Updated on: 19 October, 2021 1:27 PM IST
Cabbage Cultivation methods

വാര്‍ഷിക പച്ചക്കറി വിളയായി വളരുന്ന ചെടിയാണ് ക്യാബേജ്. വിറ്റാമിന്‍ എ, സി എന്നിവയുടെ ഉറവിടമായ ഇവയില്‍ ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, സോഡിയം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍, കാബേജ് കൃഷി പ്രധാനമായും സമതലപ്രദേശത്ത് ശൈത്യകാലത്ത് ആണ്.

നല്ല നീര്‍വാര്‍ച്ചയുള്ള ശേഷിയുള്ള മണ്ണില്‍ വളരുമ്പോഴാണ് ക്യാബേജിന് നല്ല വിളവ് നല്‍കാന്‍ കഴിയുന്നത്. മണ്ണിന്റെ പിഎച്ച് 5.5 മുതല്‍ 6.5 വരെയാകണം. ഉയര്‍ന്ന അസിഡിറ്റി ഉള്ള മണ്ണില്‍ ക്യാബേജിന് നന്നായി വളരാന്‍ കഴിയില്ല. ക്യാബേജിന് നിരവധി ഇനങ്ങള്‍ ഉണ്ട് ഗോള്‍ഡന്‍ ഏക്കര്‍, പൂസ മുക്ത, പൂസ ഡ്രംഹെഡ്, കെ -1, പ്രൈഡ് ഓഫ് ഇന്ത്യ, കോപന്‍ ഹേഗന്‍, ഗംഗ, പൂസ സിന്തറ്റിക്, ശ്രീഗണേഷ് ഗോള്‍, ഹരിയാന, കാവേരി, ബജ്രംഗ് എന്നിങ്ങനെ അവയില്‍ ചിലതാണ്.

കൃഷി ഭൂമി

കൃഷി സ്ഥലം നന്നായി ഉഴുതുമറിച്ചുകൊണ്ട് മണ്ണ് നല്ല ചെരിവിലേക്ക് കൊണ്ടുവരിക. 3-4 തവണ ഉഴുതു മറിച്ചു കൊടുക്കണം, തുടര്‍ന്ന് മണ്ണ് നിരപ്പാക്കുക. അവസാനമായി ഉഴുതുമറിക്കുന്ന സമയത്ത് നന്നായി ചാണകപ്പൊടി ചേര്‍ത്ത് മണ്ണില്‍ നന്നായി ഇളക്കി എടുക്കുക.

വിതയ്ക്കുന്ന രീതി

ക്യാബേജ് കൃഷിയില്‍ വിത്ത് വിതയ്ക്കല്‍ രീതിയും പറിച്ചുനടല്‍ രീതികളും ഉപയോഗിക്കാന്‍ കഴിയുന്നതാണ്. വിത്ത് വിതച്ച് ആവശ്യാനുസരണം ജലസേചനം, വളം എന്നിവ പ്രയോഗിക്കുക. വിതച്ച് ഏകദേശം 25-30 ദിവസത്തിനുള്ളില്‍ തൈകള്‍ പറിച്ചുനടാന്‍ തയ്യാറാകും. പറിച്ചുനടലിനായി മൂന്നോ നാലോ ആഴ്ച പ്രായമായ തൈകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

കീടങ്ങളും അവയുടെ നിയന്ത്രണവും

വെട്ടുകിളി: വിത്ത് വിതയ്ക്കുന്നതിന് മുമ്പ് 10 കിലോ/മീറ്ററില്‍ മീഥൈല്‍ പാരഥിയോണ്‍ അല്ലെങ്കില്‍ മാലാത്തിയോണ്‍ (5% പൊടി) മണ്ണില്‍ പുരട്ടുക. ഇതൊരു പ്രതിരോധ മാര്‍ഗമാണ്.

ഇല തിന്നുന്ന തുള്ളന്‍പന്നി: ഇവ ഇലകള്‍ ഭക്ഷിക്കുന്നു. ഇല തിന്നുന്ന പുഴുക്കളെ നിയന്ത്രിക്കാന്‍ വയലില്‍ കീടബാധ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡിക്ലോര്‍വോസ്@200ml/150 ltr
ലിറ്റര്‍ വെള്ളം അല്ലെങ്കില്‍ ഫ്‌ലൂബെന്‍ഡൈമൈഡ് 48%s.c@0.5ml/3 ltr സ്‌പ്രേ ചെയ്യുക.

ലകുടിക്കുന്ന കീടങ്ങള്‍: അവ ഇലകളില്‍ നിന്ന് സ്രവം വലിച്ചെടുക്കുകയും ഇലകള്‍ മഞ്ഞനിറമാവുകയും ചെയ്യും. ഇലകള്‍ ചുരുട്ടുകയും ചെയ്യും.

ആഫിഡ്, ജാസിഡ് തുടങ്ങിയ കീടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 150 ലിറ്റര്‍ വെള്ളത്തില്‍ ഇമിഡാക്ലോപ്രിഡ് കലര്‍ത്തി 17.8 sl@60ml/acre സ്‌പ്രേ ചെയ്യുക. വരണ്ട കാലാവസ്ഥ ഇത്തരത്തിലുള്ള കീടങ്ങളുടെ ആക്രമണത്തിന് കാരണമാകുന്നു. നിയന്ത്രണത്തിനായി thiamethoxam@ 80gm/150lter വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുക.

പറിച്ചുനട്ട ഉടന്‍, ആദ്യത്തെ ജലസേചനം നല്‍കുക. മണ്ണിനെയും കാലാവസ്ഥയെയും ആശ്രയിച്ച് ശൈത്യകാലത്ത് 10-15 ദിവസത്തെ ഇടവേളയില്‍ ജലസേചനം നടത്തുക. ആവശ്യാനുസരണം മാത്രം ജലസേചനം നടത്തുക.

ആരോഗ്യത്തിന്റെ കലവറയായ വയലറ്റ് ക്യാബേജ് കഴിച്ചിട്ടുണ്ടോ?

പോഷകങ്ങളുടെ കലവറയായ ക്യാബേജ് ഭക്ഷിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ

English Summary: How to make cabbage cultivation better? Cultivation methods
Published on: 19 October 2021, 01:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now