ധപ്പെട്ട വാർത്തകൾ: തെങ്ങ് കൃഷിക്ക് ഏപ്രിൽ , മെയ് കാലഘട്ടത്തിൽ വേണ്ട വേനൽക്കാല പരിചരണം

English Summary: Get Yield In 4th Year After Planting; Here Are General Details About The Profitable Crop
Published on: 19 April 2022, 04:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now