ഒട്ടേറെ ആരോഗ്യഗുണങ്ങൾ പകരുന്ന മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണ വിഭവമാണ് കൂർക്ക. അതീവ സ്വാദിഷ്ടവും പോഷകസമൃദ്ധമായ കൂർക്കയെ പാവപ്പെട്ടവൻറെ ഉരുളൻ കിഴങ്ങ് എന്ന വിളിപ്പേരും ഉണ്ട്. എന്നാൽ ഉരുളൻകിഴങ് കഴിക്കുന്നതുമൂലം ഉണ്ടാക്കുന്ന ദഹനസംബന്ധമായ പ്രശ്നങ്ങൾ കൂർക്ക കഴിക്കുന്നത് വഴി ഉണ്ടാകാറില്ല. കൂടാതെ രോഗപ്രതിരോധശേഷി ഉയർത്തുകയും ചെയ്യുന്നു.
കൂർക്കയിൽ ധാരാളമായി ആൻറി ഓക്സിഡന്റ് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. തൊണ്ടവേദന അകറ്റുവാൻ ചില നാട്ടിൻപുറങ്ങളിൽ കൂർക്ക തിളപ്പിച്ചവെള്ളം ഉപയോഗിച്ചുവരുന്നുണ്ട്. കാരണം കൂർക്കയിലെ ചില ഘടകങ്ങൾ തൊണ്ടയിലെ അണുബാധയ്ക്ക് പ്രതിരോധിക്കുന്നു. ഇതുകൂടാതെ ഓർമ്മ ശക്തി വർദ്ധിപ്പിക്കുവാനും, ഉറക്കമില്ലായ്മ എന്ന പ്രശ്നത്തിലും കൂർക്ക ഉപയോഗം ശാശ്വത പരിഹാരമാണ്.
കൂർക്ക കൃഷി രീതികൾ
എല്ലാത്തരം മണ്ണിലും കൂർക്ക കൃഷി ചെയ്യാവുന്നതാണ്. എന്നാൽ മണൽ കലർന്ന പശിമരാശി മണ്ണ് കൂർക്ക കൃഷിക്ക് കൂടുതൽ അനുയോജ്യമായി കണക്കാക്കുന്നു. വർഷത്തിൽ രണ്ടുതവണ എന്ന രീതിയിൽ കൃഷി ചെയ്യാം. കേരളത്തിൽ കൂർക്ക കൃഷി വ്യാപകമായി കാണുന്നത് തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ്. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ ആണ് കൂർക്ക കൃഷി ആരംഭിക്കേണ്ടത്.
കൃഷി ആരംഭിക്കുന്നതിന് മുൻപ് നല്ല കൂർക്ക വിത്തുകൾ തെരഞ്ഞെടുത്തു പാകി മുളപ്പിക്കണം. ചെറിയ ചുഴികൾ ഉള്ള വിത്തുകൾ തെരഞ്ഞെടുത്താൽ പെട്ടെന്ന് തലപ്പുകൾ ഉണ്ടാകുന്നതാണ്. നടുന്ന തലപ്പുകൾക്ക് ശരാശരി 15 സെൻറീമീറ്റർ നീളം ഉണ്ടായിരിക്കണം. കിടത്തി നടന്നതും അനുയോജ്യമായ രീതിയാണ്. ഗ്രോബാഗിലും സാധാരണ മണ്ണിലും കൂർക്ക കൃഷി നല്ല രീതിയിൽ ചെയ്യാവുന്നതാണ്. മഴക്കാലത്ത് കൃഷി ആരംഭിക്കുന്നതിനാൽ ജലസേചനം ആവശ്യമില്ല. വേനൽക്കാലത്തു നടുകയാണെങ്കിൽ പുതയിടൽ പ്രധാനമാണ്.
തലപ്പുകൾ ഉണങ്ങി പോവാതെ നോക്കുകയും വേണം. കാലിവളം ആണ് പ്രധാനമായും നൽകേണ്ടത്. നട്ട് ഏകദേശം 20 ദിവസത്തിനുള്ളിൽ ആദ്യ വളപ്രയോഗം നടത്തണം. ചാണകപ്പൊടി ചേർക്കുന്നതാണ് ഉത്തമം. അതിനുശേഷം 45 ദിവസത്തിനുശേഷം രണ്ടാം വളപ്രയോഗം ആവാം. ചാണകപ്പൊടിയും, മണ്ണിര കമ്പോസ്റ്റ്, വെണ്ണീറും ചേർന്ന മിശ്രിതം അടിവളമായി രണ്ടാംഘട്ട വളമിടൽ നൽകിയാൽ ചെടിയിൽ കൂടുതൽ വിളവ് ലഭിക്കും. നട്ട് ഏകദേശം അഞ്ചു മാസങ്ങൾ കഴിയുമ്പോൾ വിളവെടുക്കാം.
Chinese Potatoes is one of the favorite food items of the Malayalees as it has many health benefits. The extremely tasty and nutritious squid is also known as the poor man's potato. However, digestive problems caused by eating potatoes are not caused by Chinese Potatoes. It also boosts the immune system.
മികച്ച ഇനങ്ങൾ
കേരളത്തിൽ കൂടുതലും കൃഷിചെയ്തുവരുന്ന മികച്ച ഇനങ്ങൾ കിഴങ്ങു വിള ഗവേഷണ കേന്ദ്രം വികസിപ്പിച്ച ശ്രീധര, കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത നിധി സുഫല തുടങ്ങിയവയാണ്. നിധി ഇനത്തിൻറെ മൂപ്പ് 120 ദിവസം ആണ്. കേരളത്തിൻറെ മധ്യ മേഖലയിൽ കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യം നിധി. ആണ്.