വടക്കേക്കര പഞ്ചായത്തിലെ മട്ടുപ്പാവിൽ ജീവനക്കാരുടെ നേതൃത്വത്തിൽ കൃഷി ചെയ്ത വ്ലാത്താങ്കര ചീര കൃഷിയുടെ വിളവെടുപ്പ് ഉദാഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എം അംബ്രോസ് നിർവഹിച്ചു. വ്ലാത്താങ്കരയിലെ കർഷകർ പാരമ്പര്യമായി കൃഷി ചെയ്തു വരുന്ന ചീരയിനമായ വ്ലാത്താങ്കര ചീര കൃഷിവകുപ്പ് നടപ്പിലാക്കുന്ന ജീവനി പദ്ധതിയിലൂടെ സംസ്ഥാനത്തുടനീളം കൃഷി ചെയ്യുന്നുണ്ട്. ഒരു വർഷം വരെ പുഷ്പ്പിക്കാതെ നിൽക്കാനുള്ള കഴിവും ഇലപ്പുള്ളി രോഗത്തെ അതിജീവിക്കാനുള്ള കഴിവും വ്ലാത്താങ്കര ചീരയ്ക്കുണ്ട്.
സുഭിക്ഷകേരളത്തിനായി കുഞ്ഞിത്തൈ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും വ്ളാത്താങ്കര ചീര കൃഷിആരംഭിച്ചു .കുഞ്ഞിത്തൈ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ശ്രീ. TK. ബാബു ,കുഞ്ഞിത്തൈ പതിനേഴാം വാർഡ് മെമ്പർ ശ്രീ.അനിൽ ഏലിയാസ് ,കുഞ്ഞിത്തൈ പതിനെട്ടാം വാർഡ് മെമ്പർ ശ്രീ.CB. ബിജി ,കുഞ്ഞിത്തൈ സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ് ശ്രീ.ജോർജ് തച്ചിലകത്ത് ,ശ്രീമതി .ഇന്ദിര ടീച്ചർ ,ശ്യാംലാൽ ,കൃഷി അസിസ്റ്റൻ്റ് SK. ഷിനു. കർഷകരായ ശ്രീ.മുരളി ,ഫ്രാൻസിസ് ,തുടങ്ങിയവർ പങ്കെടുത്തു. വംശനാശ ഭീക്ഷണി നേരിടുന്ന കാർഷിക വിളയാണ് വ്ളാത്താങ്കര ചീര .
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:വടക്കേക്കരയിൽ "രക്തശാലി" തിരിച്ചു വരുന്നു!.
#Spinach#krishibhavan#Keralam#Agriculture