Updated on: 29 April, 2020 11:47 AM IST
നമുക്ക് അധികം കേട്ടു പരിചയമില്ലാത്ത എന്നാൽ ഒരുകാലത്തു കേരളത്തിൽ ധാരാളം കൃഷി ചെയ്തിരുന്ന  ഒരു നാടൻ  പച്ചക്കറി വിളയാണ് ചുരയ്ക്ക. അടുക്കളത്തോട്ടത്തില്‍ വളര്‍ത്താന്‍ അനുയോജ്യമായ വെള്ളരിവര്‍ഗ്ഗത്തില്‍പ്പെട്ട പച്ചക്കറി വിലയാണിത്. ബോട്ടില്‍ഗാര്‍ഡ് എന്ന് വിളിപ്പേരുള്ള ചുരയ്ക്കയുടെ ഇളം പ്രായത്തിലുള്ള കായ്കളാണ് സാധാരണയായി കറികളില്‍ ഉപയോഗിക്കുന്നത്. ചുരയ്ക്കയില്‍ അധികവും നാടന്‍ ഇനങ്ങളാണ് കൃഷിചെയ്യുന്നത്. ജീവകം ബി ധാരാളമുള്ള വെള്ളരിവിളയാണ് ചുരയ്ക്ക  ഇതിന്റെ കായ്കളില്‍ മാംസ്യം, കൊഴുപ്പ്, കാര്‍ബോേൈഹഡ്രേറ്റ്, നാര് എന്നിവയടങ്ങിയിരിക്കുന്നു. കൂടാതെ ചുരയ്ക്ക വിത്തില്‍ 45 ശതമാനം വരെ എണ്ണ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ചുരയ്ക്കയുടെ വിത്തിന് വിരശല്യത്തെ ശമിപ്പിക്കുന്നതിനുള്ള കഴിവുണ്ട്.  കുപ്പിയുമായി സാമ്യമുള്ളതുകൊണ്ട് ആണ്  ചുരയ്ക്കയെ ബോട്ടില്‍ഗാര്‍ഡ് എന്ന് വിളിക്കുന്നത്. ചുരയ്ക്കയുടെ വിത്തെടുത്തശേഷമുള്ള തൊണ്ട് പാത്രമായി ഉപയോഗിക്കാറുണ്ട്.



കറികളിൽ ഉപയോഗിക്കുന്നതിനു പുറമെ വേനല്‍ക്കാലത്ത് ചുരയ്ക്കാ ജ്യൂസ് ആയും ചുരയ്ക്ക ഉപയോഗിക്കാറുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കാ ജ്യൂസ് സഹായിക്കുന്നു. നാരുകളാല്‍ സമൃദ്ധമായ ഇവ വിറ്റാമിന്‍ സി, ബി, കെ, എ, ഇ, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമാണ്. പുസ സമ്മര്‍ പ്രോളിഫിക് ലോങ്, പുസ സമ്മര്‍ പ്രോളിഫിക് റൗണ്ട്, പൂസ മേഘ്ദൂത്, പൂസ മഞ്ജരി, പൂസ സന്ദേശ്,പഞ്ചാബ് കോമള്‍, അര്‍ക്ക ബഹാര്‍, സാമ്രാട്ട് എന്നിവയാണ് ചുരയ്ക്കയിലെ  പ്രധാനയിനങ്ങള്‍. വേനല്‍ക്കാലത്തും മഴക്കാലത്തും കൃഷി ചെയ്യുവാന്‍ സാധിക്കുമെങ്കിലും ഒക്ടോബര്‍ മാസത്തിനുശേഷമുള്ള സമയമാണ് ഏറ്റവും അനുയോജ്യം. വരള്‍ച്ചയെ അതിജീവിക്കാന്‍ ചുരയ്ക്കയ്ക്കു കഴിവുണ്ട് . ഒരു സെന്‍റില്‍ കൃഷിചെയ്യാന്‍ ചുരയ്ക്ക 15 ഗ്രാം വിത്ത്  ആവശ്യമാണ്.  3×3 മീറ്റർ ഇട അകലത്തിലും   2-3 സെ.മീ. ആഴത്തിലും  വിത്ത് നടാവുന്നതാണ്. വലി വീശാൻ തുടങ്ങിയാൽ പന്തലിട്ട് കൊടുത്താണ് ചുരയ്ക്ക വളർത്തുക. 

English Summary: how to farm bottle gourd at home , churakka
Published on: 22 March 2019, 01:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now