Updated on: 22 June, 2024 10:37 PM IST
Some vegetables that can be grown at home within a month

ഒഴിവുസമയങ്ങളിൽ പൂന്തോട്ടത്തിനും പച്ചക്കറികളുടെ പരിപാലനത്തിനുമായി സമയം കണ്ടെത്തുന്നവരാണ് നിങ്ങളെങ്കിൽ, വളരെയധികം പ്രയോജനകരമാകുന്ന ചില വിവരങ്ങളാണ് ഇവിടെ പങ്കുവക്കുന്നത്. അതായത്, പുന്തോട്ട പരിപാലനം വളരെ ആസൂത്രിതമായി ചെയ്താൽ നിങ്ങൾ പ്രതീക്ഷിക്കുന്നതിലും അധികം നേട്ടങ്ങളായിരിക്കും ഉണ്ടാകുന്നത്. എന്നാൽ, കൂടുതൽ സമയം ചെലവഴിച്ചുള്ള കൃഷി അധികമാരും താൽപ്പര്യപ്പെടുന്നില്ല.

ഈ അവസരത്തിൽ കുറഞ്ഞ സമയം കൊണ്ട് കൃഷി ചെയ്ത് നേട്ടമുണ്ടാക്കാവുന്ന ഉപായങ്ങളാണ് മിക്കവരും അന്വേഷിക്കാറുള്ളത്. ചുരുങ്ങിയത് ഒരു മാസം കൊണ്ട് പൂർണമാകുന്ന കൃഷിയാണെങ്കിൽ വളരെ മികച്ചതാണെന്നും പലരും കരുതുന്നു. ഇങ്ങനെ ചുരുങ്ങിയ ആഴ്ചകൾക്കുള്ളിൽ അതിവേഗം വളർന്ന് വിളവെടുക്കാൻ സാധിക്കുന്ന പച്ചക്കറികൾ ഏതൊക്കെയെന്ന് നോക്കാം.

കൃഷി ചെയ്ത് ഒരു മാസത്തിനുള്ളിൽ വിളയുന്ന പച്ചക്കറികളെയാണ് ഈ സാഹചര്യങ്ങളിൽ നിങ്ങൾ തെരഞ്ഞെടുക്കേണ്ടത്.

1. ബേബി കാരറ്റ്

കാരറ്റ് ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. വെറുതെ കഴിക്കാൻ പോലും രുചികരമായ വിളയാണിത്. ബേബി കാരറ്റ് അഥവാ ചെറിയ കാരറ്റാണ് നിങ്ങൾ വളർത്തുന്നതെങ്കിൽ ഒരു മാസത്തിനുള്ളിൽ വിളവ് എടുക്കാം. ഇതിനായി മണ്ണ് നിറച്ച ഒരു കണ്ടെയ്നറിൽ ബേബി കാരറ്റിന്റെ വിത്തുകൾ ഇട്ട്, ഇതിലേക്ക് കമ്പോസ്റ്റ് നിറയ്ക്കണം. കണ്ടെയ്നറിന് പകരം നേരിട്ട് നിലത്ത് വേണമെങ്കിലും വിത്ത് പാകാവുന്നതാണ്.

ബേബി കാരറ്റിന്റെ വിത്തുകൾ വിപണിയിൽ സുലഭമാണ്. ഈ പച്ചക്കറി വളർത്തുന്നതിന് വളരെയധികം ശ്രദ്ധയും പരിചരണവും ആവശ്യമില്ല. രണ്ടോ മൂന്നോ ദിവസത്തിലൊരിക്കൽ ഇവയ്ക്ക് വെള്ളം ഒഴിച്ചുകൊടുക്കണം. അടുത്ത 30 ദിവസത്തിനുള്ളിൽ നിങ്ങളുടെ തോട്ടത്തിൽ നിന്ന് രുചികരമായ കാരറ്റ് ലഭിക്കും.

2. റാഡിഷ്/ മുള്ളങ്കി

പോഷകങ്ങളാൽ സമ്പന്നമാണ് മുള്ളങ്കി എന്നും റാഡിഷ് എന്നും അറിയപ്പെടുന്ന ഈ വിള. സാലഡുകളിലും സാമ്പാറിലും മറ്റുമായി നിരവധി ഇന്ത്യൻ വിഭവങ്ങളിൽ മുള്ളങ്കി ഇടം പിടിക്കുന്നു. പ്രത്യേകിച്ചൊരു സീസൺ അല്ലെങ്കിൽ കാലാവസ്ഥ വേണ്ടെന്നത് തന്നെയാണ് മുള്ളങ്കിയുടെ ഏറ്റവും പ്രധാന സവിശേഷത. മുള്ളങ്കി വളർത്തുന്നതിന്, ഇവയുടെ വിത്തുകൾ നിലത്ത് കുഴിച്ചിട്ട് 1-2 ദിവസത്തിനുള്ളിൽ നനയ്ക്കുക. റാഡിഷ് വളരാൻ സാധാരണയായി 25 ദിവസമെടുക്കും. ചില സന്ദർഭങ്ങളിൽ ഇത് 30 ദിവസം വരെ നീണ്ടേക്കാം. എങ്കിലും ഒരു മാസത്തിനുള്ളിൽ വിളവെടുക്കാൻ കഴിയുമെന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത.

3. വെള്ളരിക്ക

പച്ചക്കറിയായി മാത്രമല്ല, സാലഡിലും മറ്റുമായി ഉപയോഗിക്കുന്ന വെള്ളരിക്കക്ക് വേനൽക്കാലത്ത് ഡിമാൻഡ് വളരെ കൂടുതലാണ്. വർഷത്തിലെ ഏത് സീസണിലും വളരുന്ന ഈ പച്ചക്കറി കൃഷി ചെയ്യാൻ കൂടുതൽ സമയമെടുക്കില്ല. എന്നാൽ ഇതിന് കൂടുതൽ സ്ഥലം ആവശ്യമാണെന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.
അതിനാൽ, നിങ്ങളുടെ അടുക്കളയിൽ ഒരു പ്രത്യേക സ്ഥലം മാറ്റി നിർത്തിയിട്ട് വേണം വെള്ളരിക്ക വളർത്താനുള്ളത്. നട്ട് മൂന്നോ നാലോ ആഴ്ചകൾക്കുള്ളിൽ വെള്ളരിക്ക കായ്ഫലം നൽകുന്നു.

4. ചീര

നമ്മുടെ ഭക്ഷണത്തിലെ ഏറ്റവും ആരോഗ്യകരമായ പച്ചക്കറിയാണ് ചീര. 4 മുതൽ 5 ആഴ്ചകൾക്കുള്ളിൽ ചീര വളരുന്നു. എന്നാൽ കീടങ്ങളെ പ്രതിരോധിച്ചും നല്ല വളം നൽകിയുമാണ് ചീര പാകേണ്ടത്. ദിവസവും ചെടി നനയ്ക്കണം. ദിവസവും ചെടി നനച്ചാൽ, ഏതാനും ആഴ്ചകൾക്കുള്ളിൽ ചീരയുടെ പച്ച ഇലകൾ പുറത്തുവരും.
കുറഞ്ഞ ഊഷ്മാവിൽ പോലും അതിവേഗം വളരുന്നതും 30 ദിവസത്തിൽ താഴെ വിളവെടുക്കാവുന്നതുമായ സസ്യങ്ങളിൽ ഒന്നാണിത്.

5. ബുഷ് ബീൻസ് അഥവാ കുറ്റിപ്പയർ

വിറ്റാമിനുകളാൽ സമ്പുഷ്ടമായ ബുഷ് ബീൻസ് 20 ദിവസത്തിനുള്ളിൽ വളരുന്നതാണ്. അതായത് ഒരു മാസത്തിനുള്ളിൽ നിങ്ങൾക്ക് വിളവെടുക്കാൻ സാധിക്കും. ഭക്ഷണത്തിൽ കുറ്റിപ്പയർ പതിവാക്കിയാൽ പലതാണ് ഗുണം.

6. ബീറ്റ്റൂട്ട്

ബീറ്റ് റൂട്ട് വളർത്തുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ, ബീറ്റ് റൂട്ട് വളർത്തുന്നതിന് വളരെ കുറഞ്ഞ പരിശ്രമം മതി എന്നതാണ്. മറ്റ് പച്ചക്കറികളെ അപേക്ഷിച്ച് ബീറ്റ്റൂട്ടിന്റെ ഇലകളിലും ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ പച്ചക്കറി വളർത്തുമ്പോൾ, അധികം ചൂട് ബാധിക്കാത്ത സ്ഥലത്ത് വേണം നടേണ്ടത്. അതിനാൽ, മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളിൽ ഇവ നടരുത്. ബാക്കിയുള്ള മാസങ്ങളിൽ കൃഷി ചെയ്യാവുന്നതാണ്. ദിവസത്തിൽ ഒരു തവണയാണ് നനവ്. 25 മുതൽ 30 ദിവസത്തിനുള്ളിൽ ഇതിന്റെ വിത്തുകൾ മുളച്ചു തുടങ്ങും.

7. സൂര്യകാന്തി വിത്ത്

നിങ്ങളുടെ അടുക്കളത്തോട്ടത്തിന് വ്യത്യസ്തത നൽകുന്നതിന് സൂര്യകാന്തി വിത്തുകൾ നല്ലതാണ്. പോഷക സമൃദ്ധമായ ഈ വിത്ത് മുളയ്ക്കാൻ 12 ദിവസമെടുക്കും. ഏത് സീസണിലും കാലാവസ്ഥയിലും സൂര്യകാന്തി വളരുന്നു. ഇതിന് ആവശ്യത്തിന് സൂര്യപ്രകാശവും ദിവസേന നനയും ആവശ്യമാണ്. നിങ്ങളുടെ ബാൽക്കണിയിൽ പോലും ഈ വിള വളർത്താവുന്നതാണ്.

English Summary: Some vegetables that can be grown at home within a month
Published on: 22 June 2024, 08:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now