1. Health & Herbs

പുകച്ചല്ല, ഈ 8 ഔഷധ ഗന്ധങ്ങളിലൂടെ കൊതുകിനെ തുരത്താം; സൂത്രവിദ്യകൾ നിങ്ങളും പരീക്ഷിക്കൂ…

കൊതുകുകളെ വീട്ടിൽ നിന്നും തുരത്താൻ ഈ ഗന്ധങ്ങള്‍ പരീക്ഷിക്കാം. കൊതുകുകള്‍ക്ക് അരോചകമുണ്ടാക്കുന്ന വിവിധ ഗന്ധങ്ങളും പ്രകൃതിദത്തമായ ഗന്ധങ്ങളും കൊതുക് ശല്യത്തിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം തരും.

Anju M U
mosquitoes
ഈ 8 ഔഷധ ഗന്ധങ്ങളിലൂടെ കൊതുകിനെ തുരത്താം

കൊതുകുകളെ വീട്ടിന് പടിപ്പുറത്ത് കടത്താൻ പല ഉപായങ്ങളും പരീക്ഷിച്ച് ക്ഷീണിച്ചവരായിരിക്കും നമ്മൾ. പരസ്യങ്ങളിൽ പതിവായി കണ്ടു പരിചിതമായ രാസവസ്തുക്കളും മരുന്നുകളുമൊന്നും വിചാരിച്ച ഫലം കണ്ടെന്നും വരില്ല. അപ്പോൾ പിന്നെ കൊതുക് നിയന്ത്രണത്തിന് കാര്യമായി എന്തെങ്കിലും ചെയ്തേ പറ്റൂ.

ബന്ധപ്പെട്ട വാർത്തകൾ: ചിലന്തിയെ തുരത്താൻ മികച്ച 5 പോംവഴികൾ

നമ്മുടെ ആരോഗ്യത്തിന് ഹാനീകരമാകാത്ത രീതിയിൽ വീട്ടിലുള്ള ഏതെങ്കിലും വസ്തുക്കള്‍ ഉപയോഗിച്ച് കൊതുകുകളെ എങ്ങനെ തുരത്താമെന്നാണ് ആലോചിക്കേണ്ടത്. കൊതുകളെ പുകച്ച് പുറത്താക്കുന്ന തന്ത്രമല്ല ഇവിടെ നമ്മൾ പ്രയോഗിക്കുന്നത്. പകരം അവയ്ക്ക് മണം നൽകി തുരത്തുന്ന കിടിലൻ വിദ്യകളാണ് പരിചയപ്പെടുത്തുന്നത്.

അതായത്, കൊതുകുകള്‍ക്ക് അരോചകമുണ്ടാക്കുന്ന വിവിധ ഗന്ധങ്ങളും പ്രകൃതിദത്തമായ ഗന്ധങ്ങളും കൊതുക് ശല്യത്തിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം തരും. ഇതിനായി വീട്ടിൽ സുലഭമായി കണ്ടെത്താവുന്ന ഏതാനും സുഗന്ധദ്രവ്യങ്ങൾ ധാരാളം. ഇവയെ കൊതുക് നിയന്ത്രണ ഉല്‍പ്പന്നങ്ങളാക്കിയും സ്പ്രേയാക്കിയും ഉപയോഗിക്കാം. ഒപ്പം, ആരോഗ്യകരമായി നമുക്കും ഈ പ്രകൃതിദത്ത ഉപായങ്ങൾ യാതൊരു പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം.

ബന്ധപ്പെട്ട വാർത്തകൾ: തേയില കൊതുക് ഒരു ശല്യം ആകുന്നുണ്ടോ? പ്രതിരോധിക്കാൻ ഈ വഴികൾ തേടാം

  • തുളസി (Holy basil or Tulsi)

കൊതുകിനെ ഇല്ലാതാക്കുന്നതിന് വീട്ടുമുറ്റത്ത് തളിർത്ത് നിൽക്കുന്ന തുളസി ഇലകള്‍ ഫലപ്രദമാണ്. തുളസിയുടെ ഇലകളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന എണ്ണ കൊതുകുകളെ തുരത്തും. കൊതുക് കടിച്ചാൽ തുളസി നീര് പുരട്ടുന്നതും തുളസി എണ്ണ ഉപയോഗിക്കുന്നതും മറ്റൊരു ഫലപ്രദമായ മാർഗമാണ്.

  • ഗ്രാമ്പൂ (Clove)

സുഗന്ധവ്യജ്ഞനത്തിലെ പേരുകേട്ട ഗ്രാമ്പൂ ഉപയോഗിച്ചും കൊതുകിനെ തുരത്താം. ഇതിനായി ഗ്രാമ്പൂ കത്തിക്കുകയോ അതുമല്ലെങ്കില്‍ നാരങ്ങയില്‍ കുത്തി വെക്കുകയോ ചെയ്യുക.

  • വെളുത്തുള്ളി (Garlic)

വെളുത്തുള്ളിയുടെ മണം കൊതുകിന് അലോസരമുണ്ടാക്കുന്നതാണ്. അതായത്, വെളുത്തുള്ളി തൊലി കളഞ്ഞ് കിടപ്പ് റൂമില്‍ വച്ചാൽ കൊതുക് ശല്യത്തെ പ്രതിരോധിക്കാം. കൂടാതെ, വെളുത്തുള്ളി അല്ലി കഴിച്ചാൽ രക്തം കുടിക്കുന്ന പ്രാണികളെ അകറ്റാമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ബന്ധപ്പെട്ട വാർത്തകൾ: എലിയെ തുരത്താനാകുന്നില്ലേൽ ഈ തക്കാളി വിദ്യ പ്രയോഗിച്ച് നോക്കൂ…

  • പെപ്പര്‍മിന്റ് അഥവാ കര്‍പ്പൂര തുളസി (Peppermint)

ഔഷധ മൂല്യങ്ങൾ ഏറെ ഉൾക്കൊള്ളുന്ന കര്‍പ്പൂര തുളസി കൊതുകിന്റെ ശല്യത്തിനുള്ള പ്രതിവിധിയാണ്. എല്ലാ ദിവസവും കർപ്പൂര തുളസി ഉപയോഗിച്ചാല്‍ കൊതുകിനെ തുരത്താം.

  • ദേവദാരു (Deodar cedar)

ദേവദാരുവും കൊതുകിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ദിവസവും ഈ സുഗന്ധദ്രവ്യം വീട്ടിനകത്ത് ഉപയോഗിച്ചാൽ കൊതുകിന് അസ്വസ്ഥത ഉണ്ടാക്കുന്ന ഗന്ധം കാരണം അവയെ തുരത്താം.

ബന്ധപ്പെട്ട വാർത്തകൾ: പല്ലിയെ തുരത്താൻ സിമ്പിളാണ്; പോംവഴി വീട്ടുമുറ്റത്തുണ്ട്

  • ചെറുനാരങ്ങ (Small lemon)

ചെറുനാരങ്ങയും കൊതുകിനെ വളരെ എളുപ്പത്തില്‍ ഇല്ലാതാക്കുന്നു. ചെറുനാരങ്ങയുടെ ഗന്ധം കൊതുകിന് അസഹനീയമാണ്. ഇത് കൊതുകുകളെ തുരത്താൻ സഹായിക്കും.

  • ജടാമാഞ്ചി (Lavender)

പുതിന കുടുംബത്തിൽ പെട്ട ജടാമഞ്ചി കൊണ്ട് കൊതുകിനെ ഫലപ്രദമായി വീട്ടിൽ നിന്നും പരിസരത്ത് നിന്നും തുരത്തിയോട്ടിക്കാം. ജടാമഞ്ചിയുടെ എണ്ണ ഉപയോഗിച്ചാൽ കൊതുകിനെ ഇല്ലാതാക്കാം. ഇതിന്റെ സവിശേഷമായ ഗന്ധം കൊതുക് നശീകരണത്തിന് സഹായിക്കുന്ന ആയുർവേദ മറുപടിയാണ്.

  • യൂക്കാലിപ്റ്റസ് (Eucalyptus)

യൂക്കാലിപ്റ്റസ് ഓയില്‍ വീട്ടിലെ കൊതുകിനെ ഇല്ലാതാക്കുന്നതിനുള്ള മികച്ച പോംവഴിയാണ്. യൂക്കാലിപ്റ്റസ് ഓയില്‍ കത്തിക്കുന്നതിലൂടെ വരുന്ന ഗന്ധം കൊതുകിന് അസ്വസ്ഥത ഉണ്ടാക്കുന്നതിനാൽ, വീട്ടിൽ നിന്ന് കൊതുക് ശല്യം പൂർണമായും ഒഴിവാക്കാം.

English Summary: With These 8 Herbal Odors, Drive Away Mosquitoes From Home; Try The Effective Tips

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds