മുല്ല ചെടി നിലത്തോ ചട്ടിയിലോ അനായാസം നടാം. രണ്ടായാലും വിളവ് മോശമാകില്ല. ഒരു സെൻറ് സ്ഥലത്ത് 30 ചെടികൾ വരെ നടാം. നട്ട് നാല്-അഞ്ചു മാസം മുതൽ വിളവെടുക്കാം. ഒരു ചെടിയിൽ നിന്ന് വർഷം 600 gm മുതൽ ഒന്നര Kilo വരെ പൂവ് കിട്ടും. ഒരു കിലോ പൂവിനു 80 രൂപ മുതൽ 200 രൂപ വരെ, സീസൺ അനുസരിച്ച് വില കിട്ടും. നല്ല വിളവ് തരുന്ന നൂറു ചെടിയുണ്ടെങ്കിൽ ഒരു വർഷം കുറഞ്ഞത് 12000 വരുമാനവും പ്രതീക്ഷിക്കാം. കേരളത്തിൽ എറണാകുളം, പാലക്കാട്, ആലപ്പുഴ, തുടങ്ങിയ ജില്ലകളിലെ വീട്ടമ്മമാരും, സന്നദ്ധ സംഘടനകളും, സ്വയംസഹായ സംഘങ്ങളും കുടുംബശ്രീ യൂണിറ്റുകളും ഒക്കെ കൂട്ടായി കുറ്റിമുല്ല വളർത്തി മികച്ച വിളവ് നേടിയിട്ടുണ്ട്. ഒരു കിലോ നല്ല മുല്ലപ്പൂ തൈലത്തിന് വിപണിയിൽ ഒരു ലക്ഷം രൂപയോളം വിലയുണ്ട്.
മുല്ല പലതരമുണ്ട്. ശരിയായ മുല്ല ഒരു വള്ളിച്ചെടിയാണ്. ഇതിൻറെ scientific name Jasminum Multiflorum എന്നാണ്. ഇന്ത്യൻ കാലാവസ്ഥയിൽ തണുപ്പുമാസങ്ങളിലാണ് ഈ മുല്ല പൂക്കുന്നത്. ചില അവസരങ്ങളിൽ ഇലകൾ പോലും കാണാനാവാത്ത വിധം പൂക്കൾ നിറയും. തണ്ട് മുറിച്ചും നട്ടും പതിവച്ചും പുതിയ ചെടികൾ വളർത്തിയെടുക്കാം. നമുക്ക് സുപരിചതമായ പിച്ചിപ്പൂവാണ് Jasminum Grandiflorum. പിച്ചിമുല്ല, Spanish Jasmine, ജാതിമല്ലി, എന്നൊക്കെ ഇതിനു പേരുകളുണ്ട്.
Arabian Jasmine എന്നു പേരെടുത്ത Jasminum Sambac ആണ് പ്രചുരപ്രചാരം നേടിയ കുറ്റിമുല്ല. തെക്കു-കിഴക്കൻ ഏഷ്യയുടെ സന്തതിയാണ് കുറ്റിമുല്ലച്ചെടി. Philippines ലെ ദേശീയ പുഷ്പം കൂടിയാണ് കുറ്റിമുല്ല.
Cultivate Jasmine flower and become rich.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഒരുപാടു ഗുണങ്ങളുള്ള ജെറേനിയം കൃഷി ചെയ്ത് വരുമാനമുണ്ടാക്കാം