ചട്ടികളിൽ എളുപ്പത്തിൽ വളർത്തിയെടുക്കാൻ കഴിയുന്ന പോഷക സമൃദ്ധമായ പച്ചക്കറിയാണ് കാരറ്റ്. അപ്പാർട്ട്മെൻ്റ് ആയാലും ഫ്ലാറ്റ് ആയാലും അനുയോജ്യമായ ഓപ്ഷനാണ് കാരറ്റ്. കാരറ്റ് വളർത്താനുള്ള ഏറ്റവും നല്ല സമയമാണിപ്പോൾ, കാരറ്റിന് നല്ല വിളവ് ലഭിക്കുന്നതിന് ശരിയായ സമയത്ത് നടേണ്ടത് പ്രധാനമാണ്. മണ്ണിലല്ലാതെ പാത്രങ്ങളിൽ കാരറ്റ് വളർത്തുന്നതിന് കുറഞ്ഞത് 10-12 ഇഞ്ച് ആഴവും കഴിയുന്നത്ര വീതിയുമുള്ള പാത്രമാണ് ഉപയോഗിക്കേണ്ടത്.
കാരറ്റ് വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം ചട്ടി തെരഞ്ഞെടുത്തതിന് ശേഷം ഗുണനിലവാരമുള്ള പോട്ടിംഗ് മണ്ണ് നിറയ്ക്കുക. 0.25-0.5 ഇഞ്ച് ആഴത്തിൽ വിത്ത് പാകുക. മുളച്ച് കഴിഞ്ഞാൽ, നേർത്ത കാരറ്റ് തൈകൾ (2 ഇഞ്ച് ഉയരമുള്ളപ്പോൾ) ചട്ടികളിലേക്ക് മാറ്റി നടാവുന്നതാണ്.
കണ്ടെയ്നറിൽ കാരറ്റ് നടുമ്പോൾ കുറഞ്ഞത് 6-8 മണിക്കൂഡർ നേരിട്ടുള്ള സൂര്യപ്രകാശം 8-10 മണിക്കൂർ പരോക്ഷമായ സൂര്യപ്രകാശവും ആവശ്യമാണ്. വേരുകളുടെ വളർച്ചയെ തടസ്സപ്പെടുത്താത്ത നല്ല നീർവാഴച്ചയുള്ള എക്കൽ നിറഞ്ഞ വായുസഞ്ചാരമുള്ള മണ്ണാണ് കാരറ്റ് ഇഷ്ടപ്പെടുന്നത്. നിങ്ങൾക്ക് പോട്ടിംഗ് മിക്സ് വാങ്ങിക്കാം, അല്ലെങ്കിൽ സ്വന്തമായി ഉണ്ടാക്കിയെടുക്കാം. തയ്യാറാക്കുന്ന മണ്ണ് കളിമണ്ണിനേക്കാൾ കൂടുതൽ മണ്ണ് നിറഞ്ഞതാണെന്നും കല്ല് ഇല്ലെന്നും ഉറപ്പാക്കുക. മണ്ണ് എപ്പോഴും ഈർപ്പമുള്ളതായി നിലനിർത്തുന്നതിന് പതിവായി നനയ്ക്കുക. മണ്ണ് പൂർണമായി ഉണങ്ങാൻ വിടരുത്. എന്നിരുന്നാലും അമിതമായി നനയ്ക്കുന്നതും വെള്ളം കെട്ടിനിൽക്കുന്നതും ഒഴിവാക്കുക.
കാരറ്റ് വളർത്തിയെടുക്കുമ്പോൾ അകലം പാലിക്കേണ്ടത് അത്യാവശ്യമാണ്. ക്യാരറ്റ് ചെടികൾക്കിടയിലുള്ള ശരിയായ അളവിലുള്ള ഇടം, ഓരോ ചെടിയെയും സ്വതന്ത്യമായി വളരുന്നതിന് അനുവദിക്കുന്നു. വിത്ത് പാകുമ്പോൾ രണ്ടോ മൂന്നോ ഇഞ്ച് അകലമാണ് അനുയോജ്യം. തൈകൾ രണ്ടോ മൂന്നോ ഇഞ്ച് ഉയരത്തിൽ വളരുമ്പോൾ അവ മൂന്നോ നാലോ ഇഞ്ച് അകലത്തിൽ ആയിരിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: വെണ്ട കൃഷിയിൽ വിളവ് ഇരട്ടിയാക്കാം!
കാരറ്റ് ഒരു റൂട്ട് വിളയായതിനാൽ നൈട്രജൻ കൂടുതലുള്ള മണ്ണ് അവർ ഇഷ്ടപ്പെടുന്നില്ല. വേരുകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നകിന് നൈട്രജൻ കുറവുള്ളതും എന്നാൽ ഫോസ്ഫറസും പൊട്ടാസ്യവും കൂടുതലുള്ളതുമായ വളം ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. ഉദാഹരണത്തിന്, NPK 5-10-10 എന്ന ഫോർമുല.
സമയബന്ധിതമായി വളമോ പഴകിയ ചാണകമോ ആദ്യം ചട്ടി മണ്ണിൽ ചേർക്കുന്നത് നല്ലതാണ്. കൂടാതെ, മധ്യകാലഘട്ടത്തിൽ, കമ്പോസ്റ്റോ അല്ലെങ്കിൽ ചാണകപ്പൊടിയോ ഉപയോഗിക്കുന്നതും വളർച്ചയെ സഹായിക്കുന്നു.
കളകൾ, കീടങ്ങൾ, രോഗങ്ങൾ എന്നിവ കാരറ്റ് ചെടികളുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നു, എന്നിരുന്നാലും കണ്ടെയ്നറുകളിൽ വളർത്തുമ്പോൾ അതിനെ പറ്റി വിഷമിക്കേണ്ടതില്ല. പക്ഷെ മുഞ്ഞ, ചിലന്തി, ചെള്ള് വണ്ടുകൾ എന്നിവ കാരറ്റിൻ്റെ വളർച്ചയെ തടസ്സപ്പെടുത്തുന്നു. എന്നാലും ഇവയെ എളുപ്പത്തിൽ നിങ്ങൾക്ക് നിയന്ത്രിക്കാൻ സാധിക്കും. കീടനാശിനിയായി സോപ്പ് മിശ്രിതം, വേപ്പെണ്ണ, എന്നിവ തളിക്കാം.
കാരറ്റിൻ്റെ വിളവെടുപ്പ് വസന്തത്തിൻ്റെ തുടക്കത്തിലോ അല്ലെങ്കിൽ വേനൽക്കാലത്തിൻ്റെ തുടക്കത്തിലോ കാലാവസ്ഥാ മിതമായിരിക്കുമ്പോൾ ചെയ്യുന്നതാണ് ഉത്തമം. കാരറ്റ് കുറഞ്ഞത് 1 ഇഞ്ച് വ്യസമുള്ളപ്പോൾ വിളവ് എടുക്കണം.
ബന്ധപ്പെട്ട വാർത്തകൾ: കോളിഫ്ലവർ കൃഷി തുടങ്ങാം; നന്നായി ശ്രദ്ധിച്ചാൽ വിളവ് ഇരട്ടി