Updated on: 31 May, 2020 11:19 PM IST
അടുക്കള തോട്ടത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് മുളക്. ഒരു നേരത്തെ ആഹാരത്തിൽപോലും മുളക് ചേർക്കാത്ത ശീലം നമുക്ക് ഇല്ല. വിപണിയിൽ ലഭിക്കുന്ന  പച്ചക്കറികളില്‍ ഏറ്റവുമധികം കീടനാശിനിയുടെ സാന്നിധ്യമുള്ള പച്ചക്കറികളിലൊന്നാണ് മുളക് അതിനാൽ തന്നെ നമ്മുടെ അടുക്കള  തോട്ടങ്ങളിൽ  മുളക് കൃഷിചെയ്യേണ്ടത് അത്യാവശ്യമായി തീർന്നിരിക്കുന്നു. കറികളിൽ ചേർക്കുക മാത്രമല്ല മുളകിന്റെ ധർമം നിരവധി ജീവകങ്ങൾ മുളകിൽ അടങ്ങിയിരിക്കുന്നു ഒരു ചെറിയ ശതമാനം ഫൈബറും ഇതിൽ ഉണ്ട്. 'കാപ്സെസിന്‍' എന്ന രാസവസ്തുവാണ് മുളകിന് എരിവുരസം പകരുന്നത്.  സാധാരണ പച്ചമുളക്, മാലിമുളക് എന്നിവ മുതല്‍ കാന്താരിമുളക് വരെ പലതരത്തിലുള്ള മുളകുകള്‍ കൃഷി ചെയ്യുന്നവർ നമ്മുടെ നാട്ടിൽ ഉണ്ട്. വയവസായികമായും വീട്ടാവശ്യത്തിനായും മുളക് കൃഷി ചെയ്യുമ്പോൾ വിവിധയിനങ്ങളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് നല്ലതാണ്. 

കൃഷി ചെയ്യാൻ പറ്റിയ വിവിധയിനം മുളക് ഇനങ്ങള്‍

ഉജ്ജ്വല :
നല്ല എരിവും, നിറവുമുള്ള ഇനമാണിത്.  ബാക്ടീരിയല്‍ വാട്ടത്തിനെതിരെ പ്രതിരോധിക്കുക.   ഉയരം കുറഞ്ഞ് കുറ്റിയായി വളരുന്ന ഉജ്ജ്വല അടുത്തടുത്ത് കൃഷി ചെയ്യുവാന്‍ അനുയോജ്യമാണ്. മുളകുകള്‍ കൂട്ടമായി മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്നവയാണ്. ഒരു കുലയില്‍ 6-8 വരെ മുളകുകള്‍ കാണാം.

അനുഗ്രഹ : ബാക്ടീരിയല്‍ വാട്ടത്തിനെ തിരെ പ്രതിരോധശേഷിയുള്ള ഇനം മുളകുകള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് തൂങ്ങിക്കിടക്കുന്ന സ്വഭാവമുള്ളവയാണ്. അനുഗ്രഹ ഇനത്തിന് എരിവ് താരതമ്യേന കുറവാണ്. നല്ല വിളവ് ലഭിക്കുന്നതിനാല്‍ വീട്ടിലെ അടുക്കളത്തോട്ടത്തിന് ഏറ്റവും അനുയോജ്യമാണിത്.

ജ്വാലാമുഖി, ജ്വാലാസഖി : എരിവ് വളരെ കുറഞ്ഞതാകയാല്‍ പച്ചക്കറി ആവശ്യത്തിന് ഉപയോഗിക്കുന്നു. പച്ചനിറത്തോടുകൂടിയ കായ്കളാണ് ഇവയ്ക്കുള്ളത്. കട്ടിയുള്ള തൊലിയുണ്ട്. കേരളത്തിലെ തെക്കന്‍ ജില്ലകളിലാണ് ഈയിനം കൂടുതലായി ഉപയോഗിക്കുന്നത്.

വെള്ളായണി അതുല്യ :
എരിവ് കുറഞ്ഞ ഈയിനത്തിന് ക്രീംനിറമുള്ള നീണ്ട കായ്കളാണുള്ളത്. അടുക്കളത്തോട്ടത്തിലേക്ക് യോജിച്ച ഇനം. 

കാന്താരിമുളക് :
കേരളത്തിലെ വീട്ടുവളപ്പുകളില്‍ സാധാരണയായി കൃഷിചെയ്തുവരുന്ന ഇനമാണ് കാന്താരിമുളക്. വളരെ തീവ്രമായ എരിവ്, കുത്തനെ മുകളിലേക്ക് നില്ക്കുന്ന കായ്കള്‍, നീണ്ട വിളവുകാലം എന്നിവ ഇവയുടെ പ്രത്യേകതകളാണ്. കുറച്ച് തണലുള്ള സ്ഥലത്തും കാന്താരിമുളക് നന്നായി വളരും. ചെടിക്ക് ഒരു വര്‍ഷത്തിലധികം ആയുസ്സുണ്ട്.
 
മാലിമുളക് (എരിയന്‍മുളക്): ഈയിനത്തിന്‍റെ മുളകിന് ശക്തമായ എരിവും, സവിശേഷമായ മണവുമുണ്ട്. പഴുക്കുമ്പോള്‍ നല്ല ചുവപ്പ് നിറമോ, മഞ്ഞനിറമോ ആയിരിക്കും, വാഴത്തോട്ടങ്ങള്‍, തെങ്ങിന്‍തോട്ടങ്ങള്‍ എന്നിവയ്ക്കിടയില്‍ കൃഷിചെയ്യാന്‍ അനുയോജ്യം. തണല്‍ ഇഷ്ടപ്പെടുന്ന ഇനമാണിത്. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് ഉത്തമമാണെന്ന് കരുതപ്പെടുന്നു.
English Summary: how to grow green chilli
Published on: 04 April 2019, 03:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now