Updated on: 31 May, 2020 11:15 PM IST
വിളവിന്റെ കാര്യത്തിൽ വെണ്ട വർഗ്ഗത്തിലെ കേമനാണ് ആനക്കൊമ്പൻ വെണ്ട. ഇളം പച്ചനിറത്തിലും, ചുവപ്പു നിറത്തിലും സാധാരണയായി കണ്ടുവരുന്നു. പലർക്കും സംശയമുള്ള ഒന്നാണ് ആനക്കൊമ്പൻ വെണ്ടയുടെ കൃഷിരീതി. സാധാര വെണ്ട കൃഷി ചെയ്യുന്നത് പോലെയാണ് ആനക്കൊമ്പൻ വെണ്ടയുടെ കൃഷിരീതിയും. വെണ്ടക്കൃഷി ചെയ്യുമ്പോൾ എപ്പോളും  ജൈവസമ്പുഷ്ടമാക്കി വയ്ക്കണം. വലിയ ചെടിയായി വളരുന്ന ഇനമായതുകൊണ്ടു തന്നെ വലിയ തടമെടുത്ത് വേണം ആനക്കൊമ്പന്‍ വെണ്ട നടാന്‍. തൈയാകുമ്പോള്‍ മുതല്‍ കൊടുക്കുന്ന വളവും പരിരക്ഷയുമാണ് ഒരു ചെടിയില്‍ നിന്നു ലഭിക്കുന്ന വിളവിനാധാരം. മുന്നടി സമചതുരത്തില്‍ കുഴികളെടുത്ത്. കാലിവളം, എല്ല് പൊടി എന്നിവ നന്നായി കൂട്ടി കലര്‍ത്തി കുഴി മൂടുക. കമ്പോസ്റ്റിങ്ങ് പ്രവര്‍ത്തനം വേഗത്തിലാക്കാനും തടത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനും ഒന്നു രണ്ടു തവണ നനച്ച് കൊടുക്കണം. ഇങ്ങനെ തയ്യാറാക്കിയ തടത്തില്‍ അല്‍പ്പം വേപ്പിന്‍ പിണ്ണാക്ക് കൂടി ചേര്‍ത്ത് ഒന്നു കൂട്ടിയിളക്കി വെണ്ട വിത്ത് നടാം. 

മഞ്ഞു കാലത്തും വേനല്‍ക്കാലത്തുമാണ് വെണ്ട നടുന്നതെങ്കില്‍ തടങ്ങള്‍ അല്‍പ്പം താഴ്ത്തി വേണം നടാന്‍. പിന്നീട് ചെടിയുടെ വളര്‍ച്ച അനുസരിച്ച് പച്ചില കമ്പോസ്റ്റും ജൈവ വളങ്ങളും കൊടുത്തത് തടങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരുന്നതാണ് നല്ലത്. ഈ രീതി അവലംമ്പിക്കുന്നതിലൂടെ തടത്തില്‍ വായു സഞ്ചാരമുറപ്പാക്കാന്‍ സാധിക്കും. മഴക്കാലത്താണ് നടുന്നതെങ്കില്‍ തടമല്‍പ്പം ഉയര്‍ത്തി നടുണം. വെള്ളം കെട്ടിക്കിടക്കാതിരിക്കാനിതു സഹായിക്കും. വൈകുന്നേരങ്ങളിലാണ് തൈ നടാന്‍ പറ്റിയ സമയം. മഴ കുറവുള്ള സമയത്താണങ്കില്‍ രണ്ട് നേരം നനയ്ക്കണം. വളപ്രയോഗം മറ്റു പച്ചക്കറി വിളകള്‍ക്ക് നല്‍കുന്ന പോലെ തന്നെ നല്‍കാം. എല്ലാതരം ജൈവവളങ്ങളും കൊമ്പന്‍ വെണ്ടയ്ക്ക് വളമായി ഉപയോഗിക്കാം. നന്നായി പരിപാലിച്ചാല്‍ ആറ് - ഏഴ് മാസം തുടര്‍ച്ചായി ആനക്കൊമ്പന്‍ വെണ്ടയില്‍ നിന്ന് വിളവ് ലഭിക്കും. വിളവ് കുറയുമ്പോള്‍ മുകള്‍ അറ്റം വെട്ടിവിട്ടാല്‍ പുതിയ ശിഖരങ്ങള്‍ വന്ന് വീണ്ടും വിളവ് ലഭിക്കും.
English Summary: aanakomban venda farming
Published on: 13 April 2019, 11:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now