പൂക്കൾ കാഴ്ചയ്ക്ക് മാത്രമല്ല മനോഹരം. നിങ്ങളുടെ ചർമത്തിനും മുടിയ്ക്കും ഉത്തമമാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഔഷധമേന്മയുള്ള ചില പൂക്കൾ ചർമത്തിൽ പുരട്ടുന്നതിലൂടെ പല ചർമ പ്രശ്നങ്ങളും ഒഴിവാക്കാം. അതുപോലെ കേശവളർച്ചയ്ക്കും ഇത് അത്യുത്തമമാണ്. ചർമത്തിനും മുടിക്കും ഏറെ ഗുണം ചെയ്യുന്ന ഇത്തരം 5 പൂക്കളെ കുറിച്ച് അറിയാം.
ചർമ സംരക്ഷണത്തിനും കേശവളർച്ചയ്ക്കും കെമിക്കൽ ചേർത്തുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിന് പകരം, പ്രകൃതിദത്ത പൂക്കൾ ഉപയോഗിച്ച് ചില പൊടിക്കൈകൾ പ്രയോഗിക്കാം. ഇവ നിങ്ങളുടെ ചർമത്തിന് തിളക്കവും മുടിക്ക് കരുത്തും നൽകും.
ചെമ്പരത്തി (Hibiscus)
ചർമത്തിനും മുടിക്കും ചെമ്പരത്തി വളരെ ഗുണം ചെയ്യും. ഇത് ചർമ്മത്തിൽ പുരട്ടാൻ, പൂവ് ഒരു ഫേസ് മാസ്കിൽ കലർത്തി ടോണറായി ഉപയോഗിക്കാം. ചർമത്തിന് തിളക്കം നൽകാനും ചർമത്തിലെ കുരുക്കളും പാടുകളും നീക്കം ചെയ്യാനും ചെമ്പരത്തി പൂവ് സഹായിക്കുന്നു.
ചെമ്പരത്തി പൂവിന്റെ പൊടി ഷാംപൂവിൽ കലർത്തി ഇതിന്റെ സത്ത് പുരട്ടിയാൽ മുടിയ്ക്കും ഗുണം ചെയ്യും. മുടികൊഴിച്ചിലിനും അകാല നരയ്ക്കും ഇത് പ്രതിവിധിയാണ്.
കലണ്ടുല (Calendula)
കലണ്ടുലയുടെ ദളങ്ങൾ പൊടിച്ച് പേസ്റ്റ് ഉണ്ടാക്കി മുഖത്ത് തേയ്ക്കുകയോ, കലണ്ടുലയുടെ ടോണർ ഉണ്ടാക്കി ചർമത്തിൽ പ്രയോഗിച്ചോ ചർമ സംരക്ഷണം ഉറപ്പാക്കാം.
ചർമത്തിലെ പാടുകൾ, ചൊറിച്ചിൽ, അലർജി എന്നിവയിൽ നിന്ന് ഇത് ആശ്വാസം നൽകും. കലണ്ടുല പൂക്കൾ ഒലീവ് ഓയിലിലോ വെളിച്ചെണ്ണയിലോ ചൂടാക്കി എണ്ണ ഉണ്ടാക്കാം. ഈ എണ്ണ ഉപയോഗിച്ച് മുടി മസാജ് ചെയ്യുക അല്ലെങ്കിൽ മോയ്സ്ചറൈസറായി ചർമത്തിൽ പുരട്ടുക. ഈ എണ്ണ മുടി വളരാനും ചർമത്തെ മിനുസപ്പെടുത്താനും സഹായിക്കും.
ലാവെൻഡർ അഥവാ ജടാമാഞ്ചി (lavender)
ജടാമഞ്ചി പൂക്കൾ ചർമത്തിലെ പാടുകൾ നീക്കം ചെയ്യാൻ വളരെ നല്ലതാണ്. വാർധക്യത്തിന്റെ ലക്ഷണങ്ങൾ ഇല്ലാതാക്കുന്നതിനുള്ള ശേഷിയും ഇവയ്ക്കുണ്ട്. കൂടാതെ, ചർമത്തിലെ കരിവാളിപ്പ് പോലുള്ള പലവിധ പ്രശ്‌നങ്ങൾ ഇല്ലാതാക്കാനും ലാവെൻഡർ ഓയിൽ സഹായിക്കും. ചർമത്തിൽ ഇത് പതിവായി ഉപയോഗിക്കുന്നത് ചൊറിച്ചിൽ, വരൾച്ച എന്നിവയിൽ നിന്ന് മുക്തി നൽകുന്നു. സെറമായോ ഓയിലോ ഫേസ് വാഷാക്കിയോ ജടാമഞ്ചി ചർമത്തിൽ ഉപയോഗിക്കാം.
കാമലിയ
കാമലിയ പുഷ്പം ചർമത്തെ ഈർപ്പമുള്ളതാക്കുകയും മുഖത്തിന് തിളക്കം നൽകുകയും ചെയ്യുന്നു. ഈ പുഷ്പം ചർമത്തിലെ പിഗ്മെന്റേഷൻ, വരൾച്ച, മുഖക്കുരു തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു. ഇതിന്റെ പൂക്കൾ ചർമത്തിൽ ടോണറായോ സെറമായോ മോയ്സ്ചറൈസറായോ ഉപയോഗിക്കാം. ഈ പൂക്കൾ ഹെയർ മാസ്കാക്കി മുടിയിലും പുരട്ടാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: വീടിനുള്ളിൽ വളർത്തിയാൽ ഈ ചെടികൾ കൊതുകിനെ തുരത്തും
ഈ പൂക്കളെല്ലാം ചർമ്മത്തിനും മുടിക്കും വളരെ ഗുണം ചെയ്യും. ഇവ ചർമ്മത്തിൽ പതിവായി ഉപയോഗിക്കാം. എന്നാൽ മുഖത്ത് പുരട്ടുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്താൻ ശ്രദ്ധിക്കുക.