മഴയും മഞ്ഞും വെയിലും എല്ലാം കൂടി ചേർന്ന അന്തരീക്ഷം ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട സമയമാണ്. പകര്‍ച്ചവ്യാധികളുടെ കാലം കൂടിയായതിനാല്‍ നമ്മുടെ ആഹാരം തിരഞ്ഞെടുക്കുന്നതില്‍ വളരെയേറെ ശ്രദ്ധ ആവശ്യമാണ്
പ്രത്യേകിച്ച്, പഴങ്ങള്‍ കഴിക്കുമ്പോള്‍. പ്രത്യേക കാലാവസ്ഥയിൽ ഉണ്ടാകാൻ സാധയതയുള്ള രോഗങ്ങളെ തടയാന്‍ പ്രത്യേക തരത്തിലുള്ള പഴങ്ങള്‍ തന്നെ തിരഞ്ഞെടുക്കണം. വിലയേക്കാള്‍ ഗുണത്തിനായിരിക്കണം പ്രാധാന്യം നല്‍കേണ്ടത്.
രോഗങ്ങള്‍ ഒഴിവാക്കാന്‍ കഴിക്കാവുന്ന ആരോഗ്യ ഗുണങ്ങൾ നിറഞ്ഞ ഒരു ഫലമാണ് സബര്‍ജില്ലി. ഇത് പകര്‍ച്ച വ്യാധികളെ തടയുന്നു. ഉയര്‍ന്ന അളവില്‍ വിറ്റമിന്‍ സി അടങ്ങിയ ഈ പഴത്തിന് രോഗപ്രതിരോധ ശേഷി കൂടുതലാണ്.കീടനാശിനിയുടെ ഉപയോഗം താരതമ്യേന കുറവായതിനാല്‍ വിഷാംശം ഉണ്ടാകുമെന്ന പേടിയും വേണ്ട. നാരുകളാല്‍ സമ്പന്നമാണ് സബര്‍ജില്ലി.രക്തസമ്മര്‍ദ്ദം കുറച്ച് ഹൃദയാരോഗ്യം വര്‍ധിപ്പിക്കുന്നു.
ആന്റിഓക്‌സിഡന്റുകളും നാരുകളും ധാരളമായി അടങ്ങിയിട്ടുള്ള പഴമാണ് ജബര്‍ജല്ലി. ഇതിന്റെ സമ്പന്നമായ ഫൈബര്‍ ഉള്ളടക്കം സൗന്ദര്യ സംബന്ധിയായ നിരവധി ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും കാണുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു. മൊത്തത്തില്‍ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിനും മുടിക്കും സബര്‍ജല്ലി നല്‍കുന്ന ഗുണങ്ങള്‍ ഏറെയാണ്.
ചര്‍മ്മത്തെ മിനുസമാര്‍ന്നതും മൃദുവായതുമായി നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഭക്ഷണ നാരുകള്‍ സബര്‍ജല്ലിയില്‍ അടങ്ങിയിട്ടുണ്ട്.വാര്‍ദ്ധക്യ ചുളിവുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും സബര്‍ജല്ലി കഴിക്കുക. ഇതില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്.
കൊഴുപ്പും മധുരവും കൃത്യമായ അളവില്‍ ഈ പഴത്തില്‍ അടങ്ങിരിക്കുന്നതിനാല്‍ സ്ഥിരമായി കഴിക്കുന്നതു രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ചെയ്യും. മാത്രമല്ല ടൈപ്പ് 2 ഡയബറ്റിക്്സിനെ പ്രതിരോധിക്കാനും സഹായിക്കും. സ്ഥിരമായി കഴിക്കുന്നതു കണ്ണിന്റെ തിളക്കവും കാഴ്ചയും വര്‍ധിപ്പിക്കും.
ഫ്‌ളവനോയിഡുകള്‍ ധാരാളമടങ്ങിയതിനാല്‍ ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും.കുട്ടികളുടെ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഫ്രൂട്ട് സാലഡുകളിലും ഉള്‍പ്പെടുത്താം. നെഞ്ചെരിച്ചില്‍ അകറ്റാന്‍ സബര്‍ജില്ലി കഴിച്ചാല്‍ മതി.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഞാവല്‍ പഴം കഴിച്ച് ആരോഗ്യം സംരക്ഷിക്കാം