നമുക്കും വിളയിക്കാം ചോളം

Saturday, 10 March 2018 03:50 By KJ KERALA STAFF

 

ശരീരത്തിന് വളരെ ഗുണം തരുന്ന ധാരാളം പോഷക ഗുണങ്ങളുള്ള ഒരു ധാന്യമാണ് ചോളം. പ്രമേഹ രോഗികള്‍ക്കും, കുഞ്ഞുങ്ങള്‍ക്കും ചോളം വളരെ ഗുണകരമാണ്. കാലങ്ങളായി ചോളം അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഒരു വിളയായിരുന്നു . എന്നാല്‍ ഇപ്പോള്‍ തികച്ചും ലാഭകരമായി ചോളം നമുക്കും കൃഷി ചെയ്യാവുന്നതാണ്. അതും ജൈവ രീതിയില്‍. വ്യാവസായികാടിസ്ഥാനത്തില്‍ ചോളകൃഷി എങ്ങനെ ലാഭകരമാക്കാം എന്നു നമുക്ക് നോക്കാം…

കൃഷി ചെയ്യേണ്ട വിധം

ചോള കൃഷിക്ക് ഏറെ അനുയോജ്യ സമയംപുതു മഴ ലഭിക്കുന്നതോടെയാണ് . മണ്ണിളക്കി കുമ്മായം ചേര്‍ത്ത് നന്നായി നനച്ച് കൊടുക്കുക. സ്ഥലത്തിനനുസരിച്ച്, ഒരു മീറ്റര്‍ വീതിയും, 20 മീറ്റര്‍ നീളവുമുള്ള തടങ്ങള്‍ ഉണ്ടാക്കുക. തടത്തില്‍ 50 കിലോ ചാണകപ്പൊടി, 10 കിലോ വേപ്പിന്‍ പിണ്ണാക്ക്, 20 കിലോ എല്ലുപൊടി എന്നിവയും ചേര്‍ത്ത് മണ്ണ് നന്നായി ഇളക്കുക. നല്ലവണ്ണം വെള്ളം ഒഴിച്ചു കൊടുക്കുക. നാലു ദിവസത്തിനു ശേഷം മുളപ്പിച്ച ചെടികള്‍ തടങ്ങളിലേക്ക് പറിച്ചു നടാവുന്നതാണ്. ട്രേകളില്‍ ചകിരിച്ചോര്‍, ചാണകപ്പൊടി എന്നിവ 1:1 എന്ന അനുപാതത്തില്‍ നിറച്ച് വിത്തുകള്‍ നടണം. ഒരാഴ്ച പ്രായമായ തൈകള്‍ വേണം പറിച്ചു നടാന്‍. ഒരു തടത്തില്‍ നാലു നിരയായി ചെടികള്‍ നടാവുന്നതാണ്. ചെടികള്‍ തമ്മില്‍ 30 സെ.മീ. അകലം ഉണ്ടായിരിക്കണം. മൂന്നു ദിവസം കൂടുമ്പോള്‍ നനച്ചു കൊടുക്കണം.

വള പ്രയോഗം

തൈ നട്ട് രണ്ടാഴ്ച ആകുമ്പോള്‍ ഫിഷ് അമിനോ 5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ സ്‌പ്രേ ചെയ്യുക. 10 മില്ലി ഫിഷ് അമിനോ, അര ലിറ്റര്‍ ഗോമൂത്രം, രണ്ട് ലിറ്റര്‍ വെള്ളം എന്നിവ കൂട്ടിക്കലര്‍ത്തി ചുവട്ടില്‍ ഒഴിച്ചു കൊടുക്കണം. മാസത്തില്‍ ഒരിക്കല്‍ പച്ചച്ചാണകം, ഗോമൂത്രംര്‍, കടലപ്പിണ്ണാക്ക് , സ്യൂഡോമോണസ് എന്നിവ വെള്ളത്തില്‍ കലക്കി നന്നായി മൂടിവയ്ക്കുക. ദിവസവും നന്നായി ഇളക്കുക. ആറാം ദിവസം മുതല്‍ ലായനി ഒരു ലിറ്റര്‍ നാലു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക. ഈ ലായനി അരിച്ചെടുത്ത് സ്‌പ്രേ ചെയ്യുകയും ചെയ്യാം. ഒരു മാസമാകുമ്പോള്‍ ഫിഷ് വളം 20 ഗ്രാം ഒരു ചെടിക്ക് എന്ന കണക്കില്‍ ചുവട്ടില്‍ ഇട്ടു കൊടുക്കാവുന്നതാണ്.

വിളവ്
ഒന്നര രണ്ട് മാസമാകുമ്പോള്‍, ഏകദേശം ആറടി പൊക്കമാകും. മുകള്‍ ഭാഗത്ത് പൂങ്കുലകള്‍ വിടരാന്‍ തുടങ്ങും. തുടര്‍ന്ന് ചെടിയുടെ തണ്ടില്‍ നിന്നും കായ്കള്‍ വരാന്‍ തുടങ്ങും. കായ്കള്‍ക്ക് മുകളിലായി കടും ബ്രൗണ്‍ കളറില്‍ നൂലുപോലെ പൂക്കള്‍ ഉണ്ടാകും. വെള്ളം നന്നായി കൊടുക്കണം. ശരാശരി ഒരു ചോളം 150 മുതല്‍ 200 ഗ്രാം വരെ തൂക്കമുള്ളവയാണ്.

രോഗങ്ങള്‍
1. ഇലകള്‍ മഞ്ഞക്കളറാകുകയും ചെടി മുരടിക്കയും ചെയ്യും. ഫോസ്ഫറസിന്റെ കുറവുമൂലമാണ് ഇത്.
ഫോസ്ഫറസ് വളങ്ങള്‍ തടത്തില്‍ ചേര്‍ത്ത് കൊടുക്കണം.
2. ഇലകളുടെ അരിക് മഞ്ഞകലര്‍ന്ന ബ്രൗണ്‍ കളറാകുന്നു. പൊട്ടാസ്യത്തിന്റെ കുറവു കൊണ്ടാണിത്. ചാരം ഇട്ട് കൊടുക്കുന്നത് നല്ലതാണ്
3. കുമിള്‍, നെമറ്റോഡ്, എഫിസ്, ഫ്രൂട്ട് വേം എന്നിവ ചെടിയെ ബാധിക്കുന്ന കീടങ്ങളാണ്. ട്രൈക്കോഡര്‍മ, ഫിഷ് അമിനോ എന്നീ ജൈവവളങ്ങള്‍ തുടക്കം മുതല്‍ പറഞ്ഞ രീതിയില്‍ ഉപയോഗിച്ചാല്‍ ചെടിയിലെ രോഗ കീടബാധകള്‍ അകറ്റാവുന്നതാണ്. കൃത്യമായ പരിചരണമുറകളിലൂടെ ചോളകൃഷി ലാഭകരമാക്കാം.

CommentsMORE ON FEATURES

ലൂയിസ് എന്നും ശരിയുടെ വഴിയിലാണ്

കൃഷിക്കാരില്‍ ചിലരങ്ങനെയാണ് വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും കിട്ടുന്ന കൃഷിയറിവുകള്‍ കൂട്ടിയിണക്കി കൃഷിയങ്ങു തുടങ്ങും. സ്വന്തം കൃഷിയിടത്തില്‍ നിന്നും കിട്ടുന്ന ചില്ലറയറിവുകളും ച…

December 05, 2018

'ഭക്ഷ്യ സുരക്ഷ സേന' സര്‍വസജ്ജമായ കാര്‍ഷികസേന

കാര്‍ഷിക യന്ത്രവത്ക്കരണത്തിലെ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ്വും പുതിയ പ്രവര്‍ത്തനങ്ങളും വേറിട്ട സമീപനങ്ങളുമായി മുന്നേറുകയാണ് ഭക്ഷ്യസുരക്ഷാ സേന.

December 05, 2018

പൊട്ടുവെള്ളരി -കക്കിരി പാടങ്ങൾ

തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ മീനഭരണി മഹോത്സവത്തിന് മാത്രമല്ല പരമ്പരാഗതമായി ചെയ്തു പോന്ന ജൈവകൃഷിക്കും പ്രശസ്തമാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് അവിടുത്തെ പൊട്ടുവെള്ളരി അഥവാ ക…

November 29, 2018

FARM TIPS

വെള്ളീച്ചയെ തടയാം

December 12, 2018

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവ…

സുഗന്ധവ്യഞ്ജനങ്ങൾക്കൊണ്ട് ജൈവകീടനാശിനികള്‍

November 29, 2018

ഗ്രോബാഗിലോ മട്ടുപ്പാവിലോ വീട്ടവശ്യത്തിനു കുറച്ചു മാത്രം ജൈവ കൃഷി ചെയ്യുന്നവരെ പലപ്പോഴും വലയ്ക്കുന്ന ഒന്നാണ് ജൈവകീടനാശിനികളുടെ ചേരുവകൾ. ജൈവകീടനാശിനികള…

കൃഷിയറിവ്‌

November 21, 2018

തക്കാളിച്ചെടികളെ ആക്രമിക്കുന്ന വെള്ളീച്ചയെ തടയാന്‍ പാത്രം കഴുകുന്ന ഡിഷ് വാഷ് ലായനി ഇലകളുടെ അടിവശം തളിക്കുന്നത് നല്ല ഫലം ലഭിക്കും.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.