Updated on: 13 May, 2021 2:25 PM IST
റംബൂട്ടാൻ

വിപണിയിലെ സൂപ്പര്‍താരമാണ് റംബൂട്ടാന്‍. മലേഷ്യ, ശ്രീലങ്ക, ഇന്തൊനീഷ്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ വളര്‍ന്നിരുന്ന റംബൂട്ടാന്‍ ഇന്ന് കേരളത്തിലും വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.

നമ്മുടെ നാട്ടിലും വിളയും It will grow in our country too

വിദേശിയാണെങ്കിലും നമ്മുടെ നാട്ടിലെ കാലാവസ്ഥയും കൃഷിക്ക‌് അനുകൂലമാണ്. പത്തനംതിട്ട, കോട്ടയം, തൃശൂർ, എറണാകുളം എന്നിവിടങ്ങളിലായി കൃഷിയിറക്കുന്നുണ്ട്. മഞ്ഞ, ചുമപ്പ്, ഓറഞ്ച് നിറങ്ങളിൽപ്പെട്ട റംബൂട്ടാനാണ് പ്രധാനമായും വിപണിയിലെത്തുന്നത‌്.

കുരു മുളപ്പിച്ചും ഗ്രാഫ്റ്റ് ചെയ്ത തൈകൾ വാങ്ങിയും കൃഷി ചെയ്യാമെന്ന് കച്ചവടക്കാർ പറയുന്നു. നാട്ടിൽ വിളയുന്ന പഴത്തിന് താരതമ്യേന വലിപ്പം കുറവാണ്. ഇതിൽ ആൺമരവും പെൺ മരവുമുണ്ട്. പെൺമരങ്ങളാണ് കൃഷിക്കായി വാങ്ങുന്നത്.

റംബൂട്ടാൻ സാലഡ്

ആരോഗ്യഗുണങ്ങൾ നിരവധി The health benefits are numerous

മുന്തിരി, പഴങ്ങളോടു സാദൃശ്യമുള്ള പഴമാണിത്. പുറംതോടിനോടു ചേര്‍ന്നു നാരുകള്‍ കാണപ്പെടുന്ന റംബൂട്ടാനില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നു.

 നൂറുഗ്രാം റംബൂട്ടാനില്‍ 40 മില്ലി ഗ്രാം വൈറ്റമിന്‍ സിയുണ്ട് എന്നാണ് പറയുന്നത് .റംബൂട്ടാന്‍ സ്ഥിരമായി കഴിച്ചാല്‍ പനി, ജലദോഷം എന്നിവ വരാതെ തടയാം.

ചര്‍മസൗന്ദര്യം സംരക്ഷിക്കാനും ശരീരത്തില്‍നിന്നു വിഷാംശങ്ങള്‍ നീക്കം ചെയ്യാനും ഇതു സഹായിക്കും.മറ്റ് ഏതൊരു പഴവര്‍ഗത്തെക്കാളും കോപ്പര്‍ അടങ്ങിയ പഴമാണ് റംബൂട്ടാന്‍. എല്ലുകളുടെ ആരോഗ്യത്തിനും രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും അനീമിയയും മുടികൊഴിച്ചിലും തടയാനും നല്ലതാണ്.

റംബൂട്ടാൻ സാലഡ് Rambutan Salad

റംബൂട്ടാന്‍ പഴം പച്ചയ്ക്ക് കഴിക്കുന്നത് തന്നെയാണ് ഏറ്റവും ഗുണകരം. കൂടാതെ ജ്യൂസ് ആയോ സാലഡില്‍ ഉള്‍പ്പെടുത്തിയോ ഇത് കഴിക്കാം.വിരകളെ നശിപ്പിച്ച് അനീമിയ തടയുന്നതിനാലും പഴത്തിന് ആവശ്യക്കാർ ഏറെയാണ്.

English Summary: Superstar in the market -Rambutan
Published on: 13 May 2021, 02:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now