പ്രമേഹത്തിനും, ശരീരഭാരം കുറയാനുള്ള ആയൂര്‍വേദ ഭക്ഷണ പാക്കേജുകളിലെ പ്രധാന ഘടകമാണ് കൊത്തമര.
കലോറി കുറഞ്ഞതും പോഷക സമ്പുഷ്ടവുമായ ഇത് ആയൂര്‍വേദ ചികിത്സയില്‍ ഒരു സുപ്രധാന പങ്ക് വഹിക്കുന്നു.
കൃഷിരീതി : ഫെബ്രുവരി- മാര്‍ച്ച്, ജൂണ്‍- ജൂലൈ സമയത്താണ് ഇവിടെ കൂടുതലായി അമര കൃഷി ചെയ്യുന്നത്. ജലസേചന സൌകര്യം ഉണ്ടെങ്കില്‍ വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാം. വിത്തിട്ട് നാല് മാസം വളര്‍ച്ച എത്തി കഴിഞ്ഞ ശേഷം മറ്റൊരു സ്ഥലത്ത് ഇതേ രീതിയില്‍ 1000 മൂട് അമരയ്ക്ക വിത്ത് പാകുന്നു.
കൃഷിയിടം നന്നായി കിളച്ചൊരുക്കി ഒന്നര മീറ്റര്‍ ഇടവിട്ട് ചാലുകള്‍ എടുത്ത് അതില്‍ 50 സെന്റീമീറ്റര്‍ അകലത്തില്‍ വിത്തിടുകയാണ് ചെയ്യുന്നത്. പ്രധാനമായും വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി, ചാണക കമ്പോസ്റ്റ്, കോഴിവളം എന്നിവയാണ് അടിസ്ഥാന വളം. പിന്നീട് ആഴ്ചതോറും ചാണകസ്‌ളറി ചുവട്ടില്‍ ഒഴിച്ച് കൊടുക്കുകയും ചെയ്യുന്നു. ചെടിയുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച് പ്രധാനമായും കോഴിവളം ചെടിയുടെ രണ്ട് ഭാഗത്തുമായിട്ട് നല്‍കി മണ്ണിട്ട് മൂടുന്നു. ഏകദേശം രണ്ടു മാസം ഇങ്ങനെ ചെയ്യുമ്പോള്‍ തന്നെ ചാലുകള്‍ നല്ലൊരു പണ കോരിയത് പോലെയാകുന്നു. അതത് സമയങ്ങളില്‍ കീടനിയന്ത്രണത്തിന് മിത്രാണുക്കള്‍, പരാദങ്ങള്‍, കെണികള്‍, ജൈവ കീടനാശിനികള്‍, എന്നിവ ഉചിതമായ അളവില്‍ വേണ്ട വിധം ഉപയോഗി ക്കണം.
അമരയുടെ ഇലയടുക്കളില്‍ കുലകളായിട്ടാണ് കായ് ഉണ്ടാകുന്നത്. നല്ലരീതിയില്‍ പരിപാലിച്ചാല്‍ വിത്ത് ഇട്ട് 45 ദിവസം ആകുമ്പോൾ വിളവെടുക്കാന്‍ കഴിയും. 60 ദിവസം ആകുമ്പോഴേയ്ക്കും തഴച്ച് വളര്‍ന്ന സമൃദ്ധമായി കായ്ഫലത്താല്‍ നിറഞ്ഞ് നില്‍ക്കുന്നത് മനോഹരമായ കാഴ്ചയാണ്. ഏകദേശം ആറ്- എട്ട് മാസം വരെ നല്ല രീതിയില്‍ വിളവ് ലഭിക്കും. വളര്‍ച്ച എത്തിയ കുറ്റിഅമരച്ചെടിയ്ക്ക് നീളത്തില്‍ കെട്ടിയ നേര്‍ത്ത പ്ലാസ്റ്റിക് ചരടിനാല്‍ താഴെയും മുകളിലുമായി താങ്ങ് നല്‍കാവുന്നതാണ്.
ഗുണങ്ങള്‍ :
1. പോഷക സമ്പുഷ്ടമാണ് അമരയ്ക്ക. ഇതില്‍ 75 ശതമാനം ഇരുമ്പ്, 10 ശതമാനം കാല്‍സ്യം, 36 ശതമാനം ഫോസ്ഫറസ്, 56 ശതമാനം വിറ്റാമിന്‍ 'സി', 8 ശതമാനം പ്രൊട്ടീന്‍, വിറ്റാമിന്‍ കെ, വിറ്റാമിന്‍ എ, പൊട്ടാസ്യം എന്നിവ ധാരാളം ഉണ്ട്. അതോടൊപ്പം കൊഴുപ്പ് രഹിതവും
2. 75 ശതമാനം ദഹനസുഗമമായ നാരുകളാലും സമ്പന്നമാണ്കലോറി കുറഞ്ഞ ഭക്ഷണമായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഇത് ഉത്തമമാണ്.
3. 36 ശതമാനം ഫോസ്ഫറസ്സും, 10ശതമാനം കാല്‍സ്യവും ഉള്ളതിനാല്‍ എല്ലുകളുടെ ബലത്തിന് ഇത് സഹായിക്കുന്നു.
4. 75 ശതമാനം ദഹനസുഗമമായ നാരുകളും, ധാരാളം ഫോളിക് ആസിഡും, പൊട്ടാസ്യവുംഉള്ളതിനാല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും, ദഹന പ്രക്രിയസുഗമമാക്കാനും സഹായിക്കുന്നു.
5. ശരീരത്തിന്റെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയുന്നതിനാല്‍ പ്രമേഹം കൂടുതലാകാതെ നിലനിര്‍ത്താനും ഉത്തമമാണ്.
6. പോഷക സമ്പുഷ്ടവും, ധാരാളം ഫോളിക്കാസിഡും, വിറ്റാമിന്‍ കെ.യും ഉള്ളതിനാല്‍ഗര്‍ഭിണികളുടെ ആരോഗ്യത്തിനും, ഗര്‍ഭസ്ഥ ശിശുവിന്‍റെ വളര്‍ച്ചയ്ക്കും, പ്രസവത്തിലെ സങ്കീര്‍ണ്ണതകള്‍ കുറയ്ക്കാനും സഹായിക്കുന്നു.
7. 75 ശതമാനം ഇരുമ്പിന്‍റെ അംശം ഉണ്ടായതിനാല്‍ രക്തത്തിലെ ഹിമോഗ്ലോബിന്‍റെ അളവ്കൂട്ടി രക്തയോട്ടം സുഗമമാക്കാനും, രക്തസമ്മര്‍ദ്ദം കുറയ്ക്കാനും, മാനസികപിരിമുറക്കം കുറച്ച് തലച്ചോറിന്റെ പ്രവര്‍ത്തന ക്ഷമത കൂട്ടാനും സഹായിക്കുന്നു.
8. ധാരാളം ആന്‍റി ഓക്‌സിഡന്റുകള്‍ ഉള്ളതിനാല്‍ശരീരത്തിലെ ദോഷകരമായ സ്വതന്ത്രമൂലകങ്ങളെ ഇല്ലാതാക്കി ക്യാന്‍സര്‍ വരുന്നത് തടയാനും ചര്‍മ്മസൗന്ദര്യം കൂട്ടാനും സഹായിക്കുന്നു.