റബ്ബറിന് വിലയില്ല. കപ്പയും വാഴയും നട്ടാൽ കാട്ട് മൃഗങ്ങൾ നശിപ്പിക്കും. കർഷകരുടെ ഇത്തരം ദുരിതം നേരിൽ അറിയുന്ന ഒരു സഹകരണ ബാങ്കാണ് തൃശൂർ ജില്ലയിലെ കണമല സർവീസ് സഹകരണ ബാങ്ക് എന്ന് കർഷകർ പറയുന്നു. തൊടിയിലും പറമ്പിലും വിളഞ്ഞു നിൽക്കുന്ന കാന്താരി കൊണ്ട് വരൂ,. നല്ല വിലയ്ക്ക് ബാങ്ക് എടുക്കാം എന്നാണു നാട്ടുകാരായ കർഷകരോട് ബാങ്ക് പറഞ്ഞത്. കാന്താരി വിപ്ലവം എന്ന പേരിൽ ആരംഭിച്ച പദ്ധതിക്ക് നല്ല വിലയും നിശ്ചയിച്ചു. തറവിലയായി പച്ചക്കാന്താരിക്ക് കിലോയ്ക്ക് 250 രൂപയും പഴുത്ത കാന്താരിക്കു കിലോയ്ക്ക് 150 രൂപ . റബ്ബറിന് കിലോയ്ക്ക് 120 രൂപ പോലും കിട്ടാത്തതിനാൽ വിഷമിച്ചു കഴിയുന്ന കർഷകർക്ക് അത് ജീവശ്വാസം പോലെയായി. രണ്ടാഴ്ച മുൻപ് സഹകരണ ബാങ്ക് ശാഖയിൽ ആദ്യമായെത്തിയത് 103 കിലോ കാന്താരി. രണ്ടാം ഘട്ടമായി ശേഖരിച്ചത് 150 കിലോയോളം കാന്താരി.Bring the Kandari, which stands on their land. The bank told the local farmers that they could buy the bank for good prices. The project, called the Kandari Revolution, also set a good price. 250 per kg of row kanthaari and Rs 150 for ripe kanthari . Rubber does not even get Rs.120. The Co-operative Bank's branch got 103kg of Kandari for the first phase.
കർഷകരായ പുരുഷന്മാർ മാത്രമല്ല വീട്ടമ്മമാരും കുട്ടികളും വരെ ബാങ്കിൽ കാന്താരിയുമായെത്തി. ദിവസവും 10 മിനിറ്റ് ചെലവിട്ടാൽ മതി. ചെറിയ പർച്ചെയ്സ് നടത്താനുള്ള പോക്കറ്റ് മണി തരപ്പെടും എന്നതാണ് കുട്ടികളെ കാന്താരി കൃഷിയിലേക്കും അതിന്റെ വില്പനയിലേക്കും നയിച്ചതു.മാത്രമല്ല കാന്താരി പറിച്ചെടുക്കുന്നത് നല്ല കടുപ്പമേറിയ ഒരു ജോലിയാണ്. അതിനു കുട്ടികൾ മുതിർന്നവരെ സഹായിക്കാനുമെത്തി.വളമിടാനും വെള്ളമൊഴിക്കാനും കാന്താരി പറിച്ചെടുക്കാനുമൊക്കെ കുട്ടികളുടെ ഒരു പട തന്നെ ഉണ്ട് എന്നാണ് മുതിർന്നവർ പറയുന്നത്. ബാങ്കിന്റെ നേതൃത്വത്തിൽ ശേഖരിക്കുന്ന കാന്താരി തൃശൂർ ചന്തയിലാണ് വിൽക്കുന്നത്. എത്ര വില കുറഞ്ഞാലും 250 രൂപ കര്ഷകന് ലഭിക്കും. വില കൂടിയാൽ കൂടിയ വിലയും നേരിട്ട് കര്ഷകന് തന്നെ. ലാഭം പ്രതീക്ഷിക്കാതെയാണ് ബാങ്ക് ഇതിനു മുന്നിയിട്ടിറങ്ങിയത്. കാടിനോട് ചേർന്ന് കിടക്കുന്ന കാർഷിക മേഖലയാണ് കണമല. കർഷകർക്ക് ഉണ്ടായിരുന്ന കാന്താരി വിപണനം ചെയ്യാൻ സ്ഥലമില്ലായിരുന്നു. അതിനൊരു വഴിയായാണ് ബാങ്ക് കാന്താരി സ്വീകരിച്ചത്. അത് പിന്നീട് തൃശൂർ ചന്തയിൽ വിൽക്കും. ബാങ്കിന്റെ കീഴിൽ രൂപീകരിച്ച ഫാർമേഴ്സ് ക്ലബ്ബുകൾ ഇപ്പോൾ ധാരാളമായി കാന്താരി കൃഷി ചെയ്യുന്നുണ്ട്. നല്ലൊരു ഇടവിള കൂടിയാണ് കാന്താരി. അരയേക്കറിൽ നിന്ന് മാസം 30000 രൂപ ഉണ്ടാക്കാമെന്ന് കർഷകർ പറയുന്നു. ചിലർ റബർ മരം മുറിച്ചു കാന്താരി കൃഷി ചെയ്യുന്നു. വളം ചെയ്താൽ നന്നായി വളരും. പക്ഷികൾ കൊത്തി തിന്നും എന്നു മാത്രം. കാന്താരിയുടെ മാർക്കറ്റ് തിരിച്ചറിഞ്ഞാണ് ബാങ്ക് കാന്താരി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നത്. അധികം സംരക്ഷണവും വേണ്ട വളപ്രയോഗവും വേണ്ട. നല്ല മാർക്കറ്റും ഉണ്ട്. അതിനാൽ കണമലയിൽ ഇപ്പോൾ ശരിക്കും കാന്താരി വിപ്ലവം തന്നെയാണ്Some cut their rubber trees and cultivate kandhari. It will grow well if fertilized. Only that the birds will eat it. The Bank promotes Kantari agriculture by realizing the market of Kandhari. Not much protection and no fertilizer. There is also a good market. So in Kanamalai now the Kandari revolution is really well doing.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പ്രിയമേറും കാന്താരി