Updated on: 31 July, 2021 10:25 AM IST
പാവൽ കൃഷി

പാവൽ കൃഷി ചെയ്യാൻ അനുയോജ്യമായ മാസമാണ് ഓഗസ്റ്റ്. പ്രിയ, പ്രീതി, പ്രിയങ്ക തുടങ്ങിയ പാവൽ ഇനങ്ങൾ തെരഞ്ഞെടുത്ത് കൃഷി ചെയ്യുന്നതാണ് ഉത്തമം. സാധാരണ മണ്ണിലും, ഗ്രോബാഗുകളിലും പാവൽ കൃഷി ആരംഭിക്കാവുന്നതാണ്. പാവലിന്റ വിത്തുകൾ നടുന്നതിന് ഒരു ദിവസം മുൻപ്  വിത്തുകൾ  ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ടു വയ്ക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. നടീലിന് ശേഷം വിത്തുകൾ പെട്ടെന്ന് മുള വരുവാൻ ഈ പ്രയോഗം ഉത്തമമാണ്. ഗ്രോബാഗിൽ കൃഷി ചെയ്യുന്നവർ മൂന്നു വിത്തുകൾ വീതമെങ്കിലും നടണം. 

ചെറിയ പ്ലാസ്റ്റിക് കവറുകളിൽ ആദ്യ വിത്ത് നട്ടു വേരുപിടിച്ച ശേഷം ഗ്രോ ബാഗിലോ, മണ്ണിലോ പറിച്ചു നടുന്ന രീതിയും അവലംബിക്കാവുന്നതാണ്. പക്ഷേ ഗ്രോബാഗിൽ നേരിട്ട് വിത്ത് നടന്നവർ പോട്ടിങ് മിശ്രിതം തയ്യാറാക്കുന്നത് മുതലുള്ള കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. 

പാവൽ കൃഷി എങ്ങനെ സംരക്ഷിക്കാം 

ഗ്രോബാഗിൽ പോട്ടിങ് മിശ്രിതം തയ്യാറാക്കുമ്പോൾ അടിവളമായി ഉണങ്ങിയ കരിയിലയും, ഉണക്ക ചാണകവും, അല്പം വേപ്പിൻ പിണ്ണാക്കും നിർബന്ധമായും ചേർത്തിരിക്കണം. പരമാവധി രണ്ട് തൈകൾ മാത്രമേ ഒരു ഗ്രോബാഗിൽ വെച്ചുപിടിപ്പിക്കാൻ പാടുള്ളൂ.

പാവലിന്റ വളർച്ചാഘട്ടം അനുസരിച്ച് വള്ളി വീശുന്നതിനനുസരിച്ച് പന്തലൊരുക്കി നൽകണം. ഫിഷ് അമിനോ ആസിഡ്, കടല പിണ്ണാക്ക് പുളിപ്പിച്ചത്തിന് ശേഷമുള്ള തെളി വെള്ളവും പാവലിന്റ വളർച്ചയെ ത്വരിതപ്പെടുത്തുവാൻ മികച്ചതാണ്. സാധാരണഗതിയിൽ കയ്പ്പുള്ള പാവലിന്റ കയ്പ്പ് മാറ്റുവാൻ നാട്ടിൻപുറത്തുള്ള കർഷകർ ചെയ്യുന്ന ഒരു വിദ്യയാണ് ചാരം കൊണ്ടുള്ള പ്രയോഗം. 

പാവലിൻറെ വേര് തൊടാതെ ഒരുപിടി ചാരം മണ്ണിൽ ഇട്ട് നൽകിയാൽ  പാവയ്ക്കയുടെ കയ്പ്പ് ഇല്ലാതാകും. പാവലിൽ കാണുന്ന കായീച്ച ശല്യം ഒഴിവാക്കുവാൻ കായ ആകുന്ന സമയം പ്ലാസ്റ്റിക് കവർ കൊണ്ടോ, കടലാസ് കൊണ്ടോ ഇവ മറയ്ക്കുന്നതാണ് ഉത്തമം. 2 ശതമാനം വീര്യമുള്ള വേപ്പെണ്ണ -വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്യുന്നത് വഴി പാവലിൽ കാണുന്ന മുഞ്ഞ, വെള്ളീച്ച, ചിത്രകീടങ്ങൾ എന്നിവയുടെ ശല്യം ഇല്ലാതാകുന്നു. രോഗബാധ കുറയ്ക്കുവാൻ 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളുടെ അടിഭാഗത്ത് തളച്ചു കൊടുക്കുന്നതും ഉത്തമമാണ്.

August is the best month to cultivate Bitter Gourd. It is advisable to cultivate Bitter Gourd varieties like Priya, Preethi, and Priyanka. Bitter Gourd cultivation can be started in normal soil and growbags.

മണ്ണിൽ കൃഷി ചെയ്യുന്നവരും ഗ്രോ ബാഗിൽ പോട്ടിങ് മിശ്രിതം തയ്യാറാക്കുമ്പോൾ ചേർക്കുന്ന അതേ വളം തന്നെ അടിവളമായി നൽകിയാൽ മതി. മഴക്കാലങ്ങളിൽ തടങ്ങളിലും, ഗ്രോബാഗുകളിലും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.
English Summary: A technique with ashes to remove the bitterness of the bitter gourd
Published on: 31 July 2021, 09:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now