Updated on: 26 June, 2020 11:46 AM IST

സാധാരണയായി ഇൻഡോനേഷ്യയിലാണ്  “Corpse” Flower കണ്ടുവരുന്നത്. എന്നാൽ തെക്കു കിഴക്കൻ ഏഷ്യ (South-east Asia), Borneo, Sumatra എന്നി രാജ്യങ്ങളിലും Corpse Flower കണ്ടുവരുന്നു.  ഇത് Rafflesia tuan-mudae എന്ന നാമത്തിലും അറിയപ്പെടുന്നു.     West Sumatra യിലെ വൻകാടുകളിലാണ് ഇവ കാണപ്പെടുന്നത്.

വർഷാവസാനങ്ങളിലാണ് ഈ പുഷ്പം വിരിയുന്നത്.  അടുത്ത കാലത്തായി,    Rafflesia tuan-mudae, ഇൻഡോനേഷ്യയിലെ മനിൻജോ പുഴയോടടുത്തുള്ള വനങ്ങളിൽ കണ്ടെത്തി. ഇതിന് 3.5 അടിയോളം വലുപ്പമുണ്ടെന്നു കണ്ടുപിടിക്കാൻ ഇടയായി. ഇതിനെ ലോകത്തിലെ എണ്ണവും വലിയ പുഷ്‌പമായി കണക്കാക്കുന്നു. ഈ പൂവ് വിരിയുമ്പോൾ മനുഷ്യ ജഡം (corpse) കേടായതിൻറെ ദുർഗന്ധം വമിക്കുന്നതുകൊണ്ടാണത്രേ Corpse flower എന്ന പേര് വരാൻ കാരണം. Corpse Flower പൂർണമായും വിരിയാൻ ഏകദേശം 9 മാസങ്ങൾ എടുക്കുന്നു.

Corpse പുഷ്പത്തിൻറെ ദുർഗന്ധത്തിൻറെ പിന്നിൽ ഒരു ജൈവീക പ്രവർത്തനമുണ്ട് (biological function).  ഈ ദുർഗന്ധം ഈച്ചകളേയും മറ്റു പ്രാണികളേയും ആകർഷിക്കുന്നതിന്  സഹായിക്കുന്നു. ആയതിനാൽ പരാഗണം (pollination) നടക്കുകയും പ്രത്യുല്പാദനം (reproduction) ഉണ്ടാകുകയും ചെയ്യുന്നു. Sulphur അടങ്ങിയ Dimethyl Disulfide ആണ് ഈ ചീഞ്ഞ മണത്തിനു കാരണം.

മറ്റൊരു രസകരമായ കാര്യം, ഈ പുഷ്‌പത്തിന് വേരോ, ഇലയോ ഇല്ല എന്നുള്ളതാണ്.  ഇത് വേറെ സസ്യങ്ങളെ ആശ്രയിച്ചാണ് (parasite) ജീവിക്കുന്നത്. Tetrastigma genus species ലുള്ള സസ്യങ്ങളുടെ മേലെയാണ് ഇവ വളരുന്നത്. ഈ സസ്യങ്ങളിലെ കോശങ്ങളുടെ (tissues) ഉള്ളിലിരുന്ന് Corpse flower, വെള്ളവും പോഷകങ്ങളും വലിച്ചെടുക്കുന്നു. ഇവ മണ്ണിനോട് ചേർന്നാണ് വളരുന്നത്.  ഇതളുകൾ വരുമ്പോൾ മാത്രമേ ഇതിനെ വെളിയിൽ കാണാൻ കഴിയൂ.

Summary: Recently Corpse Flower  (Rafflesia tuan-mudae), spotted in a forest near Lake Maninjau in Indonesia, became the largest flower in the world, measuring 3.5 feet. This is mostly found in Indonesia. While blooming this flower produces rotten smell which attracts flies and other types of insects which pollinate the plant and hence the reproduction takes place.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഉയർന്ന തിരമാല സാധ്യത മുന്നറിയിപ്പ്

English Summary: World’s Largest Flower – Corpse Flower
Published on: 26 June 2020, 11:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now