കാച്ചിൽ കൃഷിയിൽ അനുവർത്തിക്കേണ്ട ചില പാരമ്പര്യ രീതികൾ ഉണ്ട്. പ്രധാനമായും കുംഭ മാസത്തിൽ ആണ് ഇവ നടന്നത്. ഒരു മുഴം കാച്ചിലിന് 9 മുഴം ഏറ്റം എന്നാണ് നാട്ടറിവ്. ഒരു മീറ്റർ ആഴത്തിലും അര മീറ്റർ വീതിയിലും കാച്ചിലിന് വേണ്ടി കുഴികൾ എടുക്കുക അതിനുശേഷം കരയില, പച്ചില ചവർ,ചാണകം ഗോമൂത്ര എന്നിവ നിറchu കുംഭമാസം വരെ സൂക്ഷിക്കുക.
200 ഗ്രാം മുതൽ മുകളിലേക്ക് തൂക്കമുള്ള കാച്ചിൽ പൂളുകൾ ചാണക പാലിൽ മുക്കി തണലിൽ അഞ്ചുദിവസം ഉണക്കുക. അതിനു ശേഷം ഉണങ്ങിയ പൂളിൻറെ മുറിവായ് നടന്ന ആളിന്റെ ഇടതുവശം വരത്തക്കവിധം നടുക. നട്ടയുടൻ നന്നായി നനയ്ക്കണം. അതിനുശേഷം 100 ഗ്രാം എല്ലുപൊടിയും കുഴിയിൽ ഇട്ടു കൊടുക്കണം. പുത ഇടുവാൻ മറക്കരുത്. കരിയിലയും മണ്ണും ചേർത്ത് പുത ഇടാം. ഏകദേശം 25 ദിവസം കഴിഞ്ഞ് ഇടകൾ കിളച്ചൊരുക്കി ഏറ്റം കൊടുക്കാം.
There are some traditional methods to be followed in Kachil cultivation. These took place mainly in the month of Aquarius. It is said that a cubit is 9 cubits high.
30 ദിവസം കഴിയുമ്പോഴേക്കും ഇത് പടർന്നുകയറികോളും. കാലവർഷ ആരംഭത്തിൽ തടം തുറന്ന് പച്ചച്ചാണകം ചവറും ഇട്ട് തടം ഒന്നുകൂടി ഇളക്കി മണ്ണ് കൂട്ടി അടുപ്പിക്കണം. അതിനുശേഷം വൃശ്ചികമാസം ഇത് വിളവെടുക്കാവുന്നതാണ്. പ്രധാനമായും നമ്മുടെ നാട്ടിൽ കൃഷിചെയ്തുവരുന്ന ഇനങ്ങളാണ് വെള്ള കാച്ചിൽ, നീല കാച്ചിൽ, ശ്രീധന്യ ശ്രീരൂപ, ശ്രീശില്പ തുടങ്ങിയവ. എത്ര ഉയരത്തിൽ ഇവ വളരുന്നുവോ അതനുസരിച്ച് വലുപ്പമുള്ള കാച്ചിൽ കിട്ടും എന്നാണ് പഴമക്കാർ പറയുന്നത്.