Updated on: 12 April, 2023 8:46 AM IST
Application of this organic fertilizer can provide good yield in chilli cultivation

അടുക്കളതോട്ടത്തിൽ തീർച്ചയായും ഉണ്ടായിരിക്കേണ്ട ഒരു പച്ചക്കറിയാണ് മുളക്.  മുളകില്ലാതെ ഉണ്ടാക്കുന്ന കറികൾ ഉണ്ടാകില്ല. എന്നാൽ പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് മുളകുചെടികൾ മുരടിച്ചു പോകുക, നല്ല വിള ലഭിക്കുന്നില്ല എന്നൊക്കെ. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ചില ജൈവവളങ്ങൾ നമുക്ക് ഉണ്ടാക്കാവുന്നതാണ്. എങ്ങിനെയെന്ന് നോക്കാം.

- ഈ ജൈവവളം തയ്യാറാക്കാനായി വേണ്ടത് നിങ്ങളുടെ വീട്ടില്‍ ഉള്ള പച്ചക്കറി മാലിന്യങ്ങളാണ്. നിങ്ങള്‍ അടുക്കളിയില്‍ ഉണ്ടാകുന്ന ജൈവമാലിന്യങ്ങള്‍, പ്രത്യേകിച്ച്, സവാള, ഉള്ളി എന്നിവയുടെ തൊലി, അതുപോലെ, പച്ചക്കറി അവശിഷ്ടങ്ങള്‍, ചോറ് എന്നിവയെല്ലാം തന്നെ ഒരു പാത്രത്തിലാക്കി മാറ്റി വെക്കുക. ഇത് ഒരു കുക്കറിൽ ഇട്ട് ഒന്ന് വേവിച്ച് എടുക്കണം. അത്യാവശ്യം വേവണം. അതിന് ശേഷം ചൂട് ആറി കഴിയുമ്പോള്‍ മിക്‌സിയുടെ ജാറില്‍ ഇട്ട് നന്നായി അടിച്ച് എടുക്കുക. ഇത് അടിച്ച് എടുക്കുന്നതിനായി വേവിക്കാന്‍ വെച്ച വെള്ളം എടുക്കാവുന്നതാണ്. ഇത് നന്നായി അരച്ച് വെള്ളം പോലെ നിങ്ങള്‍ക്ക് കിട്ടും. ഇത് മുളകിന്റെ കടയ്ക്ക് ആഴ്ച്ചയില്‍ ഒരിക്കല്‍ വീതം ഒഴിച്ച് കൊടുക്കുന്നത് മുളക് വേഗത്തില്‍ വളരുന്നതിന് സഹായിക്കുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: മുളക് പ്രിയരാണോ? അറിഞ്ഞിരിക്കാം ആരോഗ്യ ഗുണങ്ങൾ

- വീട്ടില്‍ വിറക് അടുപ്പ് ഉണ്ടെങ്കില്‍ അതില്‍ നിന്നും കിട്ടുന്ന ചാരം അല്ലെങ്കില്‍ വെണ്ണീര്‍ ഇട്ട് കൊടുക്കുന്നതും നല്ലൊരു വളമാണ്. ഇവ ഇട്ട് കൊടുത്താല്‍ മുളകിന് വേണ്ട പോഷകങ്ങള്‍ കൃത്യമായി ലഭിക്കുകയും അതുപോലെ, നല്ലപോലെ വളരുകയും ചെയ്യും. ചാരം ദിവസേന ഇട്ട് കൊടുക്കുന്നത് നല്ലതാണ്. ഇത് മുളകിന് മാത്രമല്ല, മറ്റ് പച്ചക്കറി ചെടികള്‍ക്കും ഇത് ഇട്ട് കൊടുക്കാവുന്നതാണ്. അതുപോലെ, എന്നും നനച്ച് കൊടുക്കാനും മറക്കരുത്. അല്ലെങ്കില്‍ മുളക് വാടി കൊഴിഞ്ഞ് പോകാന്‍ സാധ്യത വളരെ കൂടുതലാണ്.

മറ്റ് പച്ചക്കറി ചെടികള്‍ക്ക് നല്‍കുന്ന അതേ സംരക്ഷണം പച്ചമുളകിനും നമ്മള്‍ നല്‍കണം. വീട്ടിലെ പറമ്പില്‍ നട്ടുപിടിപ്പിക്കുന്ന പച്ചമുളക് ചിലപ്പോള്‍ പക്ഷികള്‍ തിന്ന് തീര്‍ക്കാന്‍ സാധ്യത ഉണ്ട്. അതിനാല്‍, ഇതില്‍ നിന്നും സംരക്ഷണം ഉറപ്പാക്കണം.

അതുപോലെ, നല്ലപോലെ സൂര്യപ്രപകാശം ഏല്‍ക്കുന്ന സ്ഥലത്ത് മുളക് തൈ നട്ട് പിടിപ്പിക്കാന്‍ ശ്രദ്ധിക്കുക. പഴുത്ത് വീഴുന്നതിന് മുന്‍പേ തന്നെ നന്നായി മൂക്കുമ്പോള്‍ മുളക് പൊട്ടിച്ചെടുക്കാന്‍ ശ്രദ്ധിക്കണം.

പറിച്ചെടുക്കുന്ന മുളക് ഫ്രിഡ്ജില്‍ ഒറു കവറില്‍ കെട്ടി സൂക്ഷിക്കാവുന്നതാണ്. മുളക് എപ്പോഴും വെറേ പാത്രത്തിലോ കവറിലോ ആക്കി സൂക്ഷിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ പെട്ടെന്ന് കേടായി പോകാന്‍ സാധ്യത കൂടുതലാണ്.

English Summary: Application of this organic fertilizer can provide good yield in chilli cultivation
Published on: 06 April 2023, 10:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now