Updated on: 25 May, 2021 4:54 PM IST
രോഗി

രാജ്യത്തുടനീളം വർദ്ധിച്ചുവരുന്ന കറുത്ത ഫംഗസ് അണുബാധകൾക്കിടയിൽ, ദില്ലി എൻ‌സി‌ആറിലും ഉത്തർപ്രദേശിലെ ഗാസിയാബാദിലും മഞ്ഞ ഫംഗസ് അണുബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇത് ഇപ്പോൾ കറുത്ത ഫംഗസിനേക്കാളും വെളുത്ത ഫംഗസിനേക്കാളും അപകടകരമാണെന്ന് കണക്കാക്കപ്പെടുന്നു.

ഗാസിയാബാദിലെ കോവിഡിൽ നിന്ന് സുഖം പ്രാപിച്ച ഒരാൾക്ക് കറുപ്പ്, വെള്ള, മഞ്ഞ എന്നീ മൂന്ന് തരം ഫംഗസ് അണുബാധയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് endoscopy, വഴി കണ്ടെത്തിയതായി ഇഎൻ‌ടി സ്പെഷ്യലിസ്റ്റായ ഡോ. ബി പി ത്യാഗി പറഞ്ഞു.

മഞ്ഞ ഫംഗസിന്റെ ലക്ഷണങ്ങൾ:

മഞ്ഞ ഫംഗസ് ഒരു മാരകമായ രോഗമാണ്, ഇത് ആന്തരികമായി ആരംഭിക്കുന്നതിനാൽ, താഴെ പറയുന്ന ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടാലുടൻ വൈദ്യചികിത്സ തേടേണ്ടത് അത്യാവശ്യമാണ് :

  • വിശപ്പിലായ്മയും ശരീരഭാരക്കുറവും

  • മന്ദത അല്ലെങ്കിൽ അലസത

  • ഗുരുതരമായ കേസുകളിൽ, മുറിവുകൾ ഉണങ്ങുവാൻ താമസമെടുക്കുകയും അതിൽ നിന്ന് പഴുപ്പ് ഒഴുകികൊണ്ടിരിക്കുകയും ചെയ്യുന്നു.

  • പോഷകാഹാരക്കുറവും അവയവങ്ങൾ പ്രവർത്തികമല്ലാതാകുകയും ചെയ്യുന്നു.

  • നെക്രോസിസിൻറെ കാരണം കണ്ണുകൾ കുഴിഞ്ഞുപോകുന്നു

മഞ്ഞ ഫംഗസ് ആക്രമണത്തിന്റെ പ്രധാന കാരണങ്ങൾ:

മഞ്ഞ ഫംഗസ് അണുബാധയുടെ പ്രധാന കാരണം ശുചിത്വകുറവാണ്. നിങ്ങളുടെ വീടിന് ചുറ്റുമുള്ള സ്ഥലങ്ങൾ പതിവായി, കഴിയുന്നത്ര വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.  ബാക്ടീരിയയുടെയും ഫംഗസിന്റെയും വളർച്ച കുറയ്ക്കുന്നതിനായി പഴകിയ ഭക്ഷണപദാർത്ഥങ്ങളും മാലിന്യവും അപ്പപ്പോൾ നീക്കം ചെയ്യണ്ടത് അത്യാവശ്യമാണ്.

വീടിനുള്ളിൽ ഹ്യൂമിഡിറ്റി കൂടുതലാണെങ്കിൽ ബാക്ടീരിയയുടെയും ഫംഗസിന്റെയും വളർച്ചയെ, അത്  പ്രോത്സാഹിപ്പിക്കും. അതിനാൽ ശരിയായ ഹ്യൂമിഡിറ്റി നിലനിർത്തുന്നതും പ്രധാനമാണ്.  ശരിയായ ഹ്യൂമിഡിറ്റി ലെവൽ 30% മുതൽ 40% വരെയാണ്. അമിതമായ ഹ്യൂമിഡിറ്റി ഉള്ളതിനേക്കാൾ കുറഞ്ഞ ഹ്യൂമിഡിറ്റി കൈകാര്യം ചെയ്യുന്നതാണ് എളുപ്പം.

അതിനാൽ മഞ്ഞ ഫംഗസിന്റെ കാരണങ്ങൾ ഉയർന്ന ഹ്യൂമിഡിറ്റി മുതൽ പഴയ ഭക്ഷണം വരെയാകാം, ഏതുവിധമായാലും,  പ്രാഥമിക കാരണം ശുചിത്വകുറവാണ്.  പഴയ ഭക്ഷണളും, മാലിന്യങ്ങളും ശരിയായി നീക്കംചെയ്യുന്നത് ബാക്ടീരിയയുടേയും ഫംഗസിൻറെയും വർദ്ധനവ്‌ കുറയ്ക്കുന്നു. അടച്ച സ്ഥലത്തെ (വീട് അല്ലെങ്കിൽ ഓഫീസ്) ഹ്യൂമിഡിറ്റി 30- 40% പരിധിക്ക് മുകളിലായിരിക്കരുത്.

മഞ്ഞ ഫംഗസ് ചികിത്സ:

ശരിയായ സമയത്ത് രോഗനിർണ്ണയം ചെയ്‌താൽ, ഗാസിയാബാദിൽ യെല്ലോ ഫംഗസ് അണുബാധയ്ക്ക് വിധേയനായ രോഗിയിലെ കാര്യത്തിലെന്നപോലെ മഞ്ഞ ഫംഗസ് ചികിത്സിക്കാവുന്നതാണ്. ആന്റിഫംഗൽ മരുന്നായ Amphotericin B കുത്തിവയ്പ്പാണ് മഞ്ഞ ഫംഗസ് ചികിത്സയിൽ ചെയ്യുന്നത്.

English Summary: Beware of yellow fungus which is more dangerous than black fungus and white fungus!
Published on: 25 May 2021, 04:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now