Updated on: 7 August, 2021 6:51 PM IST
കൂര്‍ക്ക അഥവാ ചൈനീസ് പൊട്ടറ്റോ. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്

കാഴ്ചയില്‍ ഇത്തിരിക്കുഞ്ഞനാണെങ്കിലും രുചിയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് കൂര്‍ക്ക അഥവാ ചൈനീസ് പൊട്ടറ്റോ. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് കിഴങ്ങുവര്‍ഗത്തില്‍പ്പെട്ട ഈ ഭക്ഷ്യവിള.

സ്വാദിനൊപ്പം പോഷകസമൃദ്ധം കൂടിയായിരിക്കും ഇതുപയോഗിച്ചുളള വിഭവങ്ങളെല്ലാം. കേരളത്തിന്റെ ഭൂപ്രകൃതിയ്ക്കും ഏറെയിണങ്ങുന്നതാണ് കൂര്‍ക്കയുടെ കൃഷി.
 ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുളള മാസങ്ങളാണ് കൂര്‍ക്ക കൃഷി ചെയ്യാന്‍ ഏറെ യോജിച്ച സമയം. വളരെ ചുരുങ്ങിയ കാലയളവിനുളളില്‍ വിളവ് തരുമെന്നതാണ് ഇതിനെ ഏറെ ആകര്‍ഷകമാക്കുന്നത്. 

പ്രത്യേകിച്ച് രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ തന്നെ നല്ല വിളവ് ലഭിക്കും.  ഫലഭൂയിഷ്ടമായ മണ്ണാണെങ്കില്‍ പറയുകയും വേണ്ട.  ഇടവിളയായും അടുക്കളത്തോട്ടത്തിലുമെല്ലാം നമുക്ക് കൂര്‍ക്ക കൃഷി ചെയ്യാനാകും. ചട്ടിയിലും ഗ്രോബാഗിലും മണ്ണിലുമെല്ലാം വളര്‍ത്തുന്നവരുണ്ട്. നിധി, ശ്രീധര, സുഫല, അംബാസമുദ്രം എന്നിവയാണ് കേരളത്തില്‍ കൃഷി ചെയ്യുന്ന പ്രധാന ഇനങ്ങള്‍. സുഫല ഏതു കാലാവസ്ഥയിലും വിളവ് നല്‍കും. 

വിളയുടെ ദൈര്‍ഘ്യമെന്നു പറയുന്നത്  അഞ്ച് മുതല്‍ ആറ് മാസം വരെയാണ്.
മഴയും വെയിലുമെല്ലാം മാറിവരുന്ന നിലവിലെ കാലാവസ്ഥയില്‍ എന്തായാലും കൂര്‍ക്ക നടാവുന്നതാണ്.
 കൂര്‍ക്കകള്‍ പാകി മുളപ്പിച്ച് അതിന്റെ വളളികള്‍ അഥവാ തലപ്പുകളാണ് നടാനായി ഉപയോഗിക്കുന്നത്. ഇതിനായി കിഴങ്ങുകള്‍ പാകി വളളികള്‍ തയ്യാറാക്കാവുന്നതാണ്.

അല്ലെങ്കില്‍ കടയില്‍ നിന്ന്  വാങ്ങുന്ന ചെറിയ ഉരുണ്ട കൂര്‍ക്കയും പാകാവുന്നതാണ്. നടീല്‍ മിശ്രിതം തയ്യാറാക്കിയാല്‍ കൂര്‍ക്ക വളളികള്‍ മുറിച്ച് നടാം. മണ്ണിലാണ് നടുന്നതെങ്കില്‍ നന്നായി കിളച്ച് കൊടുക്കാവുന്നതാണ്. ആവശ്യമെങ്കില്‍ ഉണങ്ങിയ ചാണകപ്പൊടിയോ വേപ്പിന്‍ പിണ്ണാക്കോ വളമായി ചേര്‍ക്കാം. ശേഷം 45 സെന്റീമീറ്റര്‍ അകലത്തില്‍ വാരങ്ങളുണ്ടാക്കി 30 സെന്റീമീറ്റര്‍ അകലത്തില്‍ വളളികള്‍ നടാവുന്നതാണ്. വളളികള്‍ ഉണങ്ങിത്തുടങ്ങുമ്പോള്‍ വിളവെടുത്ത് തുടങ്ങാം.

English Summary: farming chinese potato
Published on: 07 August 2021, 06:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now