Updated on: 19 March, 2021 2:20 PM IST
ബീറ്റ്‌റൂട്ട്-ക്യാരറ്റ്ജ്യൂസ് ഒരു ഗ്ലാസിൽ സമം ചേര്‍ത്ത് കുടിക്കുക

പല അസുഖങ്ങൾക്കും വെള്ളമോ ജ്യൂസോ അങ്ങനെ എന്തെങ്കിലും കുടിക്കാതെ ആരോഗ്യ സംരക്ഷണം കഴിയില്ല എന്ന് തന്നെ പറയാം. അത്പോലെതന്നെ പലവിധ അസുഖങ്ങൾക്കും പരിഹാരം കാണുന്നതിന് തുടക്കത്തിൽ തന്നെ പല തരത്തിലുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും ആകാം

ഇങ്ങനെ വെള്ളമായോ ജ്യൂസ് ആയോ കുടിക്കുമ്പോൾ മടുപ്പ് ഒഴിവാക്കാൻ ജ്യൂസ് വെറൈറ്റി ആയി ഉണ്ടാക്കാം. മിക്സഡ് ജ്യൂസ്. അതായത് രണ്ട് വെജിറ്റബ്ൾസ് ഒന്നിച്ചു ജ്യൂസ് ആക്കി കുടിച്ചാൽ സ്ഥിരം കഴിക്കുന്ന ജ്യൂസിന്റെ മടുപ്പ് ഒഴിവാക്കാം. കാരറ്റ് ജ്യൂസ് നാം സ്ഥിരം കുടിക്കുന്നതാണ്. അതിന്റെ ഗുണവും അറിയാം.

എന്നാൽ ഇന്ന് കാരറ്റും ബീറ്റ്‌റൂട്ടും മിക്സ് ആക്കി കുടിച്ചാലോ? ബീറ്റ്‌റൂട്ട്-ക്യാരറ്റ്ജ്യൂസ് ഒരു ഗ്ലാസിൽ സമം ചേര്‍ത്ത് കുടിക്കുക. അതൊന്നു സ്ഥിരമായി കുടിച്ചു നോക്കൂ. വളരെ ഹെൽത്തി ആണ്.


ഇങ്ങനെ മിക്സ് ചെയ്ത് കുടിക്കുന്നത് കൊണ്ട് ദാഹം തീരുക മാത്രമല്ല ഇതിന്റെ രണ്ടിന്റെയും ഗുണങ്ങൾ പലവിധ ആറീജിയ പ്രശ്നങ്ങൾക്കും പരിഹാരവുമാണ്.ക്യാരറ്റിലും ബീറ്ററൂട്ടിലും ഉള്ള ഒട്ടനവധി മിനറൽസും മറ്റ്‌ പോഷക ഘടകങ്ങളും ശരീരത്തിനും മനസ്സിനും പുത്തൻ ഉണർവ്വ് പകർന്ന് നൽകുന്നു.

കൊളസ്‌ട്രോള്‍ കുറക്കാന്‍ നല്ലതാണ്.കൂടാതെ പ്രമേഹം ഉള്ളവർക്കും കുടിക്കാം. കാരറ്റ് കാഴ്ച ശക്തി കൂട്ടുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.രക്തസമ്മര്‍ദ്ദം ഉള്ളവർക്കും ഈ ജ്യൂസ് കുടിക്കാം.

മിനറൽസും മറ്റു പോഷകഘടകങ്ങളും ഉള്ളതിനാൽ മലബന്ധം കുറയ്ക്കുന്നു. രക്തക്കുറവുള്ളവർക്കും രക്തം വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്. അമിത വണ്ണത്തിന് പരിഹാരമായി പലരും ഇത്തരം ജ്യൂസുകളാണ് കുടിക്കുന്നത്.ശരീരത്തിന് ആരോഗ്യം കൈവരുന്നു. രോഗ പ്രധിരോധ ശേഷി വർധിക്കുന്നു.കാൻസറിന്റെ പ്രതിരോധത്തിനും ഈ ജ്യൂസ് സ്ഥിരമായി കുടിക്കാം.

ചുരുക്കി പറഞ്ഞാൽ എല്ലാ വിധ ആരോഗ്യ പ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ഈ മിക്സ് ജ്യൂസ്. കാരറ്റ് ബീറ്റ്‌റൂട്ട് ജ്യൂസ് ഒരു ആറ് മാസം കുടിച്ചു നോക്കു.അതും വെറും വയറ്റിൽ കുടിക്കുന്നതാണ് നല്ലത്, അധികം തണുത്ത വെള്ളം ഉപയോഗിക്കരുത്.പഞ്ചസാരയും ഒഴിവാക്കാം.

English Summary: Health problems can be avoided, If you drink this juice regularly
Published on: 19 March 2021, 02:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now