Updated on: 21 June, 2020 1:12 PM IST
Red Ginger

ഉദ്യാനങ്ങളെ വര്‍ണപ്പകിട്ടാക്കുന്ന അലങ്കാരച്ചെടിയായും അടുക്കളപ്പാചകത്തില്‍ അനിവാര്യമായ ഇഞ്ചി വ്യാപകമായി വിപുലമായി ഉപയോഗിച്ചുവരുന്നു ഇവയെ അലങ്കാര ഇഞ്ചികള്‍ (ഓര്‍ണമെന്റല്‍ ജിഞ്ചര്‍) എന്നാണ് പറയുക. ഇന്ത്യയിലാകെയുള്ള ഇരുന്നൂറുതരം ഇഞ്ചികളില്‍ അറുപതും അലങ്കാരസ്വഭാവമുള്ളവയാണ്. പുഷ്പാലങ്കാരത്തിനും ചട്ടിയില്‍ വളര്‍ത്താനും ലാന്‍ഡ്‌സ്‌കേപ്പിങ്ങിനും ഇവ ഉചിതം. മുറിച്ചെടുത്ത പൂക്കള്‍ ആഴ്ചകളോളം വാടില്ല.

പ്രധാന അലങ്കാര ഇഞ്ചികള്‍ (major decorative ginger plants)

റെഡ് ജിഞ്ചർ ( red ginger)

ഏഴടിയോളം പൊക്കത്തില്‍ വളരും. ഒരടിയോളം നീണ്ട ചുവപ്പോ പിങ്കോ പൂങ്കുല. നല്ല സൂര്യപ്രകാശത്തിലും തണലിലും വളര്‍ത്താം. ചുവട് പിരിച്ചുവെച്ചോ പൂങ്കുലയില്‍നിന്നുള്ള ചിനപ്പുകള്‍ അടര്‍ത്തിനട്ടോ വിത്തുപാകിയോ വളര്‍ത്താം.10-25 ദിവസംവരെ പൂങ്കുല മുറിച്ചെടുത്ത പൂങ്കുല കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലാക്കിയശേഷം പെട്ടികള്‍ കുത്തനെവെച്ചാല്‍ പൂങ്കുലയുടെ അഗ്രം വളയില്ല. ജംഗിള്‍ കിങ്, മടിക്കേര വൈറ്റ്, തഹിതിയന്‍ ജിഞ്ചര്‍ എന്നിവ മികച്ച ഇനങ്ങള്‍.

Torch Ginger

ടോര്‍ച്ച് ജിഞ്ചർ (torch ginger)

ഇഞ്ചി വര്‍ഗത്തില്‍പ്പെട്ട ടോർച്ച് ജിഞ്ചറിന് ആ പേരു കിട്ടാൻ കാരണം അതിമനോഹരമായ പന്തം പോലെ കത്തിനിൽക്കുന്ന പൂക്കൾ കാരണമാണ്. ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ടോർച്ച് ജിഞ്ചറിന് ഏറെ പ്രശസ്തി. പുഷ്പസംവിധാനത്തിന് പുറമെ പാചകത്തിലും ഈ പൂക്കൾ ഉപയോഗിക്കാറുണ്ട്. പിങ്ക്, ചുവപ്പ്, വെള്ള ഇനങ്ങള്‍ കേരളത്തില്‍ പ്രചാരത്തിലുണ്ട്. മൂന്നുമീറ്ററോളം ഉയരം. രണ്ടുവര്‍ഷംകൊണ്ട് ചെടി പൂര്‍ണവളര്‍ച്ചയെത്തും. ചെറിയ തണലത്ത് വളര്‍ത്താന്‍ അനുയോജ്യം.

ചെടിയുടെ ചുവട് പിരിച്ചുനട്ടാല്‍ മതി. തായ് വൈറ്റ്, ഹിലാനി ടുലിപ് എന്നിവ മികച്ച ഇനങ്ങള്‍. ഇതിന്റെ ഇളം പൂത്തണ്ട് സിങ്കപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ ഭക്ഷണത്തിന് സ്വാദും സുഗന്ധവും നല്‍കാന്‍ ഉപയോഗിക്കുന്നു.

Shell Ginger

ഷെല്‍ ജിഞ്ചർ (shell ginger)

കഴകൾ കോര്‍ത്തെടുത്ത മാലപോലെ തോന്നിക്കുന്ന പൂങ്കുല. പത്തടിയോളം ഉയരത്തില്‍ വളരും. പൂര്‍ണ സൂര്യപ്രകാശത്തിലും ഭാഗികമായ തണലത്തും നടാം. ചെടിച്ചുവട്ടിലെ മുളകളോ മുളയോടുകൂടിയ ഭൂകാണ്ഡമോ നടാം.വേരിഗേറ്റ്, നാന, ചൈനീസ് ബ്യൂട്ടി എന്നിവ മികച്ച ഇനങ്ങള്‍. ഇതിന്റെ തണ്ടിലെ നാരില്‍നിന്ന് ഇരുപതിലേറെ വസ്തുക്കള്‍ ജപ്പാനില്‍ നിര്‍മിച്ചുവരുന്നു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കുട്ടികളിലെ പോഷണക്കുറവ് പരിഹരിക്കുന്നതിനായി തേനമൃത് ന്യൂട്രി ബാര്‍

English Summary: Ginger for decoration
Published on: 21 June 2020, 01:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now