Updated on: 30 May, 2024 2:59 PM IST
What are the different varieties of Tapioca?

കപ്പ അല്ലെങ്കിൽ മരച്ചീനി ഇഷ്ട്ടപ്പെടാത്തവർ കുറവായിരിക്കും.  കപ്പയും മീനും ഇന്ന് കേരളത്തിന് പുറത്തുള്ള നാടുകളിലും പ്രശസ്‌തമാണ്‌.  ഏതുകാലാവസ്ഥയെയും അതിജീവിച്ചു വളരുന്നതും എളുപ്പത്തിൽ കൃഷി ചെയ്യാൻ സാധിക്കുന്നതുമായ ഒരു കിഴങ്ങുവർഗ്ഗമാണ് കപ്പ.  നാടന്‍ പേരുകളിലറിയപ്പെട്ടിരുന്ന ധാരാളം മരച്ചീനി ഇനങ്ങള്‍ ഒരു കാലത്ത് നമ്മുടെ നാട്ടില്‍ കൃഷിചെയ്തു വന്നിരുന്നു. പുല്ലാനിക്കപ്പ, ആമ്പക്കാടന്‍, കോട്ടയം ചുള്ളിക്കപ്പ തുടങ്ങി മൂപ്പിലും ഉയരത്തിലും നിറത്തിലും സ്വാദിലുമെല്ലാം ഇവ വ്യത്യസ്തത പുലര്‍ത്തിയിരുന്നു. ഇവയില്‍ പലതും ഇന്നു കൃഷി ചെയ്യുന്നില്ല എങ്കിലും പുതിയ പലയിനം കപ്പയിനങ്ങളും കണ്ടെത്തിയിട്ടുണ്ട് ചില പുതിയ ഇനങ്ങളും അവയുടെ പ്രത്യേകതകളും എന്തെന്ന് കാണാം.

എച്ച് 165: എട്ടുമാസത്തെ വിളദൈര്‍ഘ്യമുള്ള ഇനമാണിത്. മൊസൈക്ക് രോഗത്തെ ചെറുക്കൻ ഇതിനു കഴിവുണ്ട്

എച്ച് 226: 10 മാസം വിളദൈര്‍ഘ്യമുള്ള ഇനമാണിത്

എം 4: നല്ല പാചകഗുണമുള്ള 10 വിളദൈര്‍ഘ്യമുള്ള ഇനമാണിത്

ശ്രീവിശാഖം: മഞ്ഞനിറത്തില്‍ കാമ്പുള്ള ഈ ഇനം  10 മാസത്തെ കാലദൈര്‍ഘ്യമുണ്ടിതിന്. മൊസേക്ക് രോഗത്തെ ചെറുത്തുനില്‍ക്കാനുള്ള ശേഷിയുണ്ട്.

ശ്രീസഹ്യ :10 മാസ വിളദൈര്‍ഘ്യമുള്ള ഇനമാണിത്. 30 ശതമാനം സ്റ്റാര്‍ച്ചടങ്ങിയയിനമാണ്

ശ്രീജയ:വിളദൈര്‍ഘ്യം 6-7 മാസം 1 ഹെക്ടറിന് 26 മുതല്‍ 30 ടണ്‍വരെ വിളവ് ലഭിക്കും. നല്ല സ്വാദുള്ള ഇനമാണിത്

ശ്രീവിജയ:ശരാശരി 25 മുതല്‍ 28 ടണ്‍വരെയാണിതിന്റെ വിളവ്. വിളദൈര്‍ഘ്യം 6-7 മാസം.നല്ല സ്വാദുള്ള ഇനമാണിത്

കല്പക:  തെങ്ങിന്‍ തോട്ടങ്ങളില്‍ മികച്ച ഇടവിളയാക്കാവുന്ന 

ശിഖരമില്ലാത്ത കപ്പയിനം. 6 മാസംമൂപ്പ്.

ശ്രീ ഹർഷ  നല്ല ഉണക്കക്കപ്പ ഉണ്ടാകാകൻ പറ്റിയ ഇനമാണിത് 10 മാസമാണിതിന്റെ വിളദൈര്‍ഘ്യം. 35-40 ടണ്‍ വിളവ് കിട്ടും.

നിധി: വിളദൈര്‍ഘ്യം അഞ്ചര-ആറ് മാസം. മികച്ച വിളവും നല്ല രുചിയുമുള്ള മരച്ചീനിയിനം.

വെള്ളായണി ഹ്രസ്വ: ഏറ്റവും ചുരുങ്ങിയ കാലദൈര്‍ഘ്യം. 5-6 മാസം. നല്ല പാചകഗുണമുണ്ട്.

ശ്രീരേഖ: 10 മാസത്തെ വിളദൈര്‍ഘ്യമുള്ള ഹൈബ്രിഡ് മരച്ചീനി നല്ല രുചിയുള്ള ഇനമാണിത്

ശ്രീപ്രഭ: 10 മാസത്തെ വിളദൈര്‍ഘ്യം. നല്ല രുചിയുള്ള ഇനമാണിത്.

വിവരങ്ങൾക്ക് കടപ്പാട്  കേരള കാർഷിക സർവകലാശാല

English Summary: What are the different varieties of Tapioca?
Published on: 30 May 2024, 02:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now