വീട്ടുമുറ്റത്തെ പൂന്തോട്ടം എല്ലാവരുടെയും സ്വപ്‌നമാണ്. പച്ചക്കറികൾ വളർത്താൻ താല്പര്യപ്പെടാത്തവർ പോലും പൂച്ചെടികൾ വളർത്താൻ ഇഷ്ടപ്പെടുന്നവരായിരിക്കും.
നമ്മുടെ പൂന്തോട്ടത്തിൽ വളരെ എളുപ്പത്തിൽ നട്ടുപിടിപ്പിക്കാൻ പറ്റുന്ന ഒരു ചെടിയാണ് പത്തുമണിച്ചെടി. നിറയെ പൂക്കൾ ഉണ്ടായി നിൽക്കുന്നത് കാണാൻ തന്നെ നല്ല ഭംഗിയുമാണ്. വേനൽക്കാലത്താണ് പത്തുമണിച്ചെടികൾ കൂടുതലായും പൂവിടുന്നത്. എന്നിരുന്നാലും കൃത്യമായ പരിചരണം നൽകുകയാണെങ്കിൽ മഴക്കാലത്ത് ഇവയെ സംരക്ഷിക്കാൻ കഴിയും. Hanging plant ആയുംവളർത്താം. മഴക്കാലത്ത് ശരിയായ പരിചരണം നൽകിയില്ലെങ്കിൽ പത്തുമണിച്ചെടി നശിക്കാനിടയുണ്ട്.
പത്തുമണി ചെടികൾ നന്നായി വളരാൻ സഹായിക്കുന്ന ചില ടിപ്പുകൾ
-
പത്തുമണിച്ചെടിയുടെ വിത്തുകള്‍ വാങ്ങാന്‍ കിട്ടും. ചാണകപ്പൊടി, മണല്‍, ചകിരിച്ചോര്‍, കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് പോട്ടിങ്ങ് മിശ്രിതം നിറയ്ക്കുക.
-
വിത്തുകള്‍ ഫംഗസൈഡില്‍ ചേര്‍ത്ത ശേഷം മാത്രം മണ്ണില്‍ കുഴിച്ചിടുക. ചെറിയ ലെയറായി അതേ പോട്ടിങ്ങ് മിശ്രിതം തന്നെ മുകളില്‍ ഇടണം.
-
തൈകള്‍ നടാന്‍ ഉപയോഗിക്കുമ്പോള്‍ മണലും ചാണകപ്പൊടിയും തുല്യ അളവില്‍ എടുത്ത് ചിരട്ടക്കരി കൂടി ചേര്‍ക്കുക. നടുന്ന ചട്ടികളില്‍ അമിതമായ വെള്ളം താഴേക്ക് പോകാന്‍ ദ്വാരങ്ങള്‍ ഇടണം. ഇല്ലെങ്കില്‍ ചെടി ചീഞ്ഞു പോകും.
-
ചെടി നന്നായി വളര്‍ന്ന ശേഷം മുട്ടത്തോട് വളമായി ചേര്‍ക്കാം......
-
പഴത്തൊലി കൊണ്ടുണ്ടാക്കിയ ലായനിയും ഉപയോഗിച്ചാല്‍ പൂക്കള്‍ക്ക് നല്ല വലുപ്പമുണ്ടാകും
-
മുളച്ചു വരുന്ന ചെടിയുടെ മുകളില്‍ വെള്ളം ഒഴിച്ചു കൊടുക്കരുത്. ചെടി ഒടിഞ്ഞു പോകാന്‍ സാധ്യതയുണ്ട്.
-
രാവിലത്തെ വെയില്‍ കിട്ടുന്ന സ്ഥലത്തേക്ക് ചെടിച്ചട്ടി മാറ്റി വെക്കാം.