1. Fruits

സീതപ്പഴം

ആത്തച്ചക്കയുടെ കുടുംബത്തിൽ, ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഫലമാണ് സീതപ്പഴം. ഇതിൻ്റെ ശാസ്ത്രീയനാമം അനോന സ്ക്വാമോസ എന്നാണ്.

KJ Staff

ആത്തച്ചക്കയുടെ കുടുംബത്തിൽ, ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഫലമാണ് സീതപ്പഴം. ഇതിൻ്റെ ശാസ്ത്രീയനാമം അനോന സ്ക്വാമോസ എന്നാണ്. കസ്റ്റാര്‍ഡ് ആപ്പിള്‍ എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന. സീതപ്പഴത്തിന് മുന്തിരിപ്പഴമെന്നും ഓമനപ്പേരുണ്ട്. ഉപ്പുരസമില്ലാത്ത ഏതു മണ്ണിലും പ്രത്യേകിച്ച് വളക്കൂറില്ലാത്തിടത്തു പോലും ഇത് നന്നായി വളര്‍ന്ന് ഫലം തരുമെങ്കിലും ചരല്‍ കലര്‍ന്ന ചെമ്മണ്‍ പ്രദേശങ്ങളില്‍ പുഷ്ടിയായി വളരും. പരമാവധി 8 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ ചെറുവൃക്ഷത്തിൽ നിറയെ ശാഖകൾ ഉണ്ടായിരിക്കും. മധ്യരേഖാപ്രദേശത്തെ മിക്ക നാടുകളിലും കൃഷി ചെയ്യുന്നുണ്ട്. പലവിധ ഔഷധഗുണങ്ങളുള്ള ഒരു മരമാണിത്.കേരളത്തിലെ കാലാവസ്ഥയുമായി നന്നായി ഇണങ്ങി വളരുന്നതും അധിക ശുശ്രൂഷകളൊന്നുമില്ലാതെ വീട്ടുവളപ്പില്‍ വളര്‍ത്താവുന്നതുമായ ഒരു ഫലവര്‍ഗവിളയാണ് സീതപ്പഴം. കടുത്ത ചൂടിനെയും വരള്‍ച്ചയെയും അതിജീവിക്കുവാനുള്ള കരുത്ത് ഈ വിളയ്ക്കുണ്ട്. അധികം ഉയരം വെക്കാതെ ധാരാളം സീതപ്പഴത്തിന് 50ല്‍ കൂടുതല്‍ ഇനങ്ങല്‍ നിലവിലുണ്ടെങ്കിലും മവോദ്, പാലാനഗര്‍, വാമ്മുത്ത്, ബ്രിട്ടീഷ് ഗയാന, ബാര്‍ബഡോസ്, വാഷിങ്ടണ്‍ അഷിമോയ, കുറ്റാലം എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. വിത്തുകള്‍ പാകിക്കിളിര്‍പ്പിച്ചും,ബഡ്ഡ് തൈകൾ നട്ടും കൃഷിചെയ്യാം.

Custard Apple good

മഴക്കാലാരംഭത്തില്‍ നട്ടാല്‍ ജലസേചനം ഒഴിവാക്കാം. ഒരു വര്‍ഷം പ്രായമായ തൈകളാണ് നടാന്‍ ഉത്തമം. 70 സെന്‍റീമീറ്റര്‍ ആഴത്തിൽ കുഴിയെടുത്ത് മേല്‍മണ്ണും ചാണകപ്പൊടിയുമായി ചേര്‍ത്ത് കുഴിനിറച്ച് വേണം തൈകൾ നടാൻ .നട്ട് ഒരു വര്‍ഷം പ്രായമാകുമ്പോൾ കാലിവളത്തോടൊപ്പം 500 ഗ്രാം വീതം വേപ്പിന്‍പിണ്ണാക്കും സൂപ്പര്‍ ഫോസ്ഫേറ്റും മ്യൂറിയേറ്റ് ഓഫ് പോട്ടാഷും നല്‍കാവുന്നതാണ്. എല്ലാവര്‍ഷവും വളപ്രയോഗം വേണമെങ്കിലും ഇടയ്ക്കിടെ ഇത് ആവര്‍ത്തിക്കണം. നട്ട് മൂന്നു വര്‍ഷം കഴിയുമ്പോൾ കായ്ച്ചു തുടങ്ങും. മഞ്ഞുകാലത്ത് ഇലകള്‍ പൊഴിയും. അതുകഴിഞ്ഞ് തളിരിലയും അതോടൊപ്പം ധാരാളം പൂക്കളും ഉണ്ടാകും. ഭൂരിഭാഗം പൂക്കള്‍ പൊഴിയുന്നതും സജീവസ്വഭാവമാണ്. നാലുമാസങ്ങള്‍ കൊണ്ട് കായ്കള്‍ പാകമാകും. ആഗസ്റ്റ് മുതല്‍ നവംബര്‍ വരെയാണ് പഴക്കാലം. പഴത്തിന്‍റെ കനമുള്ള പുറംതൊലി അനേകം കള്ളികളായി വേര്‍തിരിഞ്ഞിരിക്കും. ഇതിന്‍റെ ഇടഭാഗം മഞ്ഞനിറമാകുമ്പോൾ കായ് പറിക്കാം. പറിച്ച കായ്കള്‍ ഒരാഴ്ച കൊണ്ട് നന്നായി പഴുക്കും. ഒരു മരത്തില്‍ നിന്നും 60 മുതല്‍ 80 വരെ കായ്കള്‍ ലഭിക്കും. 200 മുതല്‍ 400 ഗ്രാം വരെ തൂക്കവും ഉണ്ടാകും. ഒരു കിലോഗ്രാം പഴത്തിന് 20 രൂപ വരെ വിപണിയില്‍ വിലയുണ്ട്. 

Seetha pazham

രോഗ-കീട പ്രതിരോധ ശക്തിയുള്ളതാണ് സീതപ്പഴമരം എന്നാലും, ചില സ്ഥലങ്ങളില്‍ തളിരിലകളെയും, ഇളം കായ്കളെയും പുഴുക്കള്‍ തിന്ന് നശിപ്പിക്കുന്നുണ്ട്. അതിന് ഒരു ലിറ്റര്‍ വെള്ളത്തില്‍ 2 മില്ലീലിറ്റര്‍ മോണോ ക്രോട്ടോഫോസ് എന്ന തോതില്‍ ചേര്‍ത്ത് തളിക്കണം. വിളവെടുപ്പ് കഴിഞ്ഞ് കൊന്പുകോതല്‍ നടത്തിയാല്‍ പുതുശാഖകള്‍ ഉണ്ടായി ധാരാളം കായ്കള്‍ ലഭിക്കും.സീതപ്പഴത്തിന്‍റെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്. വേര്, ഇല, കായ്, വിത്ത് ഇവയില്‍ \'അന്‍കാരിന്‍\' അടങ്ങിയിരിക്കുന്നതിനാല്‍ ഇവ കീടനാശിനി നിര്‍മാണത്തിനും പെയിന്‍റ് നിര്‍മാണത്തിനും പ്രയോജനപ്പെടുന്നു. കുരുപൊടിച്ച് തലയില്‍ തേച്ചാല്‍ പേനിന്‍റെ ശല്യം പൂര്‍ണമായും ഒഴിവാകും. കന്നുകാലികളില്‍ ഉണ്ടാകാറുള്ള പുഴുക്കടി മാറാന്‍ ഇതിന്‍റെ ഇലതേച്ച് കുളിപ്പിച്ചാൽ . ഇതിന്‍റെ ഇലകള്‍ മണ്ണില്‍ ചേര്‍ത്താല്‍ ചിതലിന്‍റെ ഉപദ്രവം ഉണ്ടാകുകയില്ല. നാരില്ലാത്ത ഈ ഫലം പോഷകമൂലകങ്ങളാല്‍ സമൃദ്ധമാണ്. ചൂടുകൂടുതലുള്ള സമയത്ത് സീതപ്പഴം കഴിക്കുന്നത് ശരീരം തണുക്കാന്‍ സഹായിക്കുന്നു.

English Summary: Custard Apples

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds