നയന മനോഹരമാണ് മഞ്ഞരളി പൂക്കൾ. മഞ്ഞ അരളി, ശിവൻ അരളി, കോളാമ്പി എന്നിങ്ങനെ വിവിധ ദേശനാമങ്ങളിൽ കേരളത്തിൽ ഈ പുഷ്പം അറിയപ്പെടുന്നു. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെമ്പാടും ഈ പുഷ്പത്തെ കാണാം. കരവീര, അശ്വമാരക, ഹയ മാരക എന്നിങ്ങനെ സംസ്കൃതത്തിൽ അറിയപ്പെടുന്ന സസ്യം കൂടിയാണ് മഞ്ഞരളി.
നമ്മുടെ ഉദ്യാനങ്ങൾ മനോഹരം ആക്കുവാനും പൂജയ്ക്കും, ഔഷധമായും, കീടനാശിനിയായും എല്ലാം ലോകത്താകമാനം മഞ്ഞരളി ഉപയോഗപ്പെടുത്തുന്നു. ഉഷ്ണമേഖലാപ്രദേശങ്ങളിൽ ധാരാളമായി വളരുന്ന ഒരിനമാണിത്. വിവിധ നിറത്തിലുള്ള അരളികൾ ലോകത്താകമാനം കാണം. ഏതു കാലാവസ്ഥയിലും നിറയെ പൂക്കൾ ഉണ്ടാക്കുന്ന നിത്യഹരിത വൃക്ഷമാണിത്.
ചൂടു കുറഞ്ഞ സ്ഥലങ്ങളാണ് ഇവയ്ക്ക് വളരുവാൻ ഏറെ അനുയോജ്യമായ കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ വീടിൻറെ അകത്തളത്തിലും മഞ്ഞളി അരളി വെച്ചുപിടിപ്പിക്കാം. കോളാമ്പി ആകൃതിയിലുള്ള പൂക്കളാണ് ഇതിൻറെ ഏറെ പ്രത്യേകത. മൂന്നു മീറ്റർ ഉയരത്തിൽ വരെ ഇത് വളരുന്നു. ചാരനിറത്തിലുള്ള തണ്ടുകളാണ് ഇവയ്ക്ക്. 5 ഇതളോടു കൂടിയ സർപ്പിള ആകൃതിയിലുള്ള പൂക്കളുള്ള ഇവ കൂടുതൽ പൂക്കുന്നത് മാർച്ച് ഏപ്രിൽ മാസങ്ങളിലാണ്.
കൊമ്പുകൾ വെച്ചുപിടിപ്പിച്ചു നടാം. Lucky nut, yellow oleander എന്നിങ്ങനെ വിദേശനാടുകളിൽ അറിയപ്പെടുന്നതും ഈ സസ്യംതന്നെ. ഇതിൻറെ കായ കയ്യിൽ സൂക്ഷിക്കുന്നത് സമ്പൽസമൃദ്ധി ഉണ്ടാകും എന്ന വിശ്വാസം വിദേശീയർക്ക് ഇടയിലുണ്ട്. അതാണ് ലക്കി നട്ട് എന്ന പേര് വരാൻ കാരണം. ഹിന്ദു വിശ്വാസ പ്രകാരം വ്യാഴ ഗ്രഹത്തിന്റെ പ്രീതിക്കായി ഉപയോഗിക്കുന്നു.
എന്നാൽ നമ്മൾ അധികമാരും അറിയാത്ത ഒരു കാര്യം മഞ്ഞ അരളിയിൽ കൊടിയ വിഷം അടങ്ങി ഇരിക്കുന്നു എന്ന സത്യമാണ് വിഷമുള്ള ഒരു ഔഷധമായി ഇതിനെ പരിഗണിക്കുന്നു. ഇതിൻറെ പശ, തൊലി ഇതെല്ലാം വിഷമയമാണ്. എലികളിൽ നടത്തിയ ഇത് ബീജ നാശത്തിന് കാരണമായി മാറുന്നതായി കണ്ടെത്തിയിരിക്കുന്നു.
The yellow flowers are beautiful to look at. In Kerala, this flower is known by various national names such as Manja Arali, Sivan Arali and Kolambi. This flower can be found not only in Kerala but all over India.
Manjarali is also known in Sanskrit as Ashwa Maraka and Haya Maraka. Turmeric is used all over the world to beautify our gardens and for worship, medicine and pesticides. It is widely grown in the tropics. Aralis of different colors can be seen all over the world.
കുഷ്ഠം, വ്രണം തുടങ്ങിയ രോഗങ്ങൾക്ക് പുറമേ പുരട്ടുന്നത്തിന് ഇത് ഉപയോഗിക്കാമെന്ന് സുശ്രുതൻ വിധിക്കുന്നു. എന്നാൽ ഇതിൻറെ ചെറിയൊരു അംശം പോലും ഉള്ളിലേക്ക് കഴിക്കുവാൻ ഒരു ആയുർവേദ ഗ്രന്ഥവും പറയുന്നില്ല. ഇത് കത്തിച്ചു അതിൽ നിന്ന് വരുന്ന പുക ശ്വസിക്കുന്നത് ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ കാരണമാവുന്നു. ഇതിൻറെ തൊലി അരച്ച് പുരട്ടി ചൂട് വെള്ളത്തിൽ കുളിക്കുന്നത് സന്ധി വേദന അകറ്റാൻ നല്ലതെന്ന് പറയപ്പെടുന്നു. എന്നാലും ഇതിന്റെ ചെറിയ ഒരു അംശം പോലും ഉള്ളിലേക്ക് പോകാതെ ശ്രദ്ധിക്കണം.