Updated on: 16 April, 2024 5:21 PM IST
കുഞ്ഞുള്ളി

കേരളത്തിലെ കറികൂട്ടികളിലെ സ്ഥിരം സാന്നിധ്യമാണ് കുഞ്ഞുള്ളി. സവാളയെക്കാൾ പ്രാധാന്യത്തോടെ അടുക്കളയിൽ സ്ഥാനം പിടിച്ചിരുന്ന കുഞ്ഞുള്ളി നിരവധി ആരോഗ്യഗുണങ്ങളുടെ കലവറയാണ്. അല്ലിയം സ്റ്റിപിറ്റാറ്റം എന്നാണ് ഇതിൻ്റെ ശാസ്ത്രീയ നാമം.സവാളയെക്കാൾ സ്വാദിലും പോഷകഗുണങ്ങളിലും കേമനായ കുഞ്ഞുള്ളി പേരുപോലെതന്നെ വളരെ ചെറുതാണ്, കുലകളായി വളരുന്ന കുഞ്ഞുള്ളിയിൽ വെള്ളത്തിൻ്റെ അളവ് കുറവായിരിക്കും. സാധാരണ സവാളയുടെ തൊലിയെക്കാൾ കട്ടികുറഞ്ഞ തൊലിയോടുകൂടിയ ഇവ വിവിധ വിഭവങ്ങളിൽ പ്രധാനിയായും അല്ലാതെയും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. അല്ലിയം എന്ന ജനുസ്സിൽപ്പെടുന്ന ഒരു സസ്യമായ ചുവന്നുള്ളി ലോകത്താകമാനം ഭക്ഷണപ്രേമികൾ വിവിധ വിഭവങ്ങളിൽ ഉപയോഗിക്കാറുണ്ട്. കേരളത്തിൽ കുഞ്ഞുള്ളി സാമ്പാർ,തീയൽ, മത്സ്യ-മാംസ വിഭവങ്ങൾ തുടങ്ങി നിരവധി വിഭങ്ങളിലെ ആവിശ്യ ചേരുവയാണ്. ഇവ ഉപയോഗിച്ച് കേരളത്തിൽ വിവിധ എണ്ണകൾ തയ്യാറാക്കുകയും ചെയ്യാറുണ്ട്. ധാരാളം ആൻ്റിഓക്സിഡൻ്റുകൾ അടങ്ങിയതുകൊണ്ടുതന്നെയാണ് ഇത് നല്ലൊരു മരുന്നാണെന്ന് പൊതുവെ പറയപ്പെടുന്നു.

കൃഷിരീതി

കുഞ്ഞുള്ളി നമ്മുക്ക് വളരെയെളുപ്പത്തിൽ വീടുകളിലും വളർത്തിയെടുക്കാവുന്നതാണ്. ശ്രദ്ധയോടെ പരിപാലിച്ചാൽ ഗ്രോ ബാഗിൽ നിന്നുപോലും നല്ല വിളവെടുക്കാൻ കഴിയും. കുഞ്ഞുള്ളികൃഷിക്കായി മണ്ണ് പാകി ചാണകപ്പൊടി, കോഴിവളം, ഇല കമ്പോസ്റ്റ് എന്നിവ അടിവളമായി ചേർത്ത് നിലമൊരുക്കുക. താപനില കുറച്ചുകൊണ്ടുവരുന്നതിനായി രണ്ടാഴ്ചത്തേക്ക് നന്നായി നിലം നനച്ചുകൊടുക്കുക. കുഞ്ഞുള്ളി നട്ടതിനു ശേഷവും മണ്ണിൽ ഈർപ്പത്തെ നിലനിർത്തുന്നതിനായി 50 ദിവസത്തേക്കെങ്കിലും നനച്ചുകൊടുക്കേണ്ടതുണ്ട്. ഇതിനു ശേഷം ഇവ വളരുന്ന സമയങ്ങളിൽ വെള്ളമൊഴിക്കുന്നത് കുറച്ചുകൊണ്ടുവരണം, അല്ലാത്തപക്ഷം അമിത ജലസേചനം ഇവയെ നശിപ്പിച്ചുകളയാൻ സാധ്യതയുണ്ട്. 65-70 ദിവസങ്ങൾക്കുള്ളിൽ ഇവ വിളവെടുപ്പിന് പാകമാകും.

കുഞ്ഞുള്ളികൃഷി

മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും

മുടികൊഴിച്ചിൽ വളരെയധികം പേരെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഇതിൽ നിന്നും രക്ഷ നേടാനുള്ള ഒരു പ്രധാന മാർഗമാണ് കുഞ്ഞുള്ളി നീരിൻ്റെ ഉപയോഗം. കുഞ്ഞുള്ളിയിൽ അടങ്ങിയിട്ടുള്ള ആൻറി ബാക്ടീരിയൽ, ആൻ്റി ഫംഗൽ ഗുണങ്ങൾ തലയിലെ താരൻ അകറ്റാനും വളരെ ഉപകാരപ്രദമാണ്. ഇവയിൽ ധാരാളമായി സൾഫർ അടങ്ങിയിട്ടുള്ളതിനാൽ ഇത് കൊളാജൻ എന്ന പ്രോട്ടീനിൻ്റെ ഉൽപ്പാദനം വർധിപ്പിക്കുന്നു. മുടിയുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ കൊളാജൻ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. അകാല നരയ്ക്കും, മുടി പൊട്ടിപോകലിനും കുഞ്ഞുള്ളി നീര് ഉപയോഗിക്കുന്നത് വളരെ ഗുണം ചെയ്യും.

ഹൃദയാരോഗ്യത്തിന്

ഇവയിൽ അടങ്ങിയിരിക്കുന്ന എൻസൈമുകൾ കൊളസ്ട്രോൾ കുറയ്ക്കുകയും രക്തക്കുഴലുകൾ വികസിപ്പിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കുഞ്ഞുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ, ക്വെർസെറ്റിൻ എന്നീ ആൻ്റിഓക്‌സിഡൻ്റുകൾക്ക് ഹൈപ്പർടെൻസിവ് ഗുണങ്ങൾ ഉള്ളതിനാൽ ഇവ രക്തസമ്മർദ്ദം സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു. കരളിലെ എൻസൈം പ്രവർത്തനത്തിലൂടെ അലിസിൻ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നു എന്നതിന് ചില തെളിവുകളുണ്ട്.

കുഞ്ഞുള്ളികൾ

ദഹനത്തിന്

3.2 ഗ്രാം ഫൈബറടങ്ങിയ കുഞ്ഞുള്ളി മലബന്ധം കുറയ്ക്കുകയും ദഹനപ്രവർത്തനം സുഗമമായി നടത്താൻ സഹായിക്കുകയും ചെയ്യും.

പ്രതിരോധശേഷിക്ക്

കുഞ്ഞുള്ളിയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുണ്ട്, ഇത് രോഗപ്രതിരോധവ്യവസ്ഥയുടെ ആരോഗ്യത്തിൻ്റെ വിവിധ വശങ്ങളെ പിന്തുണയ്ക്കുകയും, അപകടകരമായ സൂക്ഷ്മാണുക്കളെ ഇല്ലാതാക്കുന്നത് ഉൾപ്പെടെ ശരീരത്തിൻ്റെ പ്രതിരോധ സംവിധാനങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

English Summary: Health benefits of Shallots
Published on: 16 April 2024, 05:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now