Updated on: 26 October, 2021 5:26 PM IST
Coriander cultivation at home

ഭക്ഷ്യയോഗ്യമായ ഇലകളും തണ്ടുകളുമുള്ള നല്ല ഗന്ധമുള്ള സസ്യമാണ് മല്ലി. ധനിയ എന്നും ഹിന്ദിയിൽ പറയുന്നു. ഇതിന്റെ വിത്തുകൾ പല ഇന്ത്യൻ പാചകങ്ങളിലും ഉപയോഗിക്കുന്നു. മല്ലിപ്പൊടി ഒരു പ്രശസ്ത സുഗന്ധവ്യഞ്ജനമാണ്, മല്ലി ഇലകൾ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇലയാണ്! നമ്മുടെ വീടുകളിൽ എങ്ങനെ എളുപ്പത്തിൽ ധനിയ വളർത്താമെന്ന് നോക്കാം!

ഇന്ത്യയിലെ മല്ലി കൃഷി

ലോകത്തിലെ ഏറ്റവും വലിയ മല്ലി ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്! രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ മധ്യ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ് ഉൽപാദനത്തിന്റെ ഭൂരിഭാഗവും വരുന്നത്. രാജ്യത്തെ മൊത്തം മല്ലി ഉൽപ്പാദനത്തിന്റെ 58% രാജസ്ഥാനിൽ മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. ധനിയയുടെ ഒരു പ്രധാന നിർമ്മാതാവ് കൂടിയാണ് അസം.

ചട്ടിയിൽ മല്ലി വളർത്തുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. നിങ്ങൾക്ക് അവയെ നേരിട്ട് ഒരു ചട്ടിയിൽ നടാൻ കഴിയും.എന്നാൽ വേഗത്തിൽ വേരുകൾ വരാൻ വിത്തുകൾ മണ്ണിര കമ്പോസ്റ്റിലോ ചാണകത്തിലോ കലർത്തി നനഞ്ഞ തുണിയിൽ കെട്ടിയിടുക വളരെ പെട്ടെന്ന് തന്നെ വേരുകൾ വരും. പിന്നീട് വേറെ ഒരു പാത്രത്തിലേക്ക് മാറ്റി നട്ടാൽ മതിയാകും.

വിതയ്ക്കൽ

ചട്ടിയിൽ നേരിട്ട് വിത്ത് വിതയ്ക്കുമ്പോൾ, കൃത്യമായ അകലം കൊടുക്കേണ്ടത് പ്രധാനമാണ്. ചെടികൾ പരസ്പരം കുറഞ്ഞത് 3-4 ഇഞ്ച് അകാലമെങ്കിലും വേണം.

വീട്ട് ആവശ്യങ്ങൾക്കായി വളർത്തുമ്പോൾ, ഒരു ചട്ടിയിൽ മല്ലി നടുന്നതാണ് നല്ലത്.കാരണം അത് പരിപാലനം എളുപ്പമാക്കുന്നു. ഇതിനായി വീതിയും ആഴവുമുള്ള ഒരു കണ്ടെയ്നർ തിരഞ്ഞെടുക്കുക.

മണ്ണ്

ജൈവവസ്തുക്കളാൽ സമ്പുഷ്ടമായ മണ്ണ് ഈ ചെടിയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യും. നിങ്ങൾക്ക് ചാണക വളം നൽകാം നൽകാം, ഇത് നൈട്രജന്റെയും മറ്റ് സുപ്രധാന ഘടകങ്ങളുടെയും ശരിയായ വിതരണത്തിനും മികച്ച വളർച്ചയ്ക്ക് സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ

മല്ലിയിലയുടെ ഗുണങ്ങൾ 

പുതിന ഇല, മല്ലിയില ഇവയെല്ലാം മറന്നേക്കൂ. ആഫ്രിക്കൻ മല്ലിയാണ് താരം

English Summary: Coriander cultivation at home
Published on: 26 October 2021, 05:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now