എല്ലാകാലത്തും കൃഷി ചെയ്യാവുന്ന ഇനമാണ് ചീര. ഒരു സെറ്റിന് 8 ഗ്രാമും പറിച്ചു നടുന്നതിന് സെൻറ് ഒന്നിന് 2 ഗ്രാം വിത്ത് വേണ്ടിവരും. വിത്ത് പരിചരണത്തിന് ഒരു ഗ്രാം സ്യൂഡോമോണസ് പൊടി വിത്തുമായി കലർത്തുക. രോഗങ്ങൾ തടയാൻ ഒരു ചതുരശ്ര മീറ്ററിന് ട്രൈക്കോഡർമ, സമ്പുഷ്ട കാലിവളം 10 കിലോ ചേർക്കാം.
സ്ഥലം ഒരുക്കലും നടീലും
കൃഷിസ്ഥലം കിളച്ച് നിരപ്പാക്കി ഒരടി അകലത്തിൽ 30 - 35 സെൻറ്റി മീറ്റർ വീതിയിൽ ആഴം കുറഞ്ഞ ചാലുകൾ എടുക്കുക. അതിലേക്ക് സെൻറ് ഒന്നിന് 100 കിലോ ട്രൈക്കോഡർമ ചാണകം അടിവളമായി ചേർത്തിളക്കുക. ഈ ചാലുകളിൽ 20 മുതൽ 30 ദിവസം പ്രായമായ തൈകൾ സുഡോമോണസ് ലായനിയിൽ (20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന രീതിയിൽ) വേരുകൾ 20 മിനിറ്റ് ഇട്ടതിനുശേഷം 20 സെൻറീമീറ്റർ അകലത്തിൽ നടുക. മഴക്കാലത്ത് ചാലുകൾക്ക് പകരം തടമെടുത്തു നടുന്നതാണ് നല്ലത്.
പരിപാലനം
മണ്ണിൽ ഈർപ്പം ഇല്ലെങ്കിൽ ആവശ്യത്തിന് പുതിയിട്ട് നൽകണം. മഴ സമയമായതിനാൽ മണ്ണ് കൂടി കൊടുക്കാൻ മറക്കരുത്.
വളപ്രയോഗം
തൈകൾ നട്ട് എട്ടു മുതൽ പത്ത് ദിവസത്തെ ഇടവേളകളിൽ താഴെ പറയുന്ന ഏതെങ്കിലും ജൈവവളം ചേർക്കണം
1. ബയോഗ്യാസ് സ്ലറി അല്ലെങ്കിൽ ചാണക പാൽ 100 ഗ്രാം നാല് ലിറ്റർ വെള്ളവുമായി ചേർത്ത്
2. ഗോമൂത്രം വെർമിവാഷ് (200 ലിറ്റർ) മൂന്നിരട്ടി വെള്ളവുമായി ചേർത്തത്.
3. നാലു കിലോ വെർമി കമ്പോസ്റ്റ്(200 ഗ്രാം) കോഴിവളം, കടലപ്പിണ്ണാക്ക് വെള്ളത്തിൽ കുതിർത്തത്.
കൂടാതെ ഓരോ വിളവെടുപ്പ് കഴിയുമ്പോഴും നേർപ്പിച്ച വെർമി കമ്പോസ്റ്റ് തളിച്ചു കൊടുക്കാൻ മറക്കരുത്.
Spinach is a perennial cultivar. For transplanting 8 gms per set, 2 gms of seed per cent is required for transplanting. Mix one gram of Pseudomonas powder with seeds for seed treatment.
കീട നിയന്ത്രണം
പൊതുവായി ചീര കൃഷി യിൽ കാണുന്ന എല്ലാ കീടങ്ങളെയും ഇല്ലാതാക്കാൻ വേപ്പിൻകുരു സത്ത് ഉപയോഗിക്കാം. കൂടാതെ പെരുവലത്തിൻറെ 4% ഇലച്ചാർ സോപ്പുവെള്ളവുമായി ചേർത്ത് തളിക്കുന്നതും ഉത്തമമാണ്.