Updated on: 1 March, 2021 10:02 AM IST
യൂഫോർബിയ പുൾചെറിമ, “ക്രിസ്മസ് നക്ഷത്രം”

മെക്സിക്കോയിലെ വീട്ടിൽ, പോയിൻസെറ്റിയ പ്ലാന്റ് (യൂഫോർബിയ പുൾചെറിമ, “ക്രിസ്മസ് നക്ഷത്രം”) 3 മീറ്റർ ഉയരത്തിൽ എത്തുന്നു, ഇത് പൂവിടുമ്പോൾ ഉഷ്ണമേഖലാ ഉദ്യാനങ്ങളുടെ പ്രധാന പെയിന്റായി കണക്കാക്കപ്പെടുന്നു. മാത്രമല്ല, പുഷ്പം ക്രിസ്മസ് ഡെക്കറേഷൻ എന്നും അറിയപ്പെടുന്നു. പൂവിടുമ്പോൾ, അത് വലിച്ചെറിയപ്പെടുന്നു, അതേസമയം, മുഞ്ഞയുടെ കടന്നുകയറ്റം ഇല്ലെങ്കിൽ, അത് സംരക്ഷിക്കുകയും കൂടുതൽ വളർത്തുകയും ചെയ്യേണ്ടതാണ്. പോയിൻസെറ്റിയയിലെ സസ്യസസ്യങ്ങൾ ക്രമേണ മരവിപ്പായിത്തീരുന്നു, മനോഹരമായ, മുൾപടർപ്പു നിറഞ്ഞ ഒരു ചെടി ഉടൻ വികസിക്കുന്നു. യഥാർത്ഥ പോയിൻസെറ്റിയ പൂക്കൾ വളരെ വ്യക്തമല്ല, പക്ഷേ ക്രീം വൈറ്റ്, സാൽമൺ, കടും ചുവപ്പ്, പിങ്ക് നിറങ്ങൾ വളരെ അലങ്കാരമാണ്. കലം ചെടികൾ, ധാരാളം ജീവജാലങ്ങൾ, അലങ്കാര സ്റ്റാൻഡേർഡ് മരങ്ങൾ എന്നിവ വിൽപ്പനയ്ക്കെത്തിക്കുന്നു.

കുടുംബം: യൂഫോർബിയേസി (യൂഫോർബിയേസി).
ജന്മനാട്: ഉഷ്ണമേഖലാ മെക്സിക്കോ, മധ്യ അമേരിക്ക.

വളരെ ഭംഗിയുള്ള ചെടിയാണ് പോയിൻസെറ്റിയ. ഇലകളുടെ നിറവ്യത്യാസം ഉണ്ടാകുന്നതാണ് ഈ ചെടിയെ ആകർഷണീയമാക്കുന്നത്. പുതിയ ഇലകൾ പച്ച നിറത്തിൽ ഉണ്ടാകുമെങ്കിലും ഒരു ഘട്ടം കഴിഞ്ഞാൽ അത് കടുംചുവപ്പു നിറത്തിലേക്ക് മാറും.

പല നിറങ്ങളിലേക്ക് മാറുന്നത് ഉണ്ടെങ്കിലും ചുവപ്പു നിറത്തിലേക്ക് മാറുന്ന പോയിന്‍സെറ്റിയയ്ക്കാണ് പ്രചാരം കൂടുതൽ. കാണാനുള്ള ഭംഗി തന്നെയാണ് അതിന്റെ കാരണം.

വെള്ളം എളുപ്പത്തിൽ വാർന്നു പോകുന്ന തരത്തിലുള്ള നടീൽ മിശ്രിതം വേണം തയ്യാറാക്കുവാന്‍. മണൽ കൂടുതലുള്ള മണ്ണും ചാണകപ്പൊടിയും കൂടി ഇളക്കി മിശ്രിതം തയ്യാറാക്കാം.

ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം വേരുകൾ പൊട്ടാതെ മാറ്റി നടുവാൻ ശ്രദ്ധിക്കണം. വേരുകൾക്ക് ഇളക്കം തട്ടിയാൽ ഈ ചെടി പെട്ടെന്ന് തന്നെ വാടി പോകുന്നതാണ്.

അതു പോലെ മറ്റൊരു കാര്യം ജലസേചനം ആണ്. വെള്ളം കൂടിപ്പോയാൽ ഈ ചെടിയുടെ ഇലകൾ മഞ്ഞ നിറത്തിൽ ആയി പെട്ടെന്നുതന്നെ ചെടികൾ നശിച്ചു പോകുന്നു. അതുകൊണ്ടുതന്നെ വെള്ളം ഒഴിക്കുന്നതിനു മുമ്പായി ചെടിച്ചട്ടിയിലെ മണ്ണിൽ വെള്ളത്തിൻറെ അളവ് നോക്കിയതിനു ശേഷം മാത്രം വെള്ളം ഒഴിച്ചു കൊടുക്കുക.

നന്നായി വെളിച്ചം ആവശ്യമുള്ള ചെടിയാണിത്. രാവിലെ മുതൽ 11 മണി വരെയുള്ള വെയിൽ ആണ് ഇതിന് ഏറ്റവും അഭികാമ്യം ആയിട്ടുള്ളത്. ഉച്ചക്കുള്ള ചൂടുകൂടിയ വെയിൽ അടിച്ചാൽ ഈ ചെടിയുടെ ഇലകൾ വാടിപ്പോകും.

ഇതിൻറെ പൂക്കൾ വളരെ ചെറുതാണ്. പൂക്കളെക്കാൾ കൂടുതൽ ഇതിൻറെ ഇലകളുടെ ഭംഗിയാണ് ഏറ്റവും മനോഹരമായത്. ഇൻഡോർ ആയിട്ടും ഔട്ട്ഡോർ ആയിട്ടും വളർത്താവുന്നതാണ്. അകത്തളങ്ങളിൽ വെക്കുമ്പോൾ വെളിച്ചം കിട്ടുന്ന സ്ഥലങ്ങളിൽ ആണെന്ന് ഉറപ്പുവരുത്തണം.

കമ്പുകൾ മുറിച്ച് നട്ട് പുതിയ തൈകൾ ഉണ്ടാക്കിയെടുക്കാം. വളമായി ചാണകപ്പൊടി കൊടുക്കാം. അല്ലെങ്കിൽ NPK മാസത്തിൽ ഒന്ന് കൊടുക്കാം

English Summary: POINSETTIA PLANTS IN GARDEN HOW TO CARE
Published on: 01 March 2021, 09:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now