നമ്മുടെ രസ്നകളിൽ മധുരത്തിന്റെ അദ്ധ്യായങ്ങൾ തുറന്നിടുന്ന സർബത്തിന്റെ മുകളിൽ വെളുപ്പും കറുപ്പും നിറങ്ങളിൽ നിറയുന്ന ചെറുമണികളെ നിങ്ങൾ കണ്ടിട്ടില്ലേ? ഇതാണ് കസ്‌കസ്. കശകശ എന്നും പോപ്പി സീഡ്‌സ് എന്നും അറിയപ്പെടുന്നത് ഇത് തന്നെ. നമ്മുടെ മധുര പാനീയങ്ങൾക്കും മറ്റു ആഹാരപദാർത്ഥങ്ങൾക്കും ഭംഗിയേകാൻ മാത്രമല്ല രുചിയേകാനും മലയാളികൾ ഇന്ന് കസ്‌കസ് തിരഞ്ഞെടുക്കുന്നു. കലോറി വളരെ കുറവായതിനാൽ കസ്‌കസ് എല്ലാവരുടെയും ഇഷ്ടവിഭവങ്ങളിൽ ഇന്ന് നിറയുന്നു. വലുപ്പത്തിൽ അല്പം ചെറുതാണെങ്കിലും ആരോഗ്യം പ്രദാനം ചെയ്യുന്നതിൽ ഇത് ഏറെ മുന്നിലാണ്. തുളസി ഇനത്തിൽ പെട്ട ഒരു ചെടിയാണിത്. "പാപ്പാവർ സോമ്‌നിഫെറം"എന്നാണ് ശാസ്ത്രീയ നാമം. മാംഗനീസ്, കാൽസ്യം, സിങ്ക്, ഫോസ്ഫറസ് അങ്ങനെ പല തരത്തിലുള്ള ധാതുക്കളും, നാരുകളും, പോഷകഘടകങ്ങളും അടങ്ങിയിരിക്കുന്നു ഈ കുഞ്ഞൻ ഭക്ഷണപദാർത്ഥത്തിൽ.
കാൽസ്യവും ഫോസ്ഫറസും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണപ്രദമാണ് ഇത് . സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കണ്ണിന്റെ ആരോഗ്യത്തിന് വളരെ അധികം നല്ലതാണ്. മാത്രമല്ല പ്രായമാകുമ്പോൾ പ്രത്യക്ഷപ്പെടുന്ന 'മാക്യുലാർ ഡീജനെറേഷൻ' എന്ന നേത്ര രോഗത്തെ തടയാനുള്ള കഴിവ് കൂടി ഉണ്ട് ഇതിന്. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണിവ. കസ്‌കസിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷ്യനാരുകൾ മലബന്ധം അകറ്റാൻ നല്ലതാണ്. ദഹനസംബന്ധ പ്രശ്നങ്ങൾക്ക് പരിഹാരമേകാൻ ഏറെ ഗുണപ്രദം. ഭക്ഷണത്തിനു മുൻപോ അല്ലെങ്കിൽ ഭക്ഷണത്തിലോ അല്പം പൊടിച്ച കസ്‌കസ് ചേർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. കശകശയുടെ സത്ത് പഞ്ചസാരയിൽ ചേർത്ത് കഴിച്ചാൽ ഉറക്കപ്രശ്‌നങ്ങൾ പരിഹരിക്കാം. ഇത് അരച്ചു പുരട്ടുന്നത് സന്ധിവേദന ശമിപ്പിക്കുകയും, വീക്കം കുറക്കുകയും ചെയ്യും. പൊടിച്ച കസ്‌കസ് പഞ്ചസാരയിൽ ചേർത്ത് കഴിച്ചാൽ വായയിലെ വ്രണങ്ങൾ അഥവാ വായ്പ്പുണ്ണ് മാറിക്കിട്ടും. ഇതിലടങ്ങിയിരിക്കുന്ന "ഒലേയിക് ആസിഡ് " രക്തസമ്മർദ്ദം കുറയ്ക്കും. സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ തൈറോയിഡ് ഗ്രന്ഥി പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും ചെയുന്നു. ലിനോലെയ്‌ക് പോലുള്ള ഫാറ്റിആസിഡുകൾ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സമൃദ്ധമായ മുടി വളർച്ചക്ക് ഇതേറെ നല്ലതാണ്. കുതിർന്ന കസ്‌കസ്സിൽ തേങ്ങാപ്പാലും ഉള്ളിയും അരച്ച് ചേർത്ത് തലയോട്ടിയിലും മുടിയിഴകളിലുമായി പുരട്ടി അരമണിക്കൂറിൽ ശേഷം കഴുകി കളഞ്ഞാൽ സമൃദ്ധമായി മുടി വളരുകയും മുടിയുടെ അറ്റം പിളരുന്നത് തടയുകയും ചെയ്യും. മാംഗനീസ് ഇതിൽ ധാരാളം ഉള്ളതിനാൽ എല്ലുകൾക്ക് ആരോഗ്യമേകുന്ന പ്രോട്ടീൻ ആയ കൊളാജന്റെ നിർമ്മാണത്തിന് ഇവ ഏറെ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന കാൽസ്യം, കോപ്പർ, ഇരുമ്പ് തുടങ്ങിയവ ന്യൂറോട്രാൻസ്മിറ്ററുകളെ നിയന്ത്രിക്കുകയും തലച്ചോറിന്റെ പ്രവർത്തനം ഉദ്ധീപിപ്പിക്കുകയും ചെയ്യുന്നു.
ശരീരത്തിൽ അധികമുള്ള കാൽസ്യത്തെ ഇതിലെ ഓക്സലേറ്റുകൾക്ക് ആഗീരണം ചെയ്യാനുള്ള കഴിവുണ്ട്. പൊട്ടാസ്യം ധാരാളമായി അടങ്ങിയതിനാൽ വൃക്കയിൽ കല്ല് ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു.ചർമ്മകാന്തി വർധിപ്പിക്കുവാനും കസ്‌കസ് ഉപയോഗിക്കാറുണ്ട്. പാലും കസ്‌കസും ചേർത്തിട്ടുള്ള ഫെയ്‌സ് പാക്ക് മുഖത്തെ കറുത്ത പാടുകൾ അകറ്റി മുഖ കാന്തി വർധിപ്പിക്കുകയും ചെയ്യുന്നു. ഇതിലെ ആന്റിഇൻഫ്ലാറേറ്ററി ഘടകങ്ങൾ ചർമത്തിലെ അണുബാധ തടയാൻ നല്ലതാണ്. ഇത് പേസ്റ്റ് രൂപത്തിലാക്കി അല്‌പം നാരങ്ങനീര് ചേർത്ത് അണുബാധയുള്ള സ്ഥലത്തു പുരട്ടിയാൽ ചൊറിച്ചിലും പൊള്ളലും മാറിക്കിട്ടും.
അന്നജം ധാരാളം ഉള്ളതിനാൽ. കസ്‌കസ് ശരീരത്തിന്റെ ക്ഷീണം അകറ്റി നവോന്മേഷം പ്രദാനം ചെയ്യുന്നു. ഇതു മാത്രമല്ല ഇതിന്റെ ഉപയോഗം നമ്മുടെ ഓർമശക്തി കൂട്ടാനും നാഡീകോശങ്ങളെ ഉത്തേജിപ്പിക്കാനും നല്ലതാണ്. ഇതെല്ലം അറിഞ്ഞിട്ടും നിസാരക്കാരനായി കാണരുത് ഇതിനെ.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മലയാളമണ്ണിലും സുഗന്ധം പരത്തുന്ന "ബറാബ "