മഴക്കാലം വന്നതോടെ കർഷകർ നല്ല സന്തോഷത്തിലാണ്. സമയത്തിന് എത്തിയ മഴ, സാമാന്യമായ തോതിൽ തന്നെ ലഭിച്ച മഴ, എന്നിവയൊക്കെ കാർഷിക ഉൽപന്നങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
Carrot, Beans, Beetroot, Turnip, Cauliflower, എന്നി പച്ചക്കറികൾ വളർത്തുന്ന ആഗസ്റ്റ് മാസം വന്നതോടെ കർഷകരെല്ലാം വളരെ തിരക്കിലാണ്.
Cauliflower, ഇന്ത്യയിൽ എല്ലാവരും ഇഷ്ടപെടുന്ന ഒരു പച്ചക്കറിയാണ്. ഇതിൽ വളരെയധികം പോഷകാംശങ്ങൾ അടങ്ങിയിരിക്കുന്നു.
കാലാവസ്ഥ
Cauliflower സാധാരണയായി തണുപ്പ് കാലങ്ങളിലാണ് വളരുന്നതെങ്കിലും, മെയ് മാസങ്ങളിൽ വളർത്തുന്ന ഇനങ്ങളും ഉണ്ട്. അധികവും വിളവെടുപ്പ് നടത്തുന്നത് September, February, എന്നി മാസങ്ങളുടെ ഇടയിലാണ്. 20 ഡിഗ്രി സെൽഷ്യസാണ് അനുയോജ്യമായ താപനില.
അനുയോജ്യമായ മണ്ണ്
എല്ലാ മണ്ണിലും വളരുമെങ്കിലും കളിമണ്ണാണ് ഏറ്റവും അനുയോജ്യം. കാരണം കളിമണ്ണ് നനഞ്ഞിരിക്കുന്നതു കൊണ്ട് തന്നെ. PH മൂല്യം 2.5 നും 6.6 നും ഇടയിലുള്ളതായിക്കണം.
വിതയ്ക്കൽ
സാധാരണയായി വിതയ്ക്കാനുള്ള സമയം ആഗസ്റ്റും വിളവെടുപ്പ് നടത്തുന്നത് തണുപ്പുകാലങ്ങളിലുമാണ്. 250 kg Farm Yard വളം, മണലുമായി യോജിപ്പിച്ചാണ് ഇട്ടുകൊടുക്കേണ്ടത്. വിത്തുകൾ തമ്മിൽ ചുരുങ്ങിയത് 10 cm അകലമെങ്കിലും ഉണ്ടായിരിക്കണം. ലൈനികളിലായിരിക്കണം നടേണ്ടത്. ലൈനുകൾ തമ്മിലുള്ള അകലം 2 cm ആയിരിക്കണം. കീടനാശിനികൾ ഉപയോഗിച്ച് വിത്തുകൾ രോഗവിമുക്തമാക്കിയിരിക്കണം. ഒരുമാസത്തിനു ശേഷം മുളവരുന്നതാണ്.
വിളവെടുക്കൽ
വിതയ്ക്കൽ കഴിഞ്ഞ് 90-120 ദിവസത്തിനുള്ളിൽ വിളവ് പൂർണ്ണവളർച്ച എത്തുന്നതാണ്. ഈ സമയത്ത് കൃഷിസ്ഥലം ആഴ്ചയിൽ ഒരിക്കൽ നനച്ചുകൊടുക്കണം.
തലഭാഗം 6 to 8 ഇഞ്ചിനിടയിൽ വലുപ്പം വന്നാൽ Cauliflower വിളവെടുപ്പ് നടത്താവുന്നതാണ്. ഉടനെ തന്നെ 0 to 4 ഡിഗ്രിയിൽ സ്റ്റോർ ചെയ്‌ത് വെക്കേണ്ടതാണ്. ഇല്ലെങ്കിൽ Cauliflower ചീഞ്ഞളിയാൻ സാദ്ധ്യതയുണ്ട്.
Cauliflower പല തരത്തിലുണ്ട്. എന്നാൽ താഴെ കൊടുത്തിരിക്കുന്നയാണ് അതിൽ പ്രധാനപ്പെട്ടവ :
- Pant Shubhra
- Pusa Deepali:
- Pusa Synthetic:
- Pusa Snowball
- Pusa Snowball K-1
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മണിത്തക്കാളികൃഷി