വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യണമെങ്കിൽ ഏക്കറുകൾ സ്ഥലമുണ്ടാവണം എന്നല്ലേ ചിന്തിക്കുക ?
എന്നാൽ ഏറ്റവും കുറഞ്ഞത് 10 സെന്റ് സ്ഥലം എങ്കിലും ഉള്ളവർക്ക് വരുമാനമുണ്ടാക്കാൻ പറ്റിയ ഒരു കൃഷിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. ജീവകം C യുടെ കലവറയായ ചെറുനാരകം കൃഷി.
ചെറുനാരകം കൃഷി.
10 സെന്റ് സ്ഥലത്തു ഏകദേശം 100 ഹൈബ്രിഡ് തൈകൾ നടുവാൻ കഴിയും. മാത്രമല്ല വീടിന്റെ മുറ്റത്തോ ടെറസ്സിലോ ചെടിച്ചട്ടികളിലും വരെ വളർത്താൻ കഴിയും .
2 വർഷത്തിനുള്ളിൽ വിളവെടുക്കുവാൻ കഴിയുന്ന ഹൈബ്രിഡ് ഹൈ യിൽഡ് ചെടിയാണെങ്കിൽ രണ്ടാം വർഷം ഏറ്റവും കുറഞ്ഞത് 5 കിലോ നാരങ്ങ വിളവെടുക്കുവാൻ കഴിയും അങ്ങനെവന്നാൽ 100 ചെടിയിൽ നിന്ന് 500 കിലോ നാരങ്ങ ഏറ്റവും കുറഞ്ഞത് ലഭിക്കും ഇപ്പോഴത്തെ വില അനുസരിച്ചു കിലോക്ക് 40 രൂപ വച്ചു കൂട്ടിയാലും 20000 രൂപ ലഭിക്കും .
ചെറുനാരകത്തിനൊക്കെ പരിപാലന ചിലവ് വളരെ കുറവായതിനാൽ നല്ലൊരു ലാഭം ഈ കൃഷിയിലൂടെ ഉണ്ടാക്കിയെടുക്കാൻ കഴിയും
കൃഷി രീതി
നടീല്‍ കവറിലോ, ചട്ടിയിലോ നട്ട തൈകള്‍ ഒരു വര്‍ഷം പ്രായമാകുമ്പോള്‍ കൃഷിസ്ഥലത്ത് നടാവുന്നതാണ്. 3ഃ3 മീറ്റര്‍ അകലത്തില്‍ തൈകള്‍ നടാം. അരമീറ്റര്‍ സമചതുരവും ആഴവുമുള്ള കുഴികളില്‍ മേല്‍മണ്ണും ഉണങ്ങിപ്പൊടിഞ്ഞ ചാണകവും നിറച്ച് തൈകള്‍ നടാവുന്നതാണ്. വളപ്രയോഗം കായ്ക്കുന്ന മരമൊന്നിന് പ്രതിവര്‍ഷം 50 കിലോഗ്രാം ചാണകവും അല്ലാത്തവയ്ക്ക് അതിനനുസരണമായി കുറച്ചു ചാണകവും നല്‍കണം. 500 ഗ്രാം നൈട്രജന്‍, 150 ഗ്രാം ഫോസ്ഫറസ്, 300 ഗ്രാം പൊട്ടാഷ് എന്നിവയാണ് മരമൊന്നിന് പ്രതിവര്‍ഷം ശുപാര്‍ശ ചെയ്യപ്പെടുന്ന രാസവളങ്ങള്‍. ഇവ രണ്ടു തവണയായി നല്‍കാം.
മറ്റു പരിപാലനമുറകള്‍
വേനല്‍ക്കാലത്ത് നനയ്ക്കുന്നതു നല്ലതാണ്. കായ്ഫലം മെച്ചപ്പെടുത്താന്‍ മഴക്കാലത്തിനു മുന്നോടിയായി കൊമ്പുകോതല്‍ അനുവര്‍ത്തിക്കാം. ഒരു വര്‍ഷമായ തൈകളിലെ ശാഖകള്‍ തറ നിരപ്പില്‍നിന്ന് 60 സെ.മീ. ഉയരത്തിലുള്ള മൂന്നോ നാലോ എണ്ണം നിര്‍ത്തി ബാക്കി മുറിച്ചുമാറ്റണം.
വിളവ്
ചെറുനാരകം നട്ട് 3-4 വര്‍ഷംകൊണ്ട് കായ്ക്കുന്നു. 7 വര്‍ഷമായാല്‍ ക്രമമായ വിളവ് ലഭിച്ചു തുടങ്ങും. മരമൊന്നില്‍നിന്ന് പ്രതിവര്‍ഷം 500 കായ്കള്‍ വരെ വിളവെടുക്കാം.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മല്ലിയില കൃഷി ചെയ്യാം