സിയാ മെയ്സ് (Zea mays) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന മക്കച്ചോളം ഇന്ത്യയില്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യാപകമായി കൃഷിചെയ്യുന്നു. മധ്യ അമേരിക്കയാണ് ഈ വിളയുടെ ജന്മദേശം. വടക്കേ അമേരിക്കയിലെ അമേരിന്ത്യക്കാര്‍ കൃഷിചെയ്തുവന്നിരുന്ന വിളയായതുകൊണ്ട് ഇത് ഇന്ത്യന്‍ കോണ്‍ (Indian Corn) എന്നും അറിയപ്പെടുന്നു. സമുദ്ര നിരപ്പില്‍ നിന്നും 300 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങളില്‍ ഏതു സമയത്തും ചോളം കൃഷി ചെയ്യാം. എന്നിരുന്നാലും 600 മുതല്‍ 900 മി.മീ.മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് ഏറ്റവും അനുയോജ്യം. നല്ല നീര്‍വാര്‍ച്ചയും വളക്കൂറും ഉള്ളതും 6-7 ന് ഇടയില്‍ പിഎച്ച് ഉള്ളതുമായ മണ്ണാണ് ഏറ്റവും യോജിച്ചത്. മഴയെ ആശ്രയിച്ചുള്ള കൃഷി ജൂണ്‍-ജൂലൈയിലോ ആഗസ്റ്റ്-സെപ്തംബറിലോ തുടങ്ങാം. ജലസേചന സൗകര്യമുള്ള സ്ഥലങ്ങളില്‍ ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ കൃഷിയിറക്കാം
ഇനങ്ങള്‍
1-4 മീ. വരെ ഉയരത്തില്‍ വളരുന്ന പലതരം മക്കച്ചോളയിനങ്ങള്‍ കൃഷിചെയ്യപ്പെടുന്നുണ്ട്. സസ്യത്തിന്റെ ഉയരം, മൂപ്പെത്താനാവശ്യമായ സമയം, ധാന്യത്തിന്റെ നിറവും വലിപ്പവും, അവയിലെ പോഷകാംശങ്ങളുടെ അളവ് എന്നിവയെ അടിസ്ഥാനമാക്കി മക്കച്ചോളത്തെ ഡെന്റ്, അനിലേസുയ, ഫ്ളിന്റ്, പോപ്പ്, സ്വീറ്റ് എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കൃഷി ചെയ്യുന്നത് പ്രധാനമായി ഫ്ളിന്റാണ്. പോപ്പ് ഇനം പോപ്പ്കോണ്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. മക്കച്ചോളത്തില്‍ നിന്നും എടുക്കുന്ന എണ്ണ പാചകത്തിനുപയോഗിക്കുന്നു.
സങ്കരയിനങ്ങള്‍- ഗംഗാ ഹൈബ്രിഡ്-1,ഗംഗാ ഹൈബ്രിഡ്-101,ഡക്കാന്‍ ഹൈബ്രിഡ്,രഞ്ജിത്,ഹൈസ്റ്റാര്‍ച്ച്
കമ്പോസിറ്റ് ിനങ്ങള്‍- കിസാന്‍,കമ്പോസിറ്റ്,അംബര്‍,വിജയ്,വിക്രം,സോനാ,ജവഹര്‍
ഒരു ഹെക്ടറില്‍ വിതയ്ക്കാന്‍ 20 കി.ഗ്രാം വിത്ത് വേണ്ടിവരും.
നിലമൊരുക്കലും വിതയും
മഴയെ ആശ്രയിച്ചുള്ള കൃഷിക്ക് നിലം മൂന്നു നാല് തവണ ഉഴുതതിന് ശേഷം 60 സെ.മീ അകലത്തില്‍ വരമ്പുകള്‍ ഉണ്ടാക്കണം. ഓരോ വരമ്പിലും 23 സെ.മീ. അകലത്തില്‍ ഓരോ വിത്തിടണം.നനച്ചുള്ള കൃഷിയാണെങ്കില്‍ വരമ്പിന് പകരം വാരങ്ങള്‍ എടുത്ത് അതില്‍ 60X23 സെ.മീ അകലത്തില്‍ വിത്തിടാം. ചെടികള്‍ വലരുന്നതോടെ മണ്ണ് കൂട്ടിക്കൊടുക്കണം.
നിലമൊരുക്കുന്ന സമയത്ത് കാലിവലമോ കമ്പോസ്‌റ്രോ ഹെക്ടറൊന്നിന് 25 ടണ്‍ എന്ന തോതില്‍ ചേര്‍ക്കാം. രാസവളം ശുപാര്‍സ ചെയ്യുന്നത് NPK 135:65:15 കി.ഗ്രാം എന്ന ക്രമത്തിലാണ്. നൈട്രജന്റെ മൂന്നിലൊന്നും ഫോസ്ഫറസും പൊട്ടാസ്യവും പൂര്‍ണ്ണമായും അടിവളമായി നല്‍കണം. മൂന്നിലൊന്നു നെ#്‌രജന്‍ വിതച്ച് 30-40 ദിവസമാകുമ്പോഴും പിന്നീടുള്ള മൂന്നിലൊന്ന് 60-70 ദിവസത്തിനുശേഷവും ചേര്‍ക്കാം. വിതച്ച് 21-ാം ദിവസവും 45-ാം ദിവസവും ഇടയിളക്കലും കളനിയന്ത്രണവും ആവശ്യമാണ്. വിതച്ച അന്നും മൂന്നാം ദിവസവും നനയ്ക്കണം. പിന്നീട് 10-15 ദിവസം ിടവിട്ട് നനച്ചുകൊടുക്കണം.
ഉപയോഗം
ആഹാരപദാര്‍ഥമായി ഉപയോഗിക്കുന്നതിനുപുറമേ സ്റ്റാര്‍ച്ച്, ഗ്ലൂക്കോസ് മുതലായവ ഉണ്ടാക്കുന്നതിനും മക്കച്ചോളത്തിന്റെ ധാന്യപ്പൊടി വന്‍തോതില്‍ ഉപയോഗിക്കുന്നു. ഇതിന്റെ വയ്‌ക്കോല്‍ കാലിത്തീറ്റയായി ഉപയോഗിക്കാറുണ്ട്.
Indian Corn
Corn, also known as Zea mays, is widely grown in India in Uttar Pradesh, Rajasthan, Punjab and Bihar. The crop is native to Central America. It is also known as the Indian Corn because it was cultivated by American Indians in North America. Maize can be grown at any time at altitudes up to 300 m above sea level. However, areas with rainfall of 600 to 900 mm are most suitable. Soils with good moisture, fertility and pH between 6-7 are most suitable. Rainfed cultivation can be started in June-July or August-September. Cultivation can be done in January-February in irrigated areas.
Varieties
Many varieties of maize are grown up to 1- 4 meters. Maize is divided into dent, anilaesoya, flint, pop and sweet, depending on the height of the plant, the time required for maturation, the color and size of the grain, and the amount of nutrients in them. Flint is mainly cultivated in India. The pop item is used to make popcorn. The oil extracted from corn is used for cooking.
Hybrids - Ganga Hybrid-1, Ganga Hybrid-101, Deccan Hybrid, Ranjit, High Starch
Composite items - Kisan, Composite, Amber, Vijay, Vikram, Sona, Jawahar
20 kg of seed is required for sowing per hectare.
Land preparation and sowing
For rainfed cultivation, the soil should be plowed three to four times and ridges should be made at a spacing of 60 cm. 23 cm in each range. Each seed should be sown at a distance. In case of wet crop, weeds can be sown at 60X23 cm spacing instead of ridges. Cattle manure or compost can be added at the rate of 25 t / ha during land preparation. Fertilizer recommended is NPK 135: 65: 15 kg. One-third of the nitrogen should be fully supplemented with phosphorus and potassium. One third of the Nitrogen can be applied 30-40 days after sowing and the next one third 60-70 days after sowing. On the 21st and 45th day after sowing, weed control is required. Water can be given on the day of sowing and on the third day. Then water can be given on intervals of 10-15 days.
Usage
In addition to being used as food, corn flour is also used extensively to make starch and glucose. Its straw is used as fodder.