കണിവെള്ളരി ഇല്ലാതെ എന്ത് വിഷു? അടുക്കളയിലെ കാര്യക്കാരൻ പൂജയ്ക്ക് വിശിഷ്ടമാകുന്ന അവസരമാണ് വിഷു. ഏപ്രിൽ മാസത്തിൽ വിഷുവിന് പുറമെ വേനൽച്ചൂടിൽ നിന്ന് ആശ്വാസം നൽകാനും കണിവെള്ളരി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: കുമ്പളം കൃഷി ചെയ്യുമ്പോൾ മികച്ച വിളവിന് തെരഞ്ഞെടുക്കേണ്ട ഇനവും, വള്ളി വീശുമ്പോൾ ചെയ്യേണ്ട പ്രത്യേക വളക്കൂട്ടും അറിഞ്ഞിരിക്കാം
വൈറ്റമിന്‍ എ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മാംഗനീസ് തുടങ്ങി ധാരാളം പോഷക ഘടകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ തന്നെ വേനൽക്കാലത്ത് സലാഡും മറ്റും തയ്യാറാക്കാനും വെള്ളരി വളരെയധികം ഉപയോഗിക്കുന്നു. ഇവ ശരീരത്തിന് മികച്ച പ്രതിരോധ ശേഷി നൽകുന്നുവെന്നതും ആരോഗ്യ തരുന്നുവെന്നതും കണിവെള്ളരിയുടെ പ്രാധാന്യം വർധിപ്പിക്കുന്നു.
സ്വർണനിറത്തിൽ കാണപ്പെടുന്ന വെള്ളരിയെയാണ് കണിവെള്ളരി എന്ന് പറയുന്നത്. വിഷുവിനോട് അടുത്തുള്ള മാസങ്ങളിൽ വിപണിയിൽ ഏറ്റവും വിലയുള്ള വിള കൂടിയാണിത്. പൊള്ളുന്ന വിലയിൽ കണിവെള്ളരി വാങ്ങാതെ നമ്മുടെ പറമ്പിൽ തന്നെ വെള്ളരി കൃഷി ചെയ്യും. അത്യാവശ്യം വലിയ രീതിയിലാണ് കൃഷിയെങ്കിൽ ഏപ്രിൽ മാസങ്ങളിൽ വിറ്റഴിച്ച് ലാഭം നേടാനുമാകും.
കണിവെള്ളരി മാത്രമല്ല കറിവെള്ളരിയുടെയും പച്ചയ്ക്ക് കഴിക്കാവുന്ന സാലഡ് വെള്ളരിയുടെയും അച്ചാര്‍ ഇടാന്‍ പേരുകേട്ട ഗര്‍കിന്‍സിന്റെയും മധുരവെള്ളരി മസ്‌ക് മെലണിന്റെയും പൊട്ടുവെള്ളരിയുടെയുമൊക്കെ കൃഷിക്കാലം കൂടിയാണ് ഫെബ്രുവരി അവസാനം മുതൽ മാര്‍ച്ച് വരെയുള്ള കാലയളവ്. നീര്‍വാര്‍ച്ചയുള്ള പ്രദേശങ്ങളിൽ മേയ് മാസം വരെയും കൃഷി തുടരാം.
ബന്ധപ്പെട്ട വാർത്തകൾ: വെള്ളരിക്ക കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക
കണിവെള്ളരി കൃഷി എങ്ങനെ?
കൊയ്‌തൊഴിഞ്ഞ നെൽപ്പാടത്തും മണല്‍ കലര്‍ന്ന മണ്ണുള്ള പുഴയോരത്തെ പാടങ്ങളിലുമെല്ലാം നന്നായി വിളയുന്ന കണിവെള്ളരിയ്ക്കായി നിലം ഉഴുത് പാകപ്പെടുത്തിയ ശേഷം തടമെടുക്കുക. വിത്ത് പാകുന്നതിന് മുമ്പ് ഒരു സെന്റില്‍ രണ്ടു കിലോ കുമ്മായം ചേര്‍ത്തിളക്കുന്നത് നല്ലതാണ്. ഇതിന് ശേഷം വിത്തിടുക. നനഞ്ഞ തുണിയില്‍ കിഴികെട്ടി മുള വന്നശേഷം വേണം വിത്ത് പാകേണ്ടത്. വിത്തിട്ട് നാല് ദിവസങ്ങൾക്കുള്ളിൽ ഇല വന്ന് തുടങ്ങിയാൽ നനവ് തുടങ്ങുക. ഇതിനൊപ്പം ചാണകവും ചാരവും തടത്തില്‍ ഇട്ടുകൊടുക്കുക. വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി എന്നിവ ചേര്‍ക്കുന്നതും വളർച്ചയെ പരിപോഷിപ്പിക്കും. ചാണകത്തിനൊപ്പം ട്രൈക്കോഡെര്‍മ കൂടി കലര്‍ത്തുകയാണെങ്കിൽ രോഗബാധകളെയും പ്രതിരോധിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ഫെബ്രുവരിയില്‍ അടുക്കളത്തോട്ടത്തില്‍ നട്ടുവളര്‍ത്താൻ അനുയോജ്യമായ പച്ചക്കറികൾ
ചാണകം വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ കലർത്തി നൽകാവുന്നതാണ്. കടലപ്പിണ്ണാക്കിനൊപ്പം പുളിപ്പിച്ച ലായനി, ബയോഗ്യാസ് സ്ലറി, കോഴിവളം, മണ്ണിര കമ്പോസ്റ്റ് എന്നിവയും കൂടി ചേർക്കുകയാണെങ്കിൽ കണിവെള്ളരിയ്ക്ക് മികച്ച വളമാകും.
ഇതിന് പുറമെ ഒരു ലിറ്റര്‍ വെള്ളത്തില്‍ 10 ഗ്രാം സ്യൂഡോമോണസ് കലർത്തി 15 ദിവസം ഇടവേളയിൽ തളിക്കുന്നത് ചെടികളുടെ വളര്‍ച്ചയും വിളവും മികച്ചതാക്കും.
കണി വെള്ളരി- ഇനങ്ങൾ
കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച മൂടിക്കോട് ലോക്കല്‍, പീലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ അരുണിമ എന്നിവ മികച്ച കണിവെള്ളരി ഇനങ്ങളാണ്.
55-60 ദിവസം കൊണ്ട് വിളവെടുക്കാവുന്നതും വീട്ടുകൃഷിക്കും വാണിജ്യ കൃഷിക്കും അനുയോജ്യമായതുമായ സൗഭാഗ്യയും മികച്ച വിളവ് തരുന്ന കണിവെള്ളരി ഇനമാണ്.